#LaluPrasadYadav | പ്രധാനമന്ത്രിക്ക് മറുപടി: മുസ്ലിം സംവരണത്തെ പിന്തുണച്ച് ലാലു പ്രസാദ് യാദവ്

#LaluPrasadYadav | പ്രധാനമന്ത്രിക്ക് മറുപടി: മുസ്ലിം സംവരണത്തെ പിന്തുണച്ച് ലാലു പ്രസാദ് യാദവ്
May 7, 2024 02:04 PM | By VIPIN P V

ദില്ലി: (truevisionnews.com) ഭരണഘടനയെയും ജനാധിപത്യത്തെയും തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്.

മുസ്ലിംകൾക്ക് സംവരണം ലഭിക്കണമെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാലു പ്രസാദ് യാദവ് പറഞ്ഞു.

മുസ്ലിംകളുടെ സംവരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനകൾക്കുള്ള മറുപടിയായാണ് ലാലുപ്രസാദ് യാദവ് മുസ്ലീം സംവരണത്തിന് പിന്തുണ അറിയിച്ച് രം​ഗത്തെത്തിയത്.

വോട്ടുകൾ തൻ്റെ പാർട്ടിക്ക് അനുകൂലമാണ്. ബിജെപി ഭയപ്പെടുകയാണെന്നും അവർ ഭയപ്പെട്ട് 'ജംഗിൾ രാജ്' ഉണ്ടാകുമെന്നുമാണ് അവർ പറയുന്നത്.

അവർ ഭരണഘടനയും ജനാധിപത്യവും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

അതിനിടെ, ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം സംരക്ഷിക്കാനും വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ രം​ഗത്തെത്തി.

93 നിയോജക മണ്ഡലങ്ങളിലെ11 കോടി ജനങ്ങൾ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണം, അത് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ മാത്രമല്ലെന്നും ഖാർ​ഗെ പറഞ്ഞു.

ഭരണഘടനാപരമായ അവകാശങ്ങൾ സുരക്ഷിതമാക്കണോ അതോ നമ്മുടെ മഹത്തായ രാഷ്ട്രം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാക്ഷ്യം വഹിക്കണോ എന്ന് തീരുമാനിക്കുന്നതിന് കൂടിയാണെന്നും ഖാർ​ഗെ പറഞ്ഞു.

ജനാധിപത്യം തിരഞ്ഞെടുക്കാൻ ഞാൻ നിങ്ങളോട് ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ്. അങ്ങനെ നമ്മുടെ സ്ഥാപനങ്ങൾക്ക് അവയുടെ സ്വതന്ത്ര രൂപത്തിലേക്ക് മടങ്ങാനും ക്രൂരമായ ശക്തികളാൽ അമർത്തപ്പെടാതിരിക്കാനും കഴിയുമെന്നും ഖാർ​ഗെ പറഞ്ഞു.

#Reply #PrimeMinister:#LaluPrasadYadav #support #Muslimreservation

Next TV

Related Stories
#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

May 19, 2024 05:13 PM

#arrest | വാട്‌സ്ആപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; യുവാവ് അറസ്റ്റിൽ

തുടർന്ന് അതീഖ് യുവതിക്ക് വാട്സ്ആപ്പിൽ മുത്തലാഖ് ചൊല്ലി വോയ്സ് മെസേജ് അയക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യുവതി വീണ്ടും ആദിലാബാദ് പൊലീസിനെ...

Read More >>
#accident |  പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

May 19, 2024 04:10 PM

#accident | പ്രായപൂർത്തിയാവാത്ത കുട്ടി ഓടിച്ച പോർഷെ കാർ ബൈക്കിലിടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

അപകടത്തെ തുടർന്ന് ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അനിസ് ദുധിയയും ഭാര്യ അശ്വിനി കോസ്റ്റയുമാണ്...

Read More >>
#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

May 19, 2024 02:13 PM

#arrest | അവിഹിത ബന്ധം ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആണി തറച്ച് ലോഹപൂട്ടിട്ട് 30 കാരൻ; അറസ്റ്റ്

മർദ്ദനത്തിന് ശേഷം ഭാര്യയുടെ കയ്യും കാലും കെട്ടിയിട്ട ശേഷമായിരുന്നു കൊടും...

Read More >>
#counselled | ശാരീരികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണി, വക്കീലായ ഭർത്താവിന് കൗൺസിലിം​ഗ്

May 19, 2024 01:56 PM

#counselled | ശാരീരികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണി, വക്കീലായ ഭർത്താവിന് കൗൺസിലിം​ഗ്

ഭാ‌ര്യയ്ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ അവകാശമുണ്ട് എന്ന് പുരുഷന്മാർ പലപ്പോഴും...

Read More >>
#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

May 19, 2024 01:22 PM

#mamatabanerjee| റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദ്ദേശം നല്‍കി മമത ബാനര്‍ജി

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളുടെ മുഖത്ത് വെള്ളംതളിക്കാന്‍ ആവശ്യപ്പെട്ട മമത, ഉടനടി അദേഹത്തെ ആംബുലന്‍സില്‍ അടുത്തുള്ള ആശുപത്രിയില്‍...

Read More >>
Top Stories