#MuslimLeague | ജ്വലിക്കുന്ന ഓർമ്മകൾ; ഭാഷാ സമര രക്തസാക്ഷി മജീദിന്റെ ഖബറിടത്തിൽ പ്രാർത്ഥനാപൂർവ്വം മുസ്ലിം ലീഗ്

#MuslimLeague | ജ്വലിക്കുന്ന ഓർമ്മകൾ; ഭാഷാ സമര രക്തസാക്ഷി മജീദിന്റെ ഖബറിടത്തിൽ പ്രാർത്ഥനാപൂർവ്വം മുസ്ലിം ലീഗ്
Mar 28, 2024 09:24 PM | By VIPIN P V

മലപ്പുറം :(truevisionnews.com) മലപ്പുറം മൈലപ്പുറത്ത് ഭാഷാ സമര രക്തസാക്ഷി അബ്ദുൽ മജീദിന്റെ ഖബറടത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങിന് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രാർത്ഥനക്ക്‌ നേതൃത്വം നൽകി.

ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, മലപ്പുറം ലോക്സഭാ മണ്ഡലം യുഡി എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീർ,എംഎൽഎ മാരായ അഡ്വ യു എ. ലത്തീഫ്, കെപിഎ. മജീദ്, എന്നിവർ പങ്കെടുത്തു.


1980 ലെ -നായനാർ സർക്കാരിന്റെ മലയാളം, സംസ്‌കൃതം, അറബി ഭാഷകൾക്ക് എതിരെയുള്ള നയങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ സമരമാണ് ഭാഷാ സമരം.

മലപ്പുറത്തു നടത്തിയ സമരത്തിൽ പൊലീസ് വെടിവെപ്പിൽ മൂന്ന് യുവാക്കൾ രക്ത സാക്ഷികളായി.

അബ്ദുൽ മജീദ്,(മലപ്പുറം) അബ്ദുറഹിമാൻ,(തേഞ്ഞിപ്പലം) കുഞ്ഞിപ്പ കാളികാവ്. എന്നിവരാണ് രക്തസാക്ഷികളായത്. പ്രതിഷേധം കാരണം കരി നിയമങ്ങൾ പിൻവലിക്കപ്പെട്ടു. സമരം നടന്നത് 1980 ജൂലൈ 30 ആയിരുന്നു അന്ന് റമദാൻ 17 ഉം ആയിരുന്നു.

#Burning #memories; #MuslimLeague #prays #grave #language #struggle #martyrMajeed

Next TV

Related Stories
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

May 3, 2024 12:27 PM

#RahulGandhi | സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊപ്പം രാഹുൽ റായ്ബറേലിയിലേക്ക്; റോഡ് ഷോ ഉടൻ

പ്രിയങ്ക ഗാന്ധി മത്സരത്തിനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എൽ.ശർമയ്ക്ക് അമേഠിയിൽ വഴിയൊരുങ്ങിയത്. റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും...

Read More >>
Top Stories