#accidentcase | വാഹനാപകടത്തിൽ ദുരൂഹത; ടൂര്‍ പോയ അനുജയെ വാഹനം തടഞ്ഞ് നിർത്തി കൂട്ടിക്കൊണ്ടുപോയി ഹാഷിം

#accidentcase | വാഹനാപകടത്തിൽ ദുരൂഹത; ടൂര്‍ പോയ അനുജയെ വാഹനം തടഞ്ഞ് നിർത്തി കൂട്ടിക്കൊണ്ടുപോയി ഹാഷിം
Mar 29, 2024 08:21 AM | By Athira V

പത്തനംതിട്ട: ( www.truevisionnews.com ) അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത.

തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.

സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്.

കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.ഏഴംകുളം പട്ടാഴിമുക്കിൽ വച്ചാണ് കണ്ടെയ്നർലോറിയും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.


#mystery #over #accident #adoor #pattazhimukku #police #suspect #intentionally #car #crashed #lorry #excessive #speed

Next TV

Related Stories
#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

Apr 27, 2024 11:17 PM

#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

ഇയാളുടെ കൈക്കും കാലിനും പരിക്കുണ്ട്. എന്നാൽ അതേ പുലി തന്നെയാണോ ചത്തതെന്ന് വനം വകുപ്പ്...

Read More >>
#temperature |നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം, വളരെയേറെ ശ്രദ്ധിക്കണം; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

Apr 27, 2024 10:51 PM

#temperature |നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം, വളരെയേറെ ശ്രദ്ധിക്കണം; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ...

Read More >>
#suicide |സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Apr 27, 2024 10:45 PM

#suicide |സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ്...

Read More >>
#attack | കോൺഗ്രസ് ഗ്രൂപ്പ് തർക്കം; ബൂത്ത് പ്രസിഡന്‍റിന്‍റെ കാൽ തല്ലിയൊടിച്ചു

Apr 27, 2024 10:27 PM

#attack | കോൺഗ്രസ് ഗ്രൂപ്പ് തർക്കം; ബൂത്ത് പ്രസിഡന്‍റിന്‍റെ കാൽ തല്ലിയൊടിച്ചു

ബെന്നിയെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക്...

Read More >>
Top Stories