#BJP | പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ മതസ്പര്‍ദ്ധ വകുപ്പ് ചുമത്തി കേസെടുത്തു

#BJP | പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ മതസ്പര്‍ദ്ധ വകുപ്പ് ചുമത്തി കേസെടുത്തു
Apr 25, 2024 10:37 AM | By VIPIN P V

ബെംഗളൂരു: (truevisionnews.com) കോൺഗ്രസിന്‍റെ പ്രകടനപത്രിക മുസ്ലിം പ്രകടനപത്രികയെന്ന മോദിയുടെ പരാമർശവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരമാണ് ബെംഗളുരു മല്ലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വർഗീയ പരാമർശം ബിജെപിയുടെ എക്സ് ഹാൻഡിൽ ട്വീറ്റ് ചെയ്തതിനാണ് കേസ്.

മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ആര്‍ പി ആക്ട് 125ാം വകുപ്പ് ഐപിസി 153ാം വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അതിനിടെ വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി വൈകുന്നതിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും സമീപിക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ട്. മോദിയുടെ കാര്യം വരുമ്പോൾ കമ്മീഷന്റെ നട്ടെല്ല് വളയുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു.

വിദ്വേഷ പ്രസംഗത്തിൽ മോദിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗുജറാത്തി പ്രവാസികൾ രംഗത്ത് വന്നിട്ടുണ്ട്.

അമേരിക്കയിലുള്ള ഒരു സംഘം ഗുജറാത്തികൾ ഇതിനായി പ്രചാരണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു ലക്ഷം ഇ-മെയിലുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കാനാണ് തീരുമാനം.

#PrimeMinister #speech #shared #X #case #filed #against #BJP #religious #competition #department

Next TV

Related Stories
#TJeevanReddy | പെന്‍ഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വയോധികയുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവാദത്തില്‍

May 4, 2024 05:21 PM

#TJeevanReddy | പെന്‍ഷൻ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ വയോധികയുടെ മുഖത്തടിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവാദത്തില്‍

നിരവധി ബി.ജെ.പി. നേതാക്കളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ബി.ജെ.പിയിലെ ഡി. അരവിന്ദാണ് നിസാമാബാദില്‍...

Read More >>
#SupriyaSule | ശരദ് പവാറിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബിജെപി ​ഗൂഢാലോചന നടത്തുന്നുവെന്ന് സുപ്രിയ സുലേ

May 4, 2024 05:16 PM

#SupriyaSule | ശരദ് പവാറിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ബിജെപി ​ഗൂഢാലോചന നടത്തുന്നുവെന്ന് സുപ്രിയ സുലേ

മഹാവികാസ് അഘാഡി സഖ്യം വലിയ വിജയം നേടുമെന്നും സുപ്രിയ സുലേ...

Read More >>
#ArvinderSinghLovely | രാജിവെച്ച കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബി.ജെ.പിയിൽ ചേർന്നു

May 4, 2024 05:07 PM

#ArvinderSinghLovely | രാജിവെച്ച കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബി.ജെ.പിയിൽ ചേർന്നു

50ഓളം ബ്ലോക്കുകളിൽ കോൺഗ്രസിന് പ്രസിഡന്റില്ല’ തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം...

Read More >>
#PrajwalRevanna | നാനൂറോളം സ്ത്രീകളെ പീഡിപ്പിച്ച സംഭവം: പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത

May 4, 2024 04:30 PM

#PrajwalRevanna | നാനൂറോളം സ്ത്രീകളെ പീഡിപ്പിച്ച സംഭവം: പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത

പ്രജ്വൽ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തുവെന്നും ദൃശ്യം പകർത്തിയെന്നും ജെഡിഎസ് നേതാവായ യുവതി പറയുന്നു. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന്...

Read More >>
Top Stories