#BrijBhushanSharanSingh | ബ്രിജ് ഭൂഷൺ കുറ്റക്കാരൻ; മതിയായ തെളിവുകളുണ്ടെന്ന് കോടതി, വിചാരണ ആരംഭിക്കും

#BrijBhushanSharanSingh | ബ്രിജ് ഭൂഷൺ കുറ്റക്കാരൻ; മതിയായ തെളിവുകളുണ്ടെന്ന് കോടതി, വിചാരണ ആരംഭിക്കും
May 10, 2024 09:12 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്നു ഡൽഹിയിലെ റൗസ് അവന്യു കോടതി.

ബ്രിജ് ഭൂഷൺ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതോടെ കേസിൽ വിചാരണ ആരംഭിക്കും. ഫെഡറേഷൻ മുൻ അസിസ്റ്റൻറ് സെക്രട്ടറി വിനോദ് തോമറിനെതിരെയുള്ള തെളിവുകളും കോടതി ശരിവച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്‌ഷൻ 354(സ്ത്രീകളുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കൽ), 354 –എ (ലൈംഗിക അതിക്രമം), 506 എന്നീ വകുപ്പുകൾ പ്രകാരം ബ്രിജ് ഭൂഷണെതിരെ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു.

ഇതേ വകുപ്പുകൾ ചുമത്തി കഴിഞ്ഞ വർഷം ജൂൺ 15ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുപുറമേ 354 ഡി വകുപ്പും പൊലീസ് കുറ്റപത്രത്തിൽ ചേർത്തിരുന്നു. ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് ബ്രിജ് ഭൂഷൺ.

മണ്ഡലത്തിൽ ബ്രിജ് ഭൂഷണ് പകരം മകൻ കരൺ ഭൂഷൺ സിങ്ങിനെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനമെടുത്തതിനു പിറ്റേന്നാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും നടപടികൾ അഭിമുഖീകരിക്കാൻ തയാറാണെന്നും ബ്രിജ് ഭൂഷൺ അറിയിച്ചു. ഇന്ത്യൻ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ഉയർത്തിയ ലൈംഗിക പീഡന ആരോപണങ്ങൾ രാജ്യത്തെയാകെ പിടിച്ചുലച്ചിരുന്നു.

ഒളിംപിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ തനിക്കെതിരായ ആരോപണങ്ങളെയെല്ലാം ബ്രിജ് ഭൂഷൺ നിഷേധിക്കുകയായിരുന്നു.

#BrijBhushan #guilty; #enough #evidence,#court #start #trial

Next TV

Related Stories
#NarendraModi  | ഞാന്‍ നേരിട്ട ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങള്‍ സ്വന്തമാക്കിയെന്നാണ്- നരേന്ദ്രമോദി

May 20, 2024 10:57 PM

#NarendraModi | ഞാന്‍ നേരിട്ട ഏറ്റവും വലിയ ആരോപണം 250 ജോഡി വസ്ത്രങ്ങള്‍ സ്വന്തമാക്കിയെന്നാണ്- നരേന്ദ്രമോദി

കോണ്‍ഗ്രസ് നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ അമര്‍സിന്‍ ചൗധരിയാണ് ഈ ആരോപണം ഉന്നയിച്ചതെന്നും ഒരു പൊതുയോഗത്തില്‍ അദ്ദേഹം അതിനെ...

Read More >>
#accident | പിക് അപ്പ് ട്രക്ക് മറിഞ്ഞ് അപകടം ; മൂന്ന് കുട്ടികൾ ഉൾപ്പെടെ 19 ആദിവാസികള്‍ മരിച്ചു

May 20, 2024 10:55 PM

#accident | പിക് അപ്പ് ട്രക്ക് മറിഞ്ഞ് അപകടം ; മൂന്ന് കുട്ടികൾ ഉൾപ്പെടെ 19 ആദിവാസികള്‍ മരിച്ചു

സംസ്ഥാന സര്‍ക്കാര്‍ അപകടത്തില്‍പെട്ടവരുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം...

Read More >>
#ebrahimraisi | ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

May 20, 2024 08:15 PM

#ebrahimraisi | ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ഈ സാഹചര്യത്തിൽ കൂടിയാണ് ദുഃഖാചരണം. നാളെ ഒരു ദിവസത്തെ ദുഃഖാചരണമാണ്...

Read More >>
#ArvindKejriwal | കെജ്രിവാളിനെ അപായപ്പെടുത്തുമെന്ന് മെട്രോയിലും സ്റ്റേഷനുകളിലും ചുവരെഴുത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

May 20, 2024 05:05 PM

#ArvindKejriwal | കെജ്രിവാളിനെ അപായപ്പെടുത്തുമെന്ന് മെട്രോയിലും സ്റ്റേഷനുകളിലും ചുവരെഴുത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആം ആദ്മി പാർട്ടി വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും...

Read More >>
#arrest | യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം; ബെം​ഗളൂരുവിൽ യുവാവ് അറസ്റ്റിൽ

May 20, 2024 02:14 PM

#arrest | യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം; ബെം​ഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ബെം​ഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് റോഡിലായിരുന്നു...

Read More >>
#arrest | പെൻഷൻ ആനുകൂല്യം മുടങ്ങരുത്, അച്ഛന്റെ മൃതദേഹം വർഷങ്ങളോളം വീട്ടില്‍ ഒളിപ്പിച്ചുവച്ച് സ്ത്രീ, അറസ്റ്റ്

May 20, 2024 02:13 PM

#arrest | പെൻഷൻ ആനുകൂല്യം മുടങ്ങരുത്, അച്ഛന്റെ മൃതദേഹം വർഷങ്ങളോളം വീട്ടില്‍ ഒളിപ്പിച്ചുവച്ച് സ്ത്രീ, അറസ്റ്റ്

അധികൃതർ വീട്ടിലെത്തുകയും അച്ഛനെ കുറിച്ചുള്ള വിവരങ്ങൾ തിരക്കുകയും ചെയ്തു. ആദ്യം സ്ത്രീ പറഞ്ഞത് അച്ഛൻ നഴ്സിം​ഗ് ഹോമിലാണ്...

Read More >>
Top Stories