#SKSSF | ഉമര്‍ ഫൈസിയുടേത് സമസ്തയിലെ പൊതുവികാരം, ലീഗ് തിരുത്താന്‍ തയ്യാറാകണം; പിന്തുണച്ച് എസ്.കെ.എസ്.എസ്.എഫ്

#SKSSF | ഉമര്‍ ഫൈസിയുടേത് സമസ്തയിലെ പൊതുവികാരം, ലീഗ് തിരുത്താന്‍ തയ്യാറാകണം; പിന്തുണച്ച് എസ്.കെ.എസ്.എസ്.എഫ്
May 7, 2024 11:50 AM | By VIPIN P V

കോഴിക്കോട്: (truevisionnews.com) സമസ്ത മുശാവറ അംഗം ഉമർഫൈസി മുക്കത്തിന് പിന്തുണയുമായി എസ്.കെ.എസ്.എസ്.എഫ്.

സമസ്തയേയും ജിഫ്രി തങ്ങളേയും അധിക്ഷേപിച്ചതിനെയാണ് ഉമർഫൈസി എതിര്‍ത്തതെന്ന് എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഒ.പി. അഷ്‌റഫ്.

ഇത് ഉമര്‍ ഫൈസിയുടെ മാത്രം അഭിപ്രായമല്ല സമസ്തയുടെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു. വളരെ മോശമായ രീതിയില്‍ അവഹേളിച്ചും പരിഹസിച്ചും നടത്തിയ ഇടപെടലുകളെയാണ് ഉയര്‍ത്തിക്കാണിച്ചിട്ടുള്ളത്.

ഇത് ഉമര്‍ ഫൈസിയുടെ മാത്രം അഭിപ്രായമല്ല. മറിച്ച്, സമസ്ത പ്രവർത്തകരുടെ പൊതുവികാരമാണ്. മുസ്ലിം ലീ​ഗ് തിരുത്തണമെന്നാണ് സമസ്തയുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും മുസ്ലിം ലീ​ഗിനെതിരെ രൂക്ഷവിമർശനവുമായി ഉമർഫൈസി മുക്കം രം​ഗത്തെത്തിയിരുന്നു. പി.എം.എ സലാമിനെ ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലീഗ് ജനറൽ സെക്രട്ടറി സമസ്തയെ നിരന്തരം അപമാനിക്കുകയാണ്. ഇതിൽ സമസ്ത പ്രവർത്തകർക്ക് വേദനയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമസ്ത വിലക്കിയ പരിപാടികളിൽ പാണക്കാട്ടെ നേതൃത്വം പങ്കെടുക്കുന്നതിലും അദ്ദേഹം എതിർപ്പറിയിച്ചിരുന്നു.

എന്നാൽ, പ്രസ്താവന വിവാദമായതോടെ മുസ്ലിം ലീ​ഗ് നേതാവ് കെ.എം. ഷാജി ഉൾപ്പെടെയുള്ളവർ ഉമർഫൈസി മുക്കത്തിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ ലീ​ഗ് മാത്രമേ ഇടപെടുകയുള്ളൂ. ഇക്കാര്യത്തിൽ മറ്റ് ആരെയും ഇടപെടാൻ തങ്ങൾ അനുവദിക്കില്ലെന്നും ഷാജി പറഞ്ഞു.

#UmarFaizi'#general #sentiment #League #prepared #amend; #Supported #SKSSF

Next TV

Related Stories
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

May 19, 2024 04:13 PM

#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

May 19, 2024 03:56 PM

#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്...

Read More >>
#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

May 19, 2024 03:01 PM

#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ്...

Read More >>
Top Stories










GCC News