#Congress |കോണ്‍ഗ്രസിന് 1700 കോടി രൂപയുടെ നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്

#Congress  |കോണ്‍ഗ്രസിന് 1700 കോടി രൂപയുടെ നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്
Mar 29, 2024 08:19 AM | By Aparna NV

ഡല്‍ഹി: (truevisionnews.com) കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപയുടെ നോട്ടീസാണ് നല്‍കിയത്. സാമ്പത്തിക വര്‍ഷം 2017-18 മുതല്‍ 2020-21 വരെയുള്ള പിഴയും പലിശയും അടങ്ങുന്നതാണ് തുക.

ആദായ നികുതി വകുപ്പിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ആദായനികുതി പുനര്‍നിര്‍ണയത്തിലെ കോണ്‍ഗ്രസ് ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പുതിയ നടപടി.

2017 മുതല്‍ 2020 വരെയുള്ള നാല് വര്‍ഷത്തെ നികുതി നിര്‍ണയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. സമയ പരിധി കഴിഞ്ഞ ശേഷമാണ് ആദായ നികുതി വകുപ്പിന്റെ നടപടി എന്ന കോണ്‍ഗ്രസ് വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ 2014 മുതലുള്ള മൂന്ന് വര്‍ഷത്തെ നികുതി നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജികളും കോടതി തള്ളിയിരുന്നു. ആവശ്യമെങ്കില്‍ കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

#Income #tax #department #issued #notice #to #Congress #for #1700 #crore

Next TV

Related Stories
#ArvindKejriwal | എല്ലാവർക്കും നന്ദി, ഏകാധിപത്യത്തിനെതിരെ പോരാടും: പുറത്തിറങ്ങിയ ശേഷം കേജ്‌രിവാൾ

May 10, 2024 09:08 PM

#ArvindKejriwal | എല്ലാവർക്കും നന്ദി, ഏകാധിപത്യത്തിനെതിരെ പോരാടും: പുറത്തിറങ്ങിയ ശേഷം കേജ്‌രിവാൾ

തന്നെ അറസ്റ്റ് ചെയ്തതു തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേജ്‌രിവാളിന്റെ ഹർജി. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ...

Read More >>
#Founddead | 16-കാരിയായ പ്രതിശ്രുത വധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയിൽ

May 10, 2024 08:22 PM

#Founddead | 16-കാരിയായ പ്രതിശ്രുത വധുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയിൽ

പെൺകുട്ടിയുടെ പിതാവിനെ ചവിട്ടുകയും അമ്മയെ മൂർച്ചയുള്ള വസ്തു കൊണ്ട് ആക്രമിക്കുകയും...

Read More >>
#Soldierdeath | ഡ്യൂട്ടിക്കിടെ വാഹനത്തിലേക്ക് പാറക്കല്ല് വീണു; ഫറോക്ക് സ്വദേശിയായ സൈനികന് ദാരുണാന്ത്യം

May 10, 2024 08:15 PM

#Soldierdeath | ഡ്യൂട്ടിക്കിടെ വാഹനത്തിലേക്ക് പാറക്കല്ല് വീണു; ഫറോക്ക് സ്വദേശിയായ സൈനികന് ദാരുണാന്ത്യം

ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് പാറക്കല്ല്...

Read More >>
#AkshayaTritiya2024 | മിനിറ്റുകൾക്കുള്ളിൽ സ്വർണ്ണ, വെള്ളി നാണയങ്ങൾ വീട്ടിലെത്തും; അക്ഷയ തൃതീയ ദിനത്തിൽ സ്വിഗ്ഗിയുടെ സേവനം ഇങ്ങനെ

May 10, 2024 04:57 PM

#AkshayaTritiya2024 | മിനിറ്റുകൾക്കുള്ളിൽ സ്വർണ്ണ, വെള്ളി നാണയങ്ങൾ വീട്ടിലെത്തും; അക്ഷയ തൃതീയ ദിനത്തിൽ സ്വിഗ്ഗിയുടെ സേവനം ഇങ്ങനെ

ഈ വർഷത്തെ അക്ഷയ തൃതീയ ദിനത്തിൽ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കിക്കൊണ്ട് ഞങ്ങളുടെ ടീമുകൾ തയ്യാറാണ്,” സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്...

Read More >>
Top Stories