#complaint | സ്വകാര്യ ആശുപത്രി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍

#complaint |  സ്വകാര്യ ആശുപത്രി ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി; ഒരാള്‍ കസ്റ്റഡിയില്‍
May 10, 2024 07:20 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനെ ആശുപത്രിയില്‍ കയറി മര്‍ദ്ദിച്ചതായി പരാതി.

ആലംകോട് സ്വദേശി ഫിറോസിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ എടപ്പാള്‍ ഐലക്കാട് സ്വദേശി അമര്‍നാഥിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലിലെ ജീവനക്കാരനായ ഫിറോസിനാണ് മര്‍ദ്ദനമേറ്റത്.

ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഫിറോസിനെ ഒരാള്‍ പുറത്തേക്ക് വിളിപ്പിച്ചതിനു ശേഷം മര്‍ദിച്ചെന്നാണ് പരാതി. അക്രമിയുടെ കയ്യില്‍ ഉണ്ടായിരുന്ന സ്പാനര്‍ ഉപയോഗിച്ച് തലക്ക് അടിച്ചു.

ആക്രമണത്തില്‍ പരിക്കേറ്റ ഫിറോസ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ എടപ്പാള്‍ ഐലക്കാട് സ്വദേശി അമര്‍നാഥിനെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇയാള്‍ ഫിറോസിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യക്തിപരമായ കാര്യങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.


#Malappuram #complaint #assaulting #private #hospital #employee #One #custody

Next TV

Related Stories
#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

May 20, 2024 11:09 PM

#shameer | അവയവ കടത്ത്; ഷമീര്‍ കുടുംബത്തെ ചതിച്ചിട്ട് പോയതെന്ന് പിതാവ്, 3 വര്‍ഷം മുൻപ് അവയവ ദാനത്തിന് ശ്രമിച്ചെന്ന് ഉമ്മ

മൂന്ന് വര്‍ഷം മുൻപും മകൻ അവയവ ദാനത്തിന് ശ്രമിച്ചിരുന്നെന്നും തങ്ങൾ എതിര്‍ത്തതിനാലാണ് അതിൽ നിന്ന് പിന്മാറിയതെന്നും ഉമ്മ ഷാഹിനയും...

Read More >>
#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

May 20, 2024 10:45 PM

#bodyfound | കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി

പള്ളിക്കൽ ആറ്റിൽ ഒഴുകിപ്പോയ തേങ്ങയെടുക്കാൻ ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നാണ്...

Read More >>
#kozhikodemedicalcollage | ‘തെറ്റ് ചെയ്തിട്ടില്ല, കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ’; അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു

May 20, 2024 10:26 PM

#kozhikodemedicalcollage | ‘തെറ്റ് ചെയ്തിട്ടില്ല, കുട്ടിയുടെ ഭാവിയ്ക്കുവേണ്ടിയായിരുന്നു ആ ശസ്ത്രക്രിയ’; അവയവം മാറി ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ മൊഴിയെടുത്തു

നാവില്‍ ശസ്ത്രക്രിയ നടത്തിയ വിവരം കുട്ടിയുടെ രക്ഷിതാക്കളോട് പറയാതിരുന്നത് തെറ്റായിപ്പോയെന്നും ഡോക്ടര്‍...

Read More >>
#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

May 20, 2024 09:22 PM

#medicalcollege|കോഴിക്കോട് അവയവം മാറി ശസ്ത്രക്രിയ: ഡോ. ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു

നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഡോക്ടർ ഉറച്ച്...

Read More >>
Top Stories