#missingcase | കാട്ടിനുള്ളില്‍ കാണാതായ വയോധികയ്ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും വിഫലം

#missingcase | കാട്ടിനുള്ളില്‍ കാണാതായ വയോധികയ്ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും വിഫലം
May 9, 2024 07:40 PM | By VIPIN P V

തൃശ്ശൂർ : (truevisionnews.com) അതിരപ്പിള്ളിയില്‍ കാട്ടിനുള്ളില്‍ കാണാതായ വയോധികയ്ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും വിഫലം.

അതിരപ്പിള്ളി വാച്ചുമരം കോളനിവാസിയായ അമ്മിണിയെ ആണ് കാണാതായത് ഇതോടെ എഴുപതുകാരിയായ അമ്മിണി എവിടെയെന്ന ചോദ്യം ദുരൂഹത സൃഷ്ടിക്കുകയാണ്.

വിറക് ശേഖരിക്കാൻ കാട്ടിൽ പോയ അമ്മിണിയെ തിങ്കളാഴ്ച വൈകീട്ടോടെയാണ് കാണാതായത്. വിറക് ശേഖരിച്ച് എത്തിയ ശേഷം മറന്നുവച്ച കത്തിയെടുക്കാന്‍ കാട്ടില്‍ പോയതായിരുന്നു.

കണ്ണിന് കാഴ്ചക്കുറവും മറ്റ് വാര്‍ധക്യ പ്രതിസന്ധികളും ഉള്ളയാളായിരുന്നു അമ്മിണി. അതിനാല്‍ തന്നെ എന്തെങ്കിലും അപകടം സംഭവിച്ചതാകുമോ എന്ന സംശയമാണ് ഏവര്‍ക്കുമുള്ളത്.

എന്നാല്‍ നാല് ദിവസമായി കാട്ടിനുള്ളില്‍ പൊലീസും, വനംവകുപ്പും നാട്ടുകാരും ഇന്നിതാ ഡോഗ് സ്ക്വാഡ് അടക്കം നടത്തിയ തെരച്ചിലില്‍ ഒരു തുമ്പും കിട്ടിയില്ല. അപകടം സംഭവിച്ചതാണെങ്കിലും ഇതെക്കുറിച്ചും എന്തെങ്കിലും സൂചന കിട്ടേണ്ടതാണല്ലോ.

അതുമില്ലെന്നതാണ് ദുരൂഹത സൃഷ്ടിക്കുന്നത്. ഇന്ന് സ്നിഫര്‍ ഡോഗുകളുമായാണ് തെരച്ചില്‍ നടന്നത്. എന്നാല്‍ അതിനും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം ഡ്രോണുപയോഗിച്ചായിരുന്നു തെരച്ചില്‍. നാളെയും തെരച്ചിൽ തുടരും.

#search #missing #elderly #woman #forest #unsuccessful #fourthday

Next TV

Related Stories
#JishaMurderCase | ‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്

May 20, 2024 02:52 PM

#JishaMurderCase | ‘നീതി ലഭിച്ചു’; എത്രയും വേഗം വധശിക്ഷ നടപ്പാക്കണമെന്ന് ജിഷയുടെ മാതാവ്

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായതിനാല്‍ പ്രതി വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് സര്‍ക്കാര്‍...

Read More >>
#keralarain | മഴ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

May 20, 2024 02:50 PM

#keralarain | മഴ മുന്നറിയിപ്പ്; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടായിരിക്കും. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും...

Read More >>
#theft | ട്രെയിനില്‍ കയറി ബാഗ് എടുത്ത് സ്ഥലം വിടും; കയ്യോടെ പൊക്കി ആര്‍പിഎഫ്, പിടിയിലായത് കൊടും ക്രിമിനല്‍

May 20, 2024 02:45 PM

#theft | ട്രെയിനില്‍ കയറി ബാഗ് എടുത്ത് സ്ഥലം വിടും; കയ്യോടെ പൊക്കി ആര്‍പിഎഫ്, പിടിയിലായത് കൊടും ക്രിമിനല്‍

ഇയാള്‍ നിരവധി മയക്കുമരുന്ന് കേസുകളിലും പ്രതിയാണെന്ന് പൊലീസ്...

Read More >>
#jishamurder | ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

May 20, 2024 02:06 PM

#jishamurder | ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊലപാതകം, ബലാൽസംഗം,അതിക്രമിച്ചുകയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ നേരത്തെ...

Read More >>
#stolen | മോഷണ പരമ്പര; പൂട്ടികിടന്ന വീടുകൾ കുത്തിതുറന്ന് 45 പവനും 9 ലക്ഷവും കവർന്നു

May 20, 2024 01:41 PM

#stolen | മോഷണ പരമ്പര; പൂട്ടികിടന്ന വീടുകൾ കുത്തിതുറന്ന് 45 പവനും 9 ലക്ഷവും കവർന്നു

വെളിയത്തുനാട് പറേലിപളളത്തെ റഷീദിന്‍റെ കടയിലാണ് മോഷണം. ഹെൽമറ്റും ഗ്ലൗസും ധരിച്ചെത്തിയ രണ്ടുപേർ കമ്പിപ്പാര ഉപയോഗിച്ച് കടകുത്തിത്തുറന്ന്...

Read More >>
#kseb | കോഴിക്കോട് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി, വീഴ്ചയുണ്ടായെങ്കിൽ നടപടിയെന്ന് മന്ത്രി

May 20, 2024 01:21 PM

#kseb | കോഴിക്കോട് ഷോക്കേറ്റ് 19കാരൻെറ മരണം; വിശദീകരണവുമായി കെഎസ്ഇബി, വീഴ്ചയുണ്ടായെങ്കിൽ നടപടിയെന്ന് മന്ത്രി

വൈദ്യുത കേബിളിന് തകരാർ ഉണ്ടെന്ന പരാതി അന്വേഷിച്ചിരുന്നു എന്ന് കെ എസ് ഇ ബി...

Read More >>
Top Stories