#ArifMohammedKhan | ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണ്; സമയമെടുത്തതിൽ,വിശദീകരണവുമായി ഗവർണർ

#ArifMohammedKhan | ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണ്; സമയമെടുത്തതിൽ,വിശദീകരണവുമായി ഗവർണർ
Apr 27, 2024 05:28 PM | By VIPIN P V

ദില്ലി: (truevisionnews.com) ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകളുമായി ബന്ധപ്പെട്ട് ല പരാതികളും ലഭിച്ചിരുന്നു.

അത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിച്ചു. സംസ്ഥാനം കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ലെന്നും ​ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

മൊത്തത്തിൽ പോളിംഗ് ശതമാനം സംതൃപ്തി നൽകുന്നതെന്നും സംസ്ഥാനത്തെ പോളിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കട്ടെ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഭൂ പതിവ് നിയമ ഭേദഗതി ബിൽ അടക്കം പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിലാണ് ഒടുവില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്കെതിരെ സമരം നടത്തിയിരുന്നു.

ഭൂ പതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്.

രാജ്ഭവന്‍റെ പരിഗണനയിലുണ്ടായിരുന്ന മുഴുവൻ ബില്ലുകള്‍ക്കും ഇതോടെ അനുമതിയായിരിക്കുകയാണ്. കൂട്ടത്തില്‍ ഭൂപതിവ് നിയമ ഭേദഗതി ബില്ല് ഏറെ പ്രധാനമാണ്.

ഈ ബില്ല് പാസാക്കാത്തതിനെതിരെയാണ് സിപിഎം കാര്യമായ പ്രതിഷേധം നടത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും ഇതിനെതിരെ ശബ്ദമുയര്‍ത്തിയതാണ്.

പട്ടയഭൂമി കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന രീതിയാണ് ഈ ബില്ല് കൊണ്ട് മാറുക. എന്നാല്‍ ബില്ലിനെതിരെയും പല വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ക്ക് കുട പിടിക്കാനാണ് ബില്ല് പാസാക്കിയെടുക്കുന്നത് എന്നായിരുന്നു മുഖ്യമായ ആക്ഷേപം.

എന്നാല്‍ നിലവിലുള്ള ഭൂപതിവ് നിയമം 60 വര്‍ഷം പഴക്കമുള്ളതാണെന്നം കാലാനുസൃതമായ പരിഷ്കാരങ്ങള്‍ ഇതില്‍ ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

#All #bills #already #signed; #taking #time,#governor #explained

Next TV

Related Stories
#arrest | യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം; ബെം​ഗളൂരുവിൽ യുവാവ് അറസ്റ്റിൽ

May 20, 2024 02:14 PM

#arrest | യുവതിയെ മടിയിലിരുത്തി ബൈക്കിൽ അഭ്യാസം; ബെം​ഗളൂരുവിൽ യുവാവ് അറസ്റ്റിൽ

ബെം​ഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് റോഡിലായിരുന്നു...

Read More >>
#arrest | പെൻഷൻ ആനുകൂല്യം മുടങ്ങരുത്, അച്ഛന്റെ മൃതദേഹം വർഷങ്ങളോളം വീട്ടില്‍ ഒളിപ്പിച്ചുവച്ച് സ്ത്രീ, അറസ്റ്റ്

May 20, 2024 02:13 PM

#arrest | പെൻഷൻ ആനുകൂല്യം മുടങ്ങരുത്, അച്ഛന്റെ മൃതദേഹം വർഷങ്ങളോളം വീട്ടില്‍ ഒളിപ്പിച്ചുവച്ച് സ്ത്രീ, അറസ്റ്റ്

അധികൃതർ വീട്ടിലെത്തുകയും അച്ഛനെ കുറിച്ചുള്ള വിവരങ്ങൾ തിരക്കുകയും ചെയ്തു. ആദ്യം സ്ത്രീ പറഞ്ഞത് അച്ഛൻ നഴ്സിം​ഗ് ഹോമിലാണ്...

Read More >>
#Suspension | എട്ട് തവണ വോട്ട് ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: കൗമാരക്കാരൻ അറസ്റ്റിൽ; വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷന്‍

May 20, 2024 02:06 PM

#Suspension | എട്ട് തവണ വോട്ട് ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: കൗമാരക്കാരൻ അറസ്റ്റിൽ; വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷന്‍

നേരത്തെ മൂന്നാം ഘട്ടത്തില്‍ ഭോപ്പാലിലെ ബെെറാസിയയില്‍ ബിജെപി നേതാവ് പ്രായപൂര്‍ത്തിയാകാത്ത മകനൊപ്പമെത്തി, മകനെക്കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക്...

Read More >>
#NarendraModi | 'ദാരുണ വിയോഗം ഞെട്ടിക്കുന്നത്'; ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

May 20, 2024 11:35 AM

#NarendraModi | 'ദാരുണ വിയോഗം ഞെട്ടിക്കുന്നത്'; ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

തകര്‍ന്ന ഹെലികോപ്ടറിന്‍റെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ്...

Read More >>
#Suicide | നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി

May 20, 2024 09:08 AM

#Suicide | നാലാം നിലയിൽ നിന്നും വീണ കുഞ്ഞിനെ അയൽവാസികൾ രക്ഷിച്ചെങ്കിലും അമ്മയ്ക്ക് കുറ്റപ്പെടുത്തൽ; യുവതി ജീവനൊടുക്കി

രമ്യയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം മേട്ടുപാളയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടം ചെയ്‌തതിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തി...

Read More >>
#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

May 19, 2024 10:38 PM

#DEATH | അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്നുദിവസം; മാനസിക വെല്ലുവിളി നേരിടുന്ന മകളും മരിച്ചു

പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ്...

Read More >>
Top Stories