#clash | പേരാമ്പ്രയിൽ സംഘർഷം; പരിക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

#clash | പേരാമ്പ്രയിൽ സംഘർഷം; പരിക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്
Apr 27, 2024 12:48 PM | By Athira V

പേരാമ്പ്ര: ( www.truevisionnews.com  ) ‌തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയിലുണ്ടായ സംഘട്ടനത്തിൽ സാരമായി പരുക്കേറ്റ യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പൊലീസ്.

തലയ്ക്കും വയറിനുമുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലടച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ 4 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും 2 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.

ഇതില്‍ യുഡിഎഫ് പ്രവര്‍ത്തകരായ ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, സമീര്‍ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

പൊലീസ് നടപടിക്കെതിരെ യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിൽനിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

നിൽക്കാൻ പോലും സാധിക്കുന്ന അവസ്ഥയിലല്ല ഇവരുള്ളത്. മുകളിൽ നിന്നുള്ള ഇടപെടൽ മൂലമാണ് പൊലീസ് സാരമായി പരുക്കേറ്റവരെ ആശുപത്രിയിൽ പോയി കസ്റ്റഡിയിലെടുത്തത്.

അതേസമയം എൽഡിഎഫ് പ്രവർത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുഡിഎഫ് ആരോപിച്ചു. പരുക്കേറ്റവരെ തിരികെ ആശുപത്രിയിലെത്തിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ സംഘടിച്ചിരിക്കുകയാണ്. മുകളിൽ നിന്നുള്ള നിർദേശമായതിനാൽ തങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.

#ldf #udf #workers #conflict #perambra

Next TV

Related Stories
#VSivankutty |  'എസ്എസ്എൽസി പരീക്ഷയ്ക്ക് വാരിക്കോരി മാർക്കിട്ടില്ല'; എഴുതിയ ഉത്തരത്തിന് തന്നെയാണ് മാർക്ക് നൽകിയതെന്ന് മന്ത്രി

May 8, 2024 04:45 PM

#VSivankutty | 'എസ്എസ്എൽസി പരീക്ഷയ്ക്ക് വാരിക്കോരി മാർക്കിട്ടില്ല'; എഴുതിയ ഉത്തരത്തിന് തന്നെയാണ് മാർക്ക് നൽകിയതെന്ന് മന്ത്രി

എസ്എസ്എൽസി പരീക്ഷയുടെ നിലവാരം മെച്ചപ്പെടുത്താൻ വേണ്ടിയാണ്‌ പരിഷ്ക്കാരമെന്നും വിദ്യാഭ്യാസ മന്ത്രി...

Read More >>
#sslcexam | എസ്എസ്എൽസി പരീക്ഷാരീതി മാറ്റും; അടുത്ത വർഷം മുതല്‍ എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക്, പ്രഖ്യാപനവുമായി മന്ത്രി

May 8, 2024 04:44 PM

#sslcexam | എസ്എസ്എൽസി പരീക്ഷാരീതി മാറ്റും; അടുത്ത വർഷം മുതല്‍ എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക്, പ്രഖ്യാപനവുമായി മന്ത്രി

ഓരോ വിഷയത്തിലും ജയിക്കാന്‍ 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം...

Read More >>
#arrest | അര ഗ്രാമിന് 2000 രൂപ വരെ വില; യെല്ലോ മെത്തുമായി രണ്ട് യുവാക്കൾ പിടിയിൽ

May 8, 2024 04:44 PM

#arrest | അര ഗ്രാമിന് 2000 രൂപ വരെ വില; യെല്ലോ മെത്തുമായി രണ്ട് യുവാക്കൾ പിടിയിൽ

ഇവരിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരെ കണ്ടെത്താനുള്ള അന്വേഷണം...

Read More >>
#sslcrevaluation |എസ്.എസ്.എൽ.സി പുനർ മൂല്യനിർണയത്തിന് മേയ് 9 മുതൽ അപേക്ഷിക്കാം; മേയ് 28 മുതൽ സേ പരീക്ഷ

May 8, 2024 04:40 PM

#sslcrevaluation |എസ്.എസ്.എൽ.സി പുനർ മൂല്യനിർണയത്തിന് മേയ് 9 മുതൽ അപേക്ഷിക്കാം; മേയ് 28 മുതൽ സേ പരീക്ഷ

ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർഥികൾക്ക് പരമാവധി മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷ...

Read More >>
#deadchicken |നമ്പര്‍ പ്ലേറ്റ് മറച്ചെത്തിയ വാഹനം, സംശയം തോന്നി നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ചത്ത കോഴികളെ

May 8, 2024 04:20 PM

#deadchicken |നമ്പര്‍ പ്ലേറ്റ് മറച്ചെത്തിയ വാഹനം, സംശയം തോന്നി നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് ചത്ത കോഴികളെ

ആരോഗ്യ വകുപ്പ് അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു....

Read More >>
Top Stories