#MVGovindan | സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമം - എം വി ​ഗോവിന്ദൻ

#MVGovindan | സ്മൃതികുടീരങ്ങൾ വികൃതമാക്കിയത് സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമം - എം വി ​ഗോവിന്ദൻ
Mar 28, 2024 04:34 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) കണ്ണൂർ പയ്യാമ്പലത്ത് സിപിഐ എം നേതാക്കളുടെ സ്മൃതികുടീരങ്ങൾ രാസലായനി ഒഴിച്ച് വികൃതമാക്കിയ സംഭവം,

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സന്ദർഭത്തിൽ പ്രകോപനമുണ്ടാക്കി സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമമെന്ന് സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.

"സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. പാർടി പ്രവർത്തകർ ആത്മസംയമനം പാലിക്കണം.

സംഘർഷം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ തുടരണം"- എം വി ​ഗോവിന്ദൻ ഫെയ്‍സ്‍ബുക്കിൽ കുറിച്ചു.

ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതികുടീരങ്ങളാണ് വികൃതമാക്കിയത്.

വ്യാഴായ്ച്ച രാവിലെയാണ്‌ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്‌. കോടിയേരിയുടെ സ്‌തൂപത്തിലെ ഗ്രാനൈറ്റിൽ തീർത്ത മുഖചിത്രം അക്രമികൾ വികൃതമാക്കി.

മറ്റ്‌ സ്‌തൂപങ്ങളുടെ പേര്‌ എഴുതിയ ഭാഗങ്ങൾ അപ്പാടെ കരി ഓയിൽ ഒഴിച്ച നിലയിലാണ്.

സിപിഎം പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര്‍ അജിത് കുമാര്‍ അറിയിച്ചു.

#Defacement #memorials #deliberate #attempt #create #conflict - #MVGovindan

Next TV

Related Stories
#rain |ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

May 9, 2024 01:36 PM

#rain |ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്....

Read More >>
#straydog  | കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്

May 9, 2024 01:31 PM

#straydog | കോഴിക്കോട് നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്

ഓടിപ്പോയ തെരുവുനായയെ കണ്ടെത്താനായിട്ടില്ല....

Read More >>
#founddead | യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

May 9, 2024 01:23 PM

#founddead | യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ് മായയെ മരിച്ചനിലയില്‍ കണ്ടത്....

Read More >>
#accident | വാഹനാപകടത്തിൽ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി മുൻ അംഗത്തിന് ദാരുണാന്ത്യം

May 9, 2024 01:20 PM

#accident | വാഹനാപകടത്തിൽ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി മുൻ അംഗത്തിന് ദാരുണാന്ത്യം

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കബറടക്കം ഉച്ചക്ക് ശേഷം തവളംചിന ജുമാ മസ്ജിദ് കബർസ്ഥാനിൽ...

Read More >>
Top Stories