#MuslimLeague | ഇബാദ 24; സി പി എം ഒളി അജണ്ടക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുസ്ലീം ലീഗ്

#MuslimLeague | ഇബാദ 24; സി പി എം ഒളി അജണ്ടക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുസ്ലീം ലീഗ്
Mar 28, 2024 09:30 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിനെ പൗരത്വ ഭേദഗതി നിയമത്തിൻ്റെ ചുറ്റുവട്ടത്തിൽ ഒതുക്കി കെട്ടാനുള്ള സി.പി.എം. ഒളി അജണ്ടയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം.

ചേലേരി വനിതാ ലീഗ് ജില്ലാ സംഗമം 'ഇബാദ 24 " കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു, അദ്ദേഹം.

പൗരത്വ ഭേദഗതി നിയമപോരാട്ടങ്ങളിൽ മുസ്ലിം ലീഗും കോൺഗ്രസ്സും നടത്തുന്ന പ്രവർത്തനങ്ങളെ ചെറുതാക്കി കാണിച്ച് മുസ്ലിം സമുദായത്തിൻ്റെ സംരക്ഷകരെന്ന വ്യാജേന ന്യൂനപക്ഷ കേന്ദ്രങ്ങളിൽ വിഷലിപ്തമായ പ്രചരണങ്ങളാണ് സി.പി.എം. നടത്തുന്നത്.

ഇത്തരം കാര്യങ്ങളിൽ സി.പി.എം. സ്വീകരിച്ച ഗതകാല നിലപാടുകൾ സമുദായ താല്പര്യങ്ങൾക്ക് എതിരായിരുന്നുവെന്ന സത്യം തിരിച്ചറിഞ്ഞ് സി.പി.എം. നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.

വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് സി. സീനത്ത് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഷമീമ ജമാൽ സ്വാഗതം പറഞ്ഞു.

കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിലിന് ജില്ലാ സംഗമത്തിൽ വെച്ച് സ്വീകരണം നൽകി. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി സാജിത ടീച്ചർ സെക്രട്ടറിയേറ്റ് മെമ്പർ റോഷ്നി ഖാലിദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി .

ജില്ലാ ഭാരവാഹികളായ സക്കീന തെക്കയിൽ കെ എ നാജിയ,കെ പി റംലത്ത്, അമീന ടീച്ചർ,റംസീന റൗഫ്, ഷെറിൻ ചൊക്ലി , സൈനബ അരിയിൽ , എം.കെ ഷെബിത ടീച്ചർ, പ്രസംഗിച്ചു.

#Ibadah24; #MuslimLeague #cautious #CPM #hidden #agenda

Next TV

Related Stories
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

May 3, 2024 12:27 PM

#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് അമേഠിയിൽ വഴിയൊരുങ്ങിയത്. റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും...

Read More >>
Top Stories