#SupremeCourt | തെരഞ്ഞെടുപ്പോ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനമോ നിയന്ത്രിക്കാനാവില്ലെന്ന് സുപ്രീം കോടതി

#SupremeCourt | തെരഞ്ഞെടുപ്പോ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനമോ നിയന്ത്രിക്കാനാവില്ലെന്ന് സുപ്രീം കോടതി
Apr 24, 2024 04:37 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം സംബന്ധിച്ച് നിർദേശം നൽകാനാവില്ലെന്നും സുപ്രിംകോടതി.

വോട്ടുയ​ന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ മുഴുവൻ വിവിപാറ്റ് സംവിധാനം വഴിയുള്ള പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.

കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. കേവലം സംശയത്തിന്റെ പേരിൽ പ്രവർത്തിക്കാനാവില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപശങ്കർ ദത്ത എന്നിവരുടെ ബെഞ്ച് പറഞ്ഞു.

ഹരജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉന്നയിച്ച ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു കോടതി.

വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് പ്രതിപക്ഷം ആശങ്കകൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, വിവിപാറ്റിലൂടെ ലഭിക്കുന്ന സ്ലിപ്പുകൾ ഉപയോഗിച്ച് വോട്ടുയന്ത്രത്തിലെ ഓരോ വോട്ടും ഉറപ്പാക്കാൻ നിർദേശം നൽകണമെന്നാണ് ഹരജിക്കാർ ആവശ്യപ്പെട്ടത്.

നിലവിൽ എല്ലാ അസംബ്ലി മണ്ഡലങ്ങളിൽനിന്നും ക്രമരഹിതമായി തെരഞ്ഞെടുക്കുന്ന അഞ്ച് വോട്ടുയന്ത്രത്തിലെ വോട്ടുകൾ മാത്രമാണ് വിവിപാറ്റ് സ്ലിപ്പ് ഉപയോഗിച്ച് ഉറപ്പുവരുത്തുന്നത്. ഹരജിയിൽ സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു.

വോട്ടുയന്ത്രത്തില്‍ ഹാക്കിങ്ങിനോ അട്ടിമറിക്കോ വ്യക്തമായ തെളിവില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ നിർദേശം നൽകാനാവുമെന്നും ചോദിച്ച കോടതി, ഇലക്ട്രോണിക് വോട്ടുയന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ അങ്ങനെ ചെയ്യാനാകില്ലെന്നും പറഞ്ഞു.

വിവിപാറ്റ് പ്രവർത്തനം സംബന്ധിച്ച് സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിരുന്നു.

പോളിങ്ങിന് ശേഷം വോട്ടുയന്ത്രവും കണ്‍ട്രോള്‍ യൂനിറ്റും വിവിപാറ്റും മുദ്രവെക്കുമെന്നും മൈക്രോ കണ്‍ട്രോള്‍ പ്രോഗ്രാം ചെയ്യുന്നത് ഒരു തവണ മാത്രമാണെന്നും അറിയിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ, ചിഹ്നം ലോഡ് ചെയ്യുന്ന യൂനിറ്റുകളുടെ കണക്കുകളും സുപ്രിംകോടതിയെ അറിയിച്ചു.

മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയെ അറിയിച്ചു. ഇലക്ട്രോണിക് വോട്ടുയന്ത്രത്തിൽ കൃത്രിമം കാണിക്കാൻ സാധിക്കില്ലെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.

#SupremeCourt #election #work #ElectionCommission #cannot #controlled

Next TV

Related Stories
#YogiAdityanath | 'കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകും'; വിദ്വേഷ പരാമർശങ്ങളുമായി യോഗി ആദിത്യനാഥ്

May 5, 2024 10:24 PM

#YogiAdityanath | 'കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഗോവധത്തിന് അനുമതി നൽകും'; വിദ്വേഷ പരാമർശങ്ങളുമായി യോഗി ആദിത്യനാഥ്

കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് ശരിഅത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനർവിതരണം ചെയ്യുമെന്നും പ്രകടന പത്രികയിൽ...

Read More >>
#kanganaranaut | മീൻ തിന്നുന്ന തേജസ്വി സൂര്യയെന്ന് കങ്കണ; 'ശൂ ശൂ ആളുമാറിപ്പോയെ'ന്ന് സോഷ്യൽ മീഡിയ

May 5, 2024 08:15 PM

#kanganaranaut | മീൻ തിന്നുന്ന തേജസ്വി സൂര്യയെന്ന് കങ്കണ; 'ശൂ ശൂ ആളുമാറിപ്പോയെ'ന്ന് സോഷ്യൽ മീഡിയ

ഹിമാചൽ പ്രദേശിലെ തെരഞ്ഞടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് കങ്കണയ്ക്ക്...

Read More >>
#RadhikaKhera |അയോധ്യയിൽ പോയതിന് പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു'; കോൺ​ഗ്രസ് ദേശീയ മാധ്യമ കോ-ഓർഡിനേറ്റർ പാർട്ടി വിട്ടു

May 5, 2024 07:39 PM

#RadhikaKhera |അയോധ്യയിൽ പോയതിന് പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു'; കോൺ​ഗ്രസ് ദേശീയ മാധ്യമ കോ-ഓർഡിനേറ്റർ പാർട്ടി വിട്ടു

ചത്തീസ്ഗഢിലെ പാര്‍ട്ടി ആസ്ഥാനത്തെ മുറിയിലേക്ക് ബലമായി തള്ളിക്കയറ്റി പൂട്ടിയിട്ടെന്ന് രാധിക ഖേര ആരോപിച്ചു. പാര്‍ട്ടിയില്‍ തനിക്ക് നീതി...

Read More >>
#NarendraModi | സത്യസന്ധതയോടെ ജനങ്ങളെ സേവിക്കലാണ് തന്റെ ധർമം; എസ്പിയും കോൺ​ഗ്രസും ശ്രമിക്കുന്നത് സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയെന്ന് മോദി

May 5, 2024 06:00 PM

#NarendraModi | സത്യസന്ധതയോടെ ജനങ്ങളെ സേവിക്കലാണ് തന്റെ ധർമം; എസ്പിയും കോൺ​ഗ്രസും ശ്രമിക്കുന്നത് സ്വന്തം നേട്ടങ്ങൾക്കുവേണ്ടിയെന്ന് മോദി

മോദിയുടെ പൈതൃകമെന്നാൽ പാവപ്പെട്ടവരുടെ വീടുകളാണ്.കോടിക്കണക്കിന് സ്ത്രീകൾ, ദളിതർ, പിന്നോക്കക്കാർ എന്നിവർക്ക് മോദിസർക്കാർ കക്കൂസ്...

Read More >>
#iscresult |ഐസിഎസ്ഇ 10, ഐഎസ്‍സി പ്ലസ്‌ ടു പരീക്ഷ ഫലപ്രഖ്യാപനം തിങ്കളാഴ്ച

May 5, 2024 05:01 PM

#iscresult |ഐസിഎസ്ഇ 10, ഐഎസ്‍സി പ്ലസ്‌ ടു പരീക്ഷ ഫലപ്രഖ്യാപനം തിങ്കളാഴ്ച

ഫെബ്രുവരി 21 മുതൽ മാർ‌ച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ്...

Read More >>
Top Stories