#bomb |ഉള്ള്യേരിയിൽ പരിഭ്രാന്തി പരത്തി ബോംബ് കണ്ടെത്തി എന്ന വാർത്ത; പരിശോധിച്ചപ്പോൾ പ്രോട്ടീന്‍ പൗഡർ ടിൻ

 #bomb |ഉള്ള്യേരിയിൽ പരിഭ്രാന്തി പരത്തി ബോംബ് കണ്ടെത്തി എന്ന വാർത്ത; പരിശോധിച്ചപ്പോൾ പ്രോട്ടീന്‍ പൗഡർ ടിൻ
Apr 25, 2024 01:27 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന വാർത്ത പരിഭ്രാന്തി പരത്തി.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ടൗണിലെ ഹോട്ടലിനു സമീപത്തായി ബോംബ് കണ്ടെത്തിയെന്ന വാർത്ത പരന്നത്.

തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ബോംബെന്നു സംശയിക്കുന്ന തരത്തിലുള്ള ടിന്നുകൾ കണ്ടെത്തിയത്. വിവരം നാട്ടുകാർ അത്തോളി പൊലീസിനെ അറിയിച്ചു.

പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു.

ഇവർ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെടുത്ത ടിന്നുകൾ ബോംബ് സ്ക്വാഡ് എക്സ്പ്ലോസീവ് റിങ്ങിലേക്കിറക്കി വച്ച് പരിശോധന നടത്തി.

തുടർന്ന് ഇതു ബോംബല്ലെന്നും അടുത്തുള്ള ജിമ്മിൽനിന്നു ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നാണെന്നും ഇവർ സ്ഥിരീകരിച്ചു. ഇതോടെയാണു നാട്ടുകാർക്ക് ആശ്വാസമായത്. 

#news #bomb #found #Ullyeri #created #panic.

Next TV

Related Stories
#Jaundice | കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം പടരുന്നു

May 5, 2024 09:29 AM

#Jaundice | കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം പടരുന്നു

ദേശീയ പാതക്ക് സമീപം വ്യാപകമായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതിനാൽ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടിയതാണ് മഞ്ഞപ്പിത്ത വ്യാപനത്തിന്...

Read More >>
#DEATH |തിരൂരിൽ 55കാരിയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം

May 5, 2024 09:18 AM

#DEATH |തിരൂരിൽ 55കാരിയുടെ മരണം മരുന്ന് മാറി നൽകിയതിനാലെന്ന ആരോപണവുമായി കുടുംബം

ഈ ഗുളിക കഴിച്ചതു മുതൽ തന്നെ ശാരീരിക അസ്വസ്ഥതകൾ കണ്ടു തുടങ്ങിയതായും ബന്ധുക്കൾ പറഞ്ഞു....

Read More >>
#DEATH |മലയാളി ഗൾഫിൽ മരിച്ചിട്ട് 12 ദിവസം; ആശുപത്രി ബില്ലടച്ചില്ല, മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം

May 5, 2024 09:08 AM

#DEATH |മലയാളി ഗൾഫിൽ മരിച്ചിട്ട് 12 ദിവസം; ആശുപത്രി ബില്ലടച്ചില്ല, മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം

ബിൽ അടയ്ക്കാൻ ബാക്കിയുള്ളതിനാൽ ആശുപത്രിയിൽ നിന്നു മൃതദേഹം വിട്ടുകിട്ടിയിട്ടില്ലെന്നാണ്...

Read More >>
 #Punishment|ഇന്നോവയിലെ സാഹസിക യാത്ര: ശിക്ഷ ഒരാഴ്ച സാമൂഹ്യ സേവനം

May 5, 2024 09:07 AM

#Punishment|ഇന്നോവയിലെ സാഹസിക യാത്ര: ശിക്ഷ ഒരാഴ്ച സാമൂഹ്യ സേവനം

മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയിലും ഒാ‍ര്‍ത്തോ വിഭാഗത്തിലുമാണ് നാലു ദിവസം സന്നദ്ധ സേവനം...

Read More >>
#kseb |വൈദ്യുതി മുടങ്ങി, കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം; 15 പേര്‍ക്കെതിരേ കേസ്

May 5, 2024 09:04 AM

#kseb |വൈദ്യുതി മുടങ്ങി, കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം; 15 പേര്‍ക്കെതിരേ കേസ്

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കെ.എസ്.ഇ.ബി പന്തീരാങ്കാവ് സെക്ഷന്‍ ഓഫീസില്‍ പ്രതികൾ അതിക്രമം...

Read More >>
Top Stories