#VTBalaram | സമദാനി സകല വിഷയങ്ങളിലും അവഗാഹമുള്ള മഹാ പണ്ഡിതൻ - വി.ടി ബലറാം

#VTBalaram | സമദാനി സകല വിഷയങ്ങളിലും അവഗാഹമുള്ള മഹാ പണ്ഡിതൻ - വി.ടി ബലറാം
Mar 28, 2024 08:53 PM | By VIPIN P V

തിരൂർ: (truevisionnews.com) ഡോ. എം.പി അബ്ദുസ്സമദ് സമദാനി കേവലം ഒരു രാഷ്ട്രീയക്കാരനല്ലെന്നും സകല വിഷയങ്ങളിലും അവഗാഹമുള്ള മഹാ പണ്ഡിതനാണെന്നും കോൺഗ്രസ് നേതാവ് വി.ടി ബലറാം പറഞ്ഞു.

തൃത്താല നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന മാനവ സൗഹൃദ സദസ്സുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാംസ്കാരിക വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സകല വിഷയങ്ങളിലും അതീവ അവഗാഹമുള്ള അദ്ദേഹം പ്രഭാഷണങ്ങൾക്ക് പുറമെ നിരവധി പുസ്തകങ്ങൾക്ക് അവതാരികയെഴുതുകയും ഒട്ടേറെ പുസ്തകങ്ങളെഴുതുകയും ചെയ്തിട്ടുണ്ട്.

ഹിന്ദി, ഉറുദു, ഇംഗ്ലീഷ്, അറബി തുടങ്ങിയ പല ഭാഷകളിലും കാവ്യാത്മകമായി സംസാരിക്കുന്ന സമദാനി സംസ്കൃത ശ്ലോകങ്ങൾ ചൊല്ലുന്നത് കേട്ടാൽ അത്ഭുതം തോന്നും.

അത്രക്ക് അപാര സിദ്ധിയുള്ള മഹാമനുഷ്യനാണ് സമദാനി. അദ്ദേഹം പറഞ്ഞു.

സമദാനിക്ക് വോട്ട് ചെയ്യാൻ സൗഭാഗ്യം ലഭിച്ച പൊന്നാനി പാർലമെൻ്റ് മണ്ഡലത്തിലെ വോട്ടർമാരോട് മറ്റു എല്ലാ മണ്ഡലങ്ങളിലെ വോട്ടർമാർക്കും അസൂസയുണ്ടാവുമെന്നും മികച്ച ഭൂരിപക്ഷത്തിൽ സമദാനി വിജയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധയിടങ്ങളിലെ സംഗമങ്ങളിൽ മുൻ ഡി.സി.സി പ്രസിഡൻ്റ് സി.വി ബാലചന്ദ്രൻ മാസ്റ്ററും സംസാരിച്ചു.

പൊന്നാനി മണ്ഡലം സി.പി.എമ്മിന് വെറും പരീക്ഷണശാലയാണെന്നും ഓരോ തിരഞ്ഞെടുപ്പിലും ഓരോ തരം അടവ് പരീക്ഷിക്കുകയാണവരെന്നും അദ്ദേഹം പറഞ്ഞു.

#Samadani #great #scholar #who #knowledgeable #subjects - #VTBalaram

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories