#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി

#UjwalNikam | ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം ബിജെപി സ്ഥാനാര്‍ത്ഥി
Apr 27, 2024 09:43 PM | By VIPIN P V

(truevisionnews.com) മുംബൈ ഭീകരാക്രമണക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വല്‍ നികം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വര്‍ഷ ഗെയ്ക്‌വാദിനെ മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ നിന്ന് ഉജ്വല്‍ നേരിടും.

1993ലെ മുംബൈ സ്‌ഫോടനം, ഗുല്‍ഷന്‍ കുമാര്‍ കൊലപാതകം, പ്രമോദ് മഹാജന്‍ കൊലപാതകം, 2013ലെ മുംബൈ കൂട്ടബലാത്സംഗക്കേസ് തുടങ്ങിയ നിരവധി കേസുകളില്‍ വാദിച്ചയാളാണ് ഉജ്വല്‍.

2016ല്‍ പത്മശ്രീ ലഭിച്ചു. നോര്‍ത്ത് സെന്‍ട്രലില്‍ സിറ്റിങ് എംപിയായിരുന്ന പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്വല്‍ നികമിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ മകളാണ് പൂനം. ഇത്തവണ പൂനത്തിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് സീറ്റ് മാറ്റം.

#UjwalNikam, #public #prosecutor #terror #attack #case,#BJP #candidate

Next TV

Related Stories
#LokSabhaElection2024 | ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്; രാഹുലും സ്മൃതിയുമടക്കം ജനവിധി തേടുന്നത് പ്രമുഖർ

May 20, 2024 07:48 AM

#LokSabhaElection2024 | ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്; രാഹുലും സ്മൃതിയുമടക്കം ജനവിധി തേടുന്നത് പ്രമുഖർ

ജമ്മു കശ്മീരിൽ സർപഞ്ച് കൊല്ലപ്പെട്ട സാഹചര്യത്തിൽ വോട്ടെടുപ്പിന് സുരക്ഷ ശക്തമാക്കി. മഹാരാഷ്ട്രയിലെ പതിമൂന്ന് സീറ്റുകളിലും യുപിയിലെ...

Read More >>
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
Top Stories