#wildelephant | വീണ്ടും ചക്കക്കൊമ്പൻ്റെ പരാക്രമം; വയനാട്ടിൽ മരിച്ച മിനിയുടെ പോസ്റ്റ്മോർ‍ട്ടം ഇന്ന്

#wildelephant | വീണ്ടും ചക്കക്കൊമ്പൻ്റെ പരാക്രമം; വയനാട്ടിൽ മരിച്ച മിനിയുടെ പോസ്റ്റ്മോർ‍ട്ടം ഇന്ന്
Mar 29, 2024 08:01 AM | By Athira V

ഇടുക്കി: ( www.truevisionnews.com ) ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ് ആക്രമിക്കുകയായിരുന്നു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ് ആന ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളം വച്ച് കാട്ടാനയെ തുരത്തുകയായിരുന്നു.

അതേസമയം, കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വയനാട് പരപ്പന്‍പാറ സ്വദേശി മിനിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുക.

തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മിനിയുടെ ഭര്‍ത്താവ് സുരേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് മലപ്പുറം വയനാട് അതിര്‍ത്തിയിലെ വനമേഖലയില്‍വച്ച് ചൊവ്വാഴ്ച രാത്രി ഇരുവരേയും കാട്ടാന ആക്രമിച്ചത്. സുരേഷിനെ കാട്ടിലൂടെ കിലോമീറ്ററുകള്‍ താണ്ടിയാണ് നാട്ടുകാരും പൊലീസും വനപാലകരും ചേര്‍ന്ന് പുറത്തെത്തിച്ചത്.

#wild #elephant #attack #idukki #autopsy #mini #died #wayanad #today

Next TV

Related Stories
#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

Apr 27, 2024 11:17 PM

#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

ഇയാളുടെ കൈക്കും കാലിനും പരിക്കുണ്ട്. എന്നാൽ അതേ പുലി തന്നെയാണോ ചത്തതെന്ന് വനം വകുപ്പ്...

Read More >>
#temperature |നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം, വളരെയേറെ ശ്രദ്ധിക്കണം; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

Apr 27, 2024 10:51 PM

#temperature |നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം, വളരെയേറെ ശ്രദ്ധിക്കണം; ഉഷ്ണതരംഗത്തിൽ അതീവ ശ്രദ്ധ വേണമെന്ന് മന്ത്രി

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ...

Read More >>
#suicide |സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Apr 27, 2024 10:45 PM

#suicide |സുഹൃത്തുകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ്...

Read More >>
#attack | കോൺഗ്രസ് ഗ്രൂപ്പ് തർക്കം; ബൂത്ത് പ്രസിഡന്‍റിന്‍റെ കാൽ തല്ലിയൊടിച്ചു

Apr 27, 2024 10:27 PM

#attack | കോൺഗ്രസ് ഗ്രൂപ്പ് തർക്കം; ബൂത്ത് പ്രസിഡന്‍റിന്‍റെ കാൽ തല്ലിയൊടിച്ചു

ബെന്നിയെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക്...

Read More >>
Top Stories