Apr 25, 2024 11:52 AM

കണ്ണൂര്‍: (truevisionnews.com)  ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ രംഗത്ത്.

ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്. ശോഭസുരേന്ദ്രന്‍ മുഖാന്തരം ചർച്ച നടന്നു.

പാർട്ടിയിൽ നിന്ന് ഭീഷണി വന്നപ്പോള്‍ ജയരാജന്‍ പിന്മാറി. ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചാണ്.

ചർച്ചക്ക് മാധ്യസ്ഥൻ ഉണ്ട്‌. അദ്ദേഹം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട് . പാർട്ടിക്ക് അകത്തു ഇ പി അസ്വസ്ഥനാണ്.പാര്‍ട്ടി സെക്രട്ടറി ആവാത്തത്തിൽ നിരാശനായിരുന്നു .

ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി.പിണറായിയുമായി അദ്ദേഹത്തിന് നല്ല ബന്ധമില്ല.രാജീവ്‌ ചന്ദ്രശേഖരും ശോഭയും ആണ് ചർച്ചക്ക് മധ്യസ്ഥം വഹിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു,

#KSudhakaran #come #forward #serious #allegations #against #EPJayarajan.

Next TV

Top Stories