#Culprit | പൊലീസ് സ്റ്റേഷനില്‍ നിന്ന് വധശ്രമക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

#Culprit | പൊലീസ് സ്റ്റേഷനില്‍ നിന്ന് വധശ്രമക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു
May 6, 2024 10:32 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പാറശ്ശാലയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍നിന്ന് ഓടിരക്ഷപ്പെട്ടു.

നിരവധി കേസുകളിലെ പ്രതിയായ ആലമ്പാറ സ്വദേശി മിഥുനാണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് സ്റ്റേഷനുളളില്‍നിന്ന് ഓടിരക്ഷപ്പെട്ടത്.

വാഹനക്കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാറശ്ശാല ചന്ദനക്കട്ടി സ്വദേശിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മിഥുന്‍.

സംഭവശേഷം ഇയാള്‍ ഒളിവില്‍പോയിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്ന് പിടികൂടിയാണ് മിഥുനെ സ്‌റ്റേനിലേക്ക് കൊണ്ടുവന്നത്.

സ്റ്റേഷനുളളിലേക്ക് കയറ്റുന്നതിനിടെയാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. പോലീസ് സ്റ്റേഷനുളളില്‍നിന്ന് ഓടിയ പ്രതി സമീപത്തെ മൃഗാശുപത്രി കോമ്പൗണ്ടിനുളളിലൂടെ പിന്‍ഭാഗത്തെ റെയില്‍വേ ട്രാക്ക് വഴി ഓടി രക്ഷപ്പെടുകയായിരുന്നു.

പോലീസ് സംഘം പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഇയാള്‍ക്കായി പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്.

#accused #attempted #murdercase #ran #policestation

Next TV

Related Stories
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

May 19, 2024 04:13 PM

#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

May 19, 2024 03:56 PM

#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്...

Read More >>
#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

May 19, 2024 03:01 PM

#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ്...

Read More >>
Top Stories