#LokSabhaelection |ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ

#LokSabhaelection  |ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ
Apr 24, 2024 05:23 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)   കേരളത്തില്‍ വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നടത്തുന്നതിന് സുരക്ഷാക്രമീകരണം പൂര്‍ത്തിയായി.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

183 ഡിവൈ.എസ്.പിമാരും 100 ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍/ അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലുള്ള 4,540 പേരും തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും.

23,932 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ /സിവില്‍ പൊലീസ് ഓഫീസര്‍മാരും ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്നുള്ള 4,383 പൊലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളില്‍ നിന്ന് 4,464 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പില്‍ സുരക്ഷാ ചുമതല നിര്‍വഹിക്കും.

ഹോം ഗാര്‍ഡില്‍ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസില്‍ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും ഡ്യൂട്ടിയില്‍ ഉണ്ടാകും.

20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴില്‍ 144 ഇലക്ഷന്‍ സബ്ഡിവിഷനുകള്‍ ഉണ്ടാകും. ഡിവൈ.എസ്.പിമാര്‍ക്കാണ് ഇതിന്‍റെ ചുമതല. ഓരോ പൊലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോളിങ് ടീമുകള്‍ ഉണ്ടായിരിക്കും.

കൂടാതെ തെരഞ്ഞെടുപ്പ് ദിവസത്തേക്കായി ദ്രുതകര്‍മ്മ സേനയുടെ ഒരു സംഘം വീതം എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ഉണ്ടായിരിക്കും. പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാവോവാദി ബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സുരക്ഷാനടപടി സ്വീകരിച്ചിരിക്കുന്നത്. പ്രശ്നബാധിതമെന്നു കണ്ടെത്തിയ പോളിങ് സ്റ്റേഷനുകളിൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്.

എ.ഡി.ജി.പി. എം.ആർ അജിത് കുമാറാണ് പൊലീസ് വിന്യാസത്തിന്‍റെ സംസ്ഥാനതല നോഡൽ ഓഫീസർ. പൊലീസ് ആസ്ഥാനത്തെ ഐ.ജി ഹർഷിത അട്ടലൂരി അസിസ്റ്റന്‍റ് പൊലീസ് നോഡൽ ഓഫീസറാണ്.

#41,976 #policemen #LokSabha #election #duty

Next TV

Related Stories
#arrest |ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിന് ബ്ലോക്ക് ചെയ്തു; വീട്ടിൽ കയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയിൽ

May 6, 2024 08:48 AM

#arrest |ഫോണില്‍ വിളിച്ചു ശല്യം ചെയ്തതിന് ബ്ലോക്ക് ചെയ്തു; വീട്ടിൽ കയറി വടിവാളുമായി ഭീഷണി; യുവാവ് പിടിയിൽ

പ്രതിക്ക് യുവതിയോടുളള വിരോധത്തിന് കാരണം ഇതായിരിക്കാം എന്നാണ് പൊലീസ്...

Read More >>
#arrest | പലരിൽ നിന്ന് തട്ടിയത് കോടികളും സ്വർണവും, മനംനൊന്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കി; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

May 6, 2024 08:40 AM

#arrest | പലരിൽ നിന്ന് തട്ടിയത് കോടികളും സ്വർണവും, മനംനൊന്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കി; രണ്ട് സ്ത്രീകൾ അറസ്റ്റിൽ

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടി കൂടാനുണ്ടെന്നും അവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ്...

Read More >>
#accident |ബൈക്കപകടത്തിൽ 17-കാരന് ദാരുണാന്ത്യം, വഴിയിലുപേക്ഷിച്ച് സുഹൃത്ത്; നഷ്ടമായത് കുടുംബത്തിന്റെ പ്രതീക്ഷ

May 6, 2024 08:38 AM

#accident |ബൈക്കപകടത്തിൽ 17-കാരന് ദാരുണാന്ത്യം, വഴിയിലുപേക്ഷിച്ച് സുഹൃത്ത്; നഷ്ടമായത് കുടുംബത്തിന്റെ പ്രതീക്ഷ

കോഴഞ്ചേരിക്കും നെല്ലിക്കാലയ്ക്കും മധ്യേ കാരംവേലി തുണ്ടഴം ഭാഗത്ത് എത്തിയപ്പോൾ വാഹനം...

Read More >>
#founddead |വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ചനിലയിൽ കണ്ട സംഭവം; കൊലപാതകമെന്ന് സംശയം

May 6, 2024 08:34 AM

#founddead |വീടിനുള്ളിൽ കിടപ്പുരോഗിയെ മരിച്ചനിലയിൽ കണ്ട സംഭവം; കൊലപാതകമെന്ന് സംശയം

ഓട്ടോ തൊഴിലാളിയായിരുന്ന സന്തോഷ് ഏറെ നാളായി തളർന്നുകിടപ്പായിരുന്നു....

Read More >>
#sideath |'എസ്.ഐയുടെ മരണത്തിന് പിന്നില്‍ സി.പി.എം നേതാക്കളുടെ  സമ്മർദ്ദം'; പ്രത്യക്ഷ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

May 6, 2024 08:30 AM

#sideath |'എസ്.ഐയുടെ മരണത്തിന് പിന്നില്‍ സി.പി.എം നേതാക്കളുടെ സമ്മർദ്ദം'; പ്രത്യക്ഷ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

ഏപ്രിൽ 29-ന് രാവിലെ ബേഡകം സ്റ്റേഷനിലെ ക്വാർട്ടേഴ്സിലാണ് വിജയനെ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്....

Read More >>
#murder |യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു,അന്വേഷണം

May 6, 2024 08:17 AM

#murder |യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു,അന്വേഷണം

മദ്യപിച്ചുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് നാട്ടുകാർ മൊഴി...

Read More >>
Top Stories