#KPadmarajan | മത്സരിച്ച് തോറ്റത് 238 തവണ; എന്നിട്ടും തളരാത്ത പോരാട്ട വീര്യവുമായി പത്മരാജൻ വീണ്ടും ഗോദയിൽ

#KPadmarajan | മത്സരിച്ച് തോറ്റത് 238 തവണ; എന്നിട്ടും തളരാത്ത പോരാട്ട വീര്യവുമായി പത്മരാജൻ വീണ്ടും ഗോദയിൽ
Mar 28, 2024 03:40 PM | By VIPIN P V

ചെന്നൈ: (truevisionnews.com) പരാജയത്തിനു മുന്നിൽ തളരാത്ത പോരാട്ടവീര്യത്തിന് കെ. പത്മരാജൻ എന്നാണ് പേര്.

തെരഞ്ഞെടുപ്പുകളിൽ 238 തവണ മത്സരിച്ച് പരാജയപ്പെട്ടതിന്റെ ചരിത്രമാണ് പത്മരാജന്. അതുകൊണ്ടൊന്നും അദ്ദേഹത്തെ തളർത്താൻ കഴിയില്ല.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ഒരു കൈനോക്കാനുറച്ച് ഇറങ്ങിയിരിക്കുകയാണ് ഈ 65കാരൻ. ടയർ റിപ്പയർ കട നടത്തുന്ന പത്മരാജൻ 1988മുതൽ തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്.

തമിഴ്നാട്ടിലെ മേറ്റൂർ ആണ് സ്ഥിരം തട്ടകം. സാധാരണക്കാർക്കും തെരഞ്ഞെടുപ്പ് പ്രകൃയയിൽ പങ്കാളിയാവാൻ കഴിയുമെന്ന് തെളിയിക്കുകയാണ് പത്മരാജന്റെ ആവശ്യം.

മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളും ആഗ്രഹിക്കുന്നത് വിജയിക്കണമെന്ന് തന്നെയാണ്. എന്നാൽ താനങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു. മത്സരത്തിൽ പങ്കാളിയാവുക എന്നത് തന്നെ അദ്ദേഹത്തെ സംബന്ധിച്ച് വിജയമാണ്.

അതിനാൽ ഓരോ തവണ പരാജയപ്പെടുമ്പോഴും അത് കാര്യമാക്കാറുമില്ല. ഏപ്രിൽ 19മുതൽ ഏഴുഘട്ടമായാണ് ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പ്.

ഇക്കുറി അദ്ദേഹം ജനവിധി തേടുന്നത് തമിഴ്നാട്ടിലെ ധർമപുരിയിൽ നിന്നാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ മാത്രമല്ല, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്.

മത്സരിക്കുക എന്നതിന് മാത്രമാണ് പ്രാധാന്യം നൽകുക എന്നതിനാൽ തന്റെ എതിരാളി ആരെന്നു പോലും പത്മരാജൻ നോക്കാറില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടൽ ബിഹാരി വാജ്പേയിയും മൻമോഹൻ സിങ്ങും രാഹുൽ ഗാന്ധിയുമൊക്കെ വിവിധ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥികളായിട്ടുണ്ട്.

നിശ്ചിത ശതമാനം വോട്ട് പോലും ലഭിക്കാത്തതിനാൽ പത്മരാജന് ഇതുവരെ കെട്ടിവെച്ച കാശുപോലും കിട്ടിയിട്ടില്ല എന്നത് മറ്റൊരു കഥ. ഏറ്റവും കൂടുതൽ കാലം മത്സരിച്ചു ​വിജയിച്ചുവെന്ന നിലയിൽ ലിംഗ ബുക്ക് ഓഫ് റെക്കോർഡിലും ഇടം പിടിച്ചിട്ടുണ്ട്.

#contested #lost #times; #Yet #Padmarajan #back #Goda #tireless #fighting #spirit

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories