#fire |പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ

#fire |പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച നിലയിൽ
May 6, 2024 03:52 PM | By Susmitha Surendran

 പയ്യന്നൂർ: (truevisionnews.com)  ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയിട്ട്‌ നശിപ്പിച്ചു. പയ്യന്നൂർ മാത്തിൽ കാര്യാപ്പ് പ്രദേശത്തെ ബിജെപി പ്രവർത്തകരും സഹോദരങ്ങളുമായ കെ സുധീഷ്, ശ്രീജിത്ത്‌ എന്നിവരുടെ രണ്ട് ഇരു ചക്രവാഹനങ്ങളും അത് നിർത്തിയിട്ട ഷെഡ്ഡുംമാണ് കഴിഞ്ഞ ദിവസം രാത്രി തീയിട്ട് നശിപ്പിച്ചത്.

പ്രദേശത്തെ ഉൾപാർട്ടി പ്രശ്നവും തിരഞ്ഞെടുപ്പ് പരാജയ ഭീതിയുമാണ് സിപിഎം ഇതുപോലുള്ള അക്രമങ്ങൾ അഴിച്ചു വിടുന്നതിന് പിന്നിലെന്ന് സ്ഥലം സന്ദർശിച്ച ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ കെ ശ്രീകാന്ത് പറഞ്ഞു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി, ജില്ലാ വൈസ് പ്രസിഡന്റ്‌ രാജൻ പുതുക്കുടി, സംസ്ഥാന സമിതിയംഗം സി നാരായണൻ, ജില്ലാ സെൽ കോ ഓർഡിനേറ്റർ ഗംഗാധരൻ കാളീശ്വരം, മണ്ഡലം പ്രസിഡന്റ്‌ സന്തോഷ് കൊട്ടാരത്തിൽ, തമ്പാൻ തവിടിശ്ശേരി, ടി വി സ്വരാജ് എന്നിവർ സ്ഥലം സന്ദർശിച്ചു.

#Vehicles #BJP #workers #burnt #destroyed #Payyannur

Next TV

Related Stories
#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

May 19, 2024 09:41 AM

#Sabarimala|ശബരിമല സന്നിധാനത്തെ വിഐപി ദര്‍ശനം അനുവദിക്കരുത്; കത്ത് നല്‍കി ദേവസ്വം വിജിലന്‍സ് എസ്‍ പി

സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും...

Read More >>
#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

May 19, 2024 09:10 AM

#arrested|ചേര്‍ത്തലയില്‍ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് രാജേഷ് പിടിയിൽ

ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡിൽ തടഞ്ഞുനിർത്തി...

Read More >>
#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

May 19, 2024 08:54 AM

#Complaint|കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും സർജറി മാറി ചെയ്തതായി പരാതി

എല്ല് പൊട്ടിയതിനെ തുടർന്ന് കമ്പിയിട്ടതാണ് മാറി പോയത്...

Read More >>
#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

May 19, 2024 08:47 AM

#train|ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

മറ്റ് ട്രെയിനുകൾ നിർത്തേണ്ട ഒന്നാം പ്ലാറ്റ്ഫോമിലാണ് ഗുഡ്സ് ട്രെയിൻ...

Read More >>
Top Stories