#MunicipalCorporation | അറുപത് വർഷത്തിലേറെ പഴക്കമുള്ളകെട്ടിടത്തിന് 7.25 നികുതി കുടിശികയുമായി നഗരസഭയുടെ നോട്ടീസ്

 #MunicipalCorporation | അറുപത് വർഷത്തിലേറെ പഴക്കമുള്ളകെട്ടിടത്തിന്  7.25  നികുതി കുടിശികയുമായി നഗരസഭയുടെ  നോട്ടീസ്
Mar 28, 2024 10:30 AM | By Aparna NV

പാലക്കാട്:(truevisionnews.com) മണ്ണാർക്കാട് നഗരസഭയുടെ നികുതി കുടിശിക നോട്ടിസ് കണ്ട് ഞെട്ടിയിരിക്കുകയാണ് വടക്കുമണ്ണം വാർഡിലെ നാരായണ സ്വാമി.അറുപത് വർഷം പഴക്കമുള്ള വീടിന് രണ്ടേകാൽ ലക്ഷവും ഇടിഞ്ഞു വീഴാറായ കടമുറികൾക്ക് അഞ്ചര ലക്ഷവും അടയ്ക്കാനാണ് നോട്ടിസ്.

നാരാണ സ്വാമിയുടെ മുത്തച്ഛന്‍റെ കാലം മുതലുള്ളതാണ് കെട്ടിടം. താമസിക്കുന്ന വീടിനു പുറമേ സമീപത്തായി ഇടിഞ്ഞു വീഴാറായ കെട്ടിടവും മുൻവശത്ത് മൂന്ന് ഷട്ടർ മുറികളുമാണുള്ളത്.

മുൻവശത്തെ ഒരു മുറി മാത്രമാണ് വാടകയ്ക്ക് നൽകിയിട്ടുള്ളത്.മറ്റു മുറികളെല്ലാം വാടകയ്ക്ക് നൽകാൻ കഴിയാത്ത അവസ്‌ഥയിലാണ്.വാതിലുകളും ജനലുകളും ദ്രവിച്ച് പൊളിഞ്ഞു വീഴാറായി.

ഈ വീടിന്‍റേയും കെട്ടിടങ്ങളുടെയും നികുതിയായി എഴ് ലക്ഷത്തി അറുപതായിരം രൂപ അടയ്ക്കണം പിതാവ് കിടപ്പ് രോഗി ആയതിനാൽ നാരായണ സ്വാമിക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല. ഒരു മകൻ രോഗിയുമാണ്.

ഈ അവസ്‌ഥയിൽ ഏഴര ലക്ഷം രൂപ നികുതി അടയ്ക്കാൻ ഒരു നിർവാഹവുമില്ല.2023 വരെ എല്ലാ വർഷവും നിലവിലുള്ള കെട്ടിട നികുതി അടച്ചിട്ടുണ്ട്. 2016ൽ മണ്ണാർക്കാട് പഞ്ചായത്ത് നഗരസഭയായതിന് ശേഷമുള്ള പരിഷ്കരിച്ച നികുതിയും പിഴപലിശയുമാണ് ഏഴരലക്ഷത്തിലേക്കെത്തിയത്.

നോട്ടിസ് ലഭിച്ച ശേഷം നഗരസഭയ്ക്ക് പരാതി നൽകി. അടിയന്തിരമായി റവന്യു ഇൻസ്പെക്‌ടർ കെട്ടിടം പരിശോധിക്കുമെന്നും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും നഗരസഭ സെക്രട്ടറി എം.സതീഷ്‌കുമാർ പറഞ്ഞു.

#7.25lakhs #Municipal #Corporation #notice #for #tax #arrears #on #building #more #than #60 #years #old

Next TV

Related Stories
#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

Apr 28, 2024 08:58 PM

#sexualasult | കൊയിലാണ്ടിയിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം...

Read More >>
#haritakarmasena |'എസ്ഐ അധിക്ഷേപിച്ചു, ബൂത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചു'; പരാതിയുമായി ഹരിത കർമ്മ സേനാംഗങ്ങൾ

Apr 28, 2024 08:53 PM

#haritakarmasena |'എസ്ഐ അധിക്ഷേപിച്ചു, ബൂത്തിൽ നിന്നും ഇറങ്ങിപ്പോകാൻ ആക്രോശിച്ചു'; പരാതിയുമായി ഹരിത കർമ്മ സേനാംഗങ്ങൾ

ഹരിത കർമ്മ സേനാംഗങ്ങൾ കൂട്ടമായി നൂറനാട് പോലീസ് സ്റ്റേഷനിലെത്തി എസ് ഐ ഗോപാലകൃഷ്ണനെതിരെ പരാതി...

Read More >>
#fire |ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം; മേൽക്കൂര പൂർണമായും കത്തിനശിച്ചു

Apr 28, 2024 08:38 PM

#fire |ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം; മേൽക്കൂര പൂർണമായും കത്തിനശിച്ചു

തീപ്പിടിത്തത്തിന് പിന്നാലെ അ​ഗ്നിശമന സേനാം​ഗങ്ങളെത്തി തീ...

Read More >>
#KTJaleel |വടകരയിൽ കളിച്ചത് തീക്കളി, തോൽക്കുമെന്ന് വരുമ്പോൾ 'മതായുധം' പുറത്തെടുക്കാൻ അവർക്ക് മടിയില്ല; ലീഗിനെതിരെ ജലീൽ

Apr 28, 2024 08:32 PM

#KTJaleel |വടകരയിൽ കളിച്ചത് തീക്കളി, തോൽക്കുമെന്ന് വരുമ്പോൾ 'മതായുധം' പുറത്തെടുക്കാൻ അവർക്ക് മടിയില്ല; ലീഗിനെതിരെ ജലീൽ

വടകര മണ്ഡലത്തിന് പുറത്തുള്ള യൂത്ത്ലീഗ് പ്രവർത്തകരുടെ ഒരുതരം കുത്തൊഴുക്കായിരുന്നു വടകരയിലേക്ക്....

Read More >>
#arrest |15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

Apr 28, 2024 08:05 PM

#arrest |15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലീസ്...

Read More >>
#ShafiParambil | 'ഇന്ത്യൻ ടീമിൽ ഇടം കിട്ടുവാൻ ഇതിൽ കൂടുതൽ എന്താണാവോ ഒരു ക്രിക്കറ്റർ ചെയ്യേണ്ടത്'; സഞ്ജുവിനെ പിന്തുണച്ച് ഷാഫി പറമ്പിൽ

Apr 28, 2024 08:03 PM

#ShafiParambil | 'ഇന്ത്യൻ ടീമിൽ ഇടം കിട്ടുവാൻ ഇതിൽ കൂടുതൽ എന്താണാവോ ഒരു ക്രിക്കറ്റർ ചെയ്യേണ്ടത്'; സഞ്ജുവിനെ പിന്തുണച്ച് ഷാഫി പറമ്പിൽ

നാല് അർധസെഞ്ച്വറികൾ ഉൾപ്പെടെ ഒൻപത് മത്സരങ്ങളിൽ നിന്ന് 385 റൺസ് നേടിയ സഞ്ജു റൺവേട്ടയിൽ കോഹ്ലിക്ക് പിറകിൽ രണ്ടാമതാണ്. സഞ്ജുവിന്റെ പ്രകടനത്തെ...

Read More >>
Top Stories