#voterlist | 'വോട്ടര്‍ പട്ടികയില്‍ ഏപ്രില്‍ നാലുവരെ പേര് ചേര്‍ക്കാം; അത് വ്യാജം', തിയ്യതി അവസാനിച്ചെന്ന് കലക്ടര്‍

 #voterlist | 'വോട്ടര്‍ പട്ടികയില്‍ ഏപ്രില്‍ നാലുവരെ പേര് ചേര്‍ക്കാം; അത് വ്യാജം', തിയ്യതി അവസാനിച്ചെന്ന് കലക്ടര്‍
Mar 28, 2024 12:50 PM | By Athira V

കല്‍പ്പറ്റ: ( www.truevisionnews.com )  ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഏപ്രില്‍ നാലുവരെ അപേക്ഷിക്കാം എന്ന തരത്തില്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.

മാര്‍ച്ച് 25 വരെയായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നത്. ഈ കാലാവധി അവസാനിച്ചതായും കലക്ടര്‍ അറിയിച്ചു.

അതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റിലാണ് റാന്‍ഡമൈസേഷന്‍ നടന്നത്.

ഓരോ നിയോജകമണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും സീരിയല്‍ നമ്പറുള്ള പട്ടിക അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ക്കും കൈമാറി.

ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലേക്കായി 875 ബാലറ്റ് യൂണിറ്റുകളും 744 കണ്‍ട്രോള്‍ യൂണിറ്റുകളും 787 വിവിപാറ്റ് മെഷീനുകളുമാണുള്ളത്.

ഇതില്‍നിന്ന് റാന്‍ഡമൈസേഷന്‍ നടത്തി നിയോജകമണ്ഡലങ്ങളിലെ എആര്‍ഒമാര്‍ക്ക് കൈമാറുന്ന മെഷീനുകളുടെ എണ്ണം (മണ്ഡലം, ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് മെഷീനുകളുടെ എണ്ണം എന്നീ ക്രമത്തില്‍) മാനന്തവാടി-223, 223, 233, സുല്‍ത്താന്‍ബത്തേരി-278, 278, 291, കല്പറ്റ- 241, 241, 252 എന്നിങ്ങനെയാണ്. നിയോജകമണ്ഡലങ്ങളിലെ മെഷീനുകള്‍ 30ന് അതത് നിയോജകമണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും.

#names #added #voter #list #till #april #4 #collector #said #fake #expired

Next TV

Related Stories
#ShafiParambil | ‘എന്തിന് മാപ്പ് പറയണം?, കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’; ഷാഫി പറമ്പിൽ

Apr 27, 2024 12:56 PM

#ShafiParambil | ‘എന്തിന് മാപ്പ് പറയണം?, കെ.കെ ശൈലജക്കെതിരെ താൻ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ല’; ഷാഫി പറമ്പിൽ

താൻ ബൂത്തുകളിൽ പോയപ്പോൾ സിപിഐഎം തടഞ്ഞുവെന്നും കള്ളവോട്ട് തടസപ്പെടുമെന്ന ഭയമാണ് സിപിഐഎമ്മിന് ഉള്ളതെന്നും അദ്ദേഹം...

Read More >>
#clash | പേരാമ്പ്രയിൽ സംഘർഷം; പരിക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

Apr 27, 2024 12:48 PM

#clash | പേരാമ്പ്രയിൽ സംഘർഷം; പരിക്കേറ്റ യുഡിഎഫുകാരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പൊലീസ്

തലയ്ക്കും വയറിനുമുൾപ്പെടെ ഗുരുതരമായി പരുക്കേറ്റവരെയാണ് ഇന്ന് രാവിലെ പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത്...

Read More >>
#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം,  ഒഴിവായത് വൻ അപകടം

Apr 27, 2024 12:38 PM

#fire |മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, ഒഴിവായത് വൻ അപകടം

വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക...

Read More >>
#arrest |  വയനാട്ടിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

Apr 27, 2024 12:27 PM

#arrest | വയനാട്ടിൽ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ കാ​ല്‍കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍...

Read More >>
#arrest | തലശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

Apr 27, 2024 12:24 PM

#arrest | തലശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ്...

Read More >>
#death |കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; തലശ്ശേരിയിൽ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

Apr 27, 2024 12:16 PM

#death |കളിക്കുന്നതിനിടെ കൽത്തൂൺ ദേഹത്തുവീണു; തലശ്ശേരിയിൽ ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

തുണി അലക്കുന്ന സ്ഥലത്തെ കൽത്തൂണിൽ പിടിച്ച് കളിക്കുമ്പോഴാണ് അപകടമുണ്ടായത്....

Read More >>
Top Stories