#SwapnaSuresh | വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിൽ ജോലി; സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും

#SwapnaSuresh | വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാർക്കിൽ ജോലി; സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ ഹാജരാകും
Apr 25, 2024 06:50 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിൽ സ്വപ്ന സുരേഷ് നാളെ കോടതിയിൽ ഹാജരാകും.

ഇന്ന് കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണം എന്ന് കാട്ടി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്.

സ്പേസ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കണ്ടോൻമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്.

കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും, പഞ്ചാബ് സ്വദേശി സച്ചിൻ ദാസ് രണ്ടാം പ്രതിയുമാണ്. കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി നേരത്തെ അംഗീകരിച്ചിരുന്നു.

അതേസമയം സ്പേസ് പാർക്കിൽ കൺസൾട്ടന്റായി നിയമിച്ച സ്വപ്നയ്ക്കു നൽകിയ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) നിയമന ഏജൻസിയായ പ്രൈസ് വാട്ടർ കൂപ്പേഴ്സിന് കത്ത് നൽകിയെങ്കിലും പണം ലഭിച്ചിട്ടില്ല.

പണം നൽകാനാകില്ലെന്നാണ് പിഡബ്ല്യുസിയുടെ നിലപാട്.

#WorkatSpacePark #presenting #fake #graduation #certificate; #SwapnaSuresh #appear #court #today

Next TV

Related Stories
#accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ, നിരവധി പേർക്ക് പരിക്ക്

May 18, 2024 06:09 PM

#accident | സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ, നിരവധി പേർക്ക് പരിക്ക്

ഇറക്കം ഇറങ്ങി വരികയായിരുന്ന ബസ് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റി...

Read More >>
#arrest | ലഹരിമരുന്നുമായി യുവതിയടക്കം ആറ് പേർ പിടിയിൽ; കൊക്കെയിനും കഞ്ചാവും കണ്ടെടുത്തു

May 18, 2024 06:06 PM

#arrest | ലഹരിമരുന്നുമായി യുവതിയടക്കം ആറ് പേർ പിടിയിൽ; കൊക്കെയിനും കഞ്ചാവും കണ്ടെടുത്തു

തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പ്രതികൾ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി വ്യക്തമായത്. ലഹരി മരുന്ന് പതിവായി വാങ്ങുന്നവരുടെ വിവരങ്ങളടങ്ങിയ...

Read More >>
#Muttiltreefelling | മുട്ടിൽ മരംമുറി: മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

May 18, 2024 06:02 PM

#Muttiltreefelling | മുട്ടിൽ മരംമുറി: മുൻ കളക്ടർ അഥീല അബ്ദുള്ളയെയും പ്രതിയാക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

നിയമോപദേശം നൽകിയ ആൾ തന്നെ കുറ്റപത്രം തള്ളിപ്പറയുന്നത് അടക്കം നിയമപരമായ പ്രശ്നങ്ങൾ യോഗം അവലോകനം ചെയ്തു. അഡ്വക്കേറ്റ് ജനറലുമായി തുടര്‍ നടപടികൾ...

Read More >>
#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

May 18, 2024 05:46 PM

#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്...

Read More >>
#KeralaRain | പത്തനംതിട്ടയിൽ മലയോര മേഖലയിൽ രാത്രിയാത്ര നിരോധനം; 19 മുതൽ 23 വരെ ഏഴ് മണിക്ക് ശേഷം രാത്രിയാത്ര പാടില്ല

May 18, 2024 05:27 PM

#KeralaRain | പത്തനംതിട്ടയിൽ മലയോര മേഖലയിൽ രാത്രിയാത്ര നിരോധനം; 19 മുതൽ 23 വരെ ഏഴ് മണിക്ക് ശേഷം രാത്രിയാത്ര പാടില്ല

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്ന് കർശന നിർദേശം നൽകിയെന്നും ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ...

Read More >>
#Protest | വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

May 18, 2024 05:07 PM

#Protest | വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട ചർച്ചക്ക് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ്...

Read More >>
Top Stories