#founddead | പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തി പിതാവ് റെയിൽപ്പാളത്തിൽ ജീവനൊടുക്കിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്, അന്വേഷണം

#founddead | പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തി പിതാവ് റെയിൽപ്പാളത്തിൽ ജീവനൊടുക്കിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്, അന്വേഷണം
Mar 28, 2024 11:28 AM | By Susmitha Surendran

 കോഴിക്കോട്: (truevisionnews.com)  കോഴിക്കോട് പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തി പിതാവ് റെയിൽപ്പാളത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

15ഉം 12ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

സുമേഷിന്‍റെ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇന്ന് രാവിലെ എട്ടോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുമേഷിന്‍റെ മരണ വിവരം അറിയിക്കാൻ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍, വീടിനുള്ളില്‍ ഫാൻ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

സമീപത്തുള്ള സുമേഷിന്‍റെ അനുജന്‍റെ വീട്ടിലെത്തി നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിദേശത്തായിരുന്ന സുമേഷ് ഭാര്യ മരിച്ചശേഷം തിരിച്ചുപോയിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവര്‍ക്ക് ഇല്ലായിരുന്നെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് ഗോപിക. അനുജത്തി ജ്യോതിക എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ്.

സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

#incident #father #two #sons #found #dead #Payyoli #more #information #out

Next TV

Related Stories
#pkfiros |'ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടന'; കെ കെ ശൈലജയ്ക്കെതിരെ പി കെ ഫിറോസ്

Apr 28, 2024 03:20 PM

#pkfiros |'ഏത് ടീച്ചറാണെങ്കിലും ഇവരെയെല്ലാം നയിക്കുന്നത് ഒരേ മനോഘടന'; കെ കെ ശൈലജയ്ക്കെതിരെ പി കെ ഫിറോസ്

ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം ഇടത് സ്ഥാനാർത്ഥി തന്നെ ഈ പ്രചരണം ഏറ്റെടുത്തു എന്നതാണ്....

Read More >>
#attack | പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം

Apr 28, 2024 02:56 PM

#attack | പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം

വീട്ടു വളപ്പിൽ നാട്ടിയിരുന്ന സ്ഥാനാർഥിയുടെ പ്രചാരണ സാമഗ്രികളും...

Read More >>
#bombblast |  പാനൂരിൽ വീണ്ടും ബോംബേറ്; മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

Apr 28, 2024 02:41 PM

#bombblast | പാനൂരിൽ വീണ്ടും ബോംബേറ്; മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ

തുടർച്ചയായി രണ്ടാം തവണയാണ് റഫീക്കിന്റെ വീടിന് നേരെ ബോംബേറ്...

Read More >>
#seaattack |കള്ളക്കടൽ പ്രതിഭാസം: ഭീമൻ തിരമാലകൾക്ക് സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിലെ കുളിയും ഒഴിവാക്കുക

Apr 28, 2024 02:33 PM

#seaattack |കള്ളക്കടൽ പ്രതിഭാസം: ഭീമൻ തിരമാലകൾക്ക് സാധ്യത; ബീച്ചിലേക്കുള്ള യാത്രകളും കടലിലെ കുളിയും ഒഴിവാക്കുക

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി...

Read More >>
#temperature | മഞ്ഞ അലർട്ട്; സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

Apr 28, 2024 02:10 PM

#temperature | മഞ്ഞ അലർട്ട്; സംസ്ഥാനത്ത് ഇന്നും മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത...

Read More >>
Top Stories