#arrest | ഹോട്ടലിൽ ഭക്ഷണം മാത്രമല്ല വിൽക്കുന്നതെന്നറിഞ്ഞ് അധികൃതരെത്തി; ബംഗാളി ദീദി കൈയോടെ പിടിയിൽ

#arrest |  ഹോട്ടലിൽ ഭക്ഷണം മാത്രമല്ല വിൽക്കുന്നതെന്നറിഞ്ഞ് അധികൃതരെത്തി; ബംഗാളി ദീദി കൈയോടെ പിടിയിൽ
Mar 28, 2024 02:32 PM | By Athira V

എറണാകുളം: ( www.truevisionnews.com ) പെരുമ്പാവൂരിൽ ബംഗാളി ദീദി ഹെറോയിനുമായി പിടിയിലായി. പെരുമ്പാവൂർ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ 36 വയസുകാരി സുലേഖാ ബീവി അറസ്റ്റിലായത്.

ഇവരിൽ നിന്ന് 16.638 ഗ്രാം ഹെറോയിൻ എക്സൈസ് പിടികൂടി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ബംഗാളി ദീദി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ സ്വന്തം നാട്ടിൽ നിന്ന് ഹെറോയിൻ കൊണ്ടുവന്നു കേരളത്തിൽ വില്പന നടത്തിയിരുന്നു എന്ന് എക്സൈസ് അറിയിച്ചു.

കണ്ടംതറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിൻ വിൽപന നടത്തിവന്നിരുന്നത്. എക്സൈസിന്റെ പെരുമ്പാവൂർ റേഞ്ച് പാർട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.

പെരുമ്പാവൂർ റേഞ്ച് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ ഓപ്പറേഷന് നേതൃത്വം നൽകി.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ ഗ്രേഡ് ബിജു പി.കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബാലു എസ്, സിവിൽ എക്സൈസ് ഓഫീസർ അരുൺ കുമാർ, വിമൺ സിവിൽ എക്സൈസ് ഓഫീസർ രേഷ്മ എ.എസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു ജയിലിലടച്ചു.

#food #sold #bengali #hotel #ernakulam #officials #arrived #bengali #deedi #held

Next TV

Related Stories
#MVJayarajan | ‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകില്ല; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിൽ’ - എംവി ജയരാജൻ

Apr 27, 2024 11:50 AM

#MVJayarajan | ‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകില്ല; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിൽ’ - എംവി ജയരാജൻ

ഇപി ജയരാജൻ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട്...

Read More >>
#rameshchennithala | എംഎല്‍എക്കെതിരെ കേസ്, ആക്രമികള്‍ക്കെതിരെ കേസില്ല; പൊലീസിന്‍റേത് തലതിരിഞ്ഞ നടപടിയെന്ന് ചെന്നിത്തല

Apr 27, 2024 11:09 AM

#rameshchennithala | എംഎല്‍എക്കെതിരെ കേസ്, ആക്രമികള്‍ക്കെതിരെ കേസില്ല; പൊലീസിന്‍റേത് തലതിരിഞ്ഞ നടപടിയെന്ന് ചെന്നിത്തല

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടയാണ് കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിന് പരിക്കേറ്റത്....

Read More >>
#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

Apr 27, 2024 10:54 AM

#accidentdeath | ഒമാനിലുണ്ടായ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മരിച്ച നഴ്സിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം

വെ​ള്ളി​യാ​ഴ്ച അ​വ​ധി​യാ​യ​തി​നാ​ൽ അ​ടു​ത്ത പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ൽ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള...

Read More >>
#kmuraleedharan |തൃശൂരിൽ സി.പി.എം, ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് കെ.മുരളീധരൻ

Apr 27, 2024 10:30 AM

#kmuraleedharan |തൃശൂരിൽ സി.പി.എം, ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തെന്ന് കെ.മുരളീധരൻ

ഫ്ലാറ്റുകൾ കേ​ന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. ഈ വിഷയത്തിൽ യു.ഡി.എഫ്...

Read More >>
#founddead | യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Apr 27, 2024 10:08 AM

#founddead | യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സംശയം തോന്നിയതിനെത്തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും...

Read More >>
#hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Apr 27, 2024 09:50 AM

#hanging | കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ജീവനൊടുക്കിയത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു...

Read More >>
Top Stories