#arrest |ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചു, ഫർണിച്ചർ അടിച്ചുതകർത്തു; മൂന്ന് പേർ അറസ്റ്റിൽ

#arrest |ഹോട്ടലുടമയായ സ്ത്രീയെയും ജോലിക്കാരെയും ആക്രമിച്ചു, ഫർണിച്ചർ അടിച്ചുതകർത്തു; മൂന്ന് പേർ അറസ്റ്റിൽ
May 5, 2024 09:22 PM | By Susmitha Surendran

മാനന്തവാടി: (truevisionnews.com)   തൊണ്ടര്‍നാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഹോട്ടലില്‍ അക്രമം നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്തു.

വെള്ളമുണ്ട സ്വദേശികളായ കുനിയില്‍ വീട്ടില്‍ അബ്ദുല്‍ ജലീല്‍ (37), ചെറിയാണ്ടി വീട്ടില്‍ ഷമീര്‍ (37), മണിമ വീട്ടില്‍ മുത്തലിബ് (31) എന്നിവരെയാണ് തൊണ്ടര്‍നാട് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ നാലിന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞിരങ്ങാട് ജംഗ്ഷനിലുള്ള ഹോട്ടലില്‍ മദ്യലഹരിയില്‍ അതിക്രമിച്ചു കയറി ഹോട്ടല്‍ നടത്തിപ്പുകാരിയായ സ്ത്രീയെയും രണ്ട് ഹോട്ടല്‍ തൊഴിലാളികളെയും ആക്രമിക്കുകയും ഫര്‍ണിച്ചർ അടിച്ചു നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

സംഘത്തിലെ ഒന്നാം പ്രതിയായ അബ്ദുള്‍ ജലീല്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തൊണ്ടര്‍നാട് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ എസ് എസ് ബൈജുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ദാസന്‍, മൊയ്തു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാജിത്, ബിജു, ജിമ്മി ജോര്‍ജ്, ലിതിന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

#innkeeper #staff #assaulted #furniture #smashed #Three #people #arrested

Next TV

Related Stories
#founddeath |  കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

May 18, 2024 11:36 PM

#founddeath | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മരണം പേരമകൻ്റെ മർദ്ദനം മൂലമെന്ന് ആരോപണം

ഇന്നും പണം ചോദിച്ച് കൈപിടിച്ചു വട്ടം കറക്കിയെന്ന് ബഷീറിൻ്റെ മാതാവ് ഫാത്തിമ...

Read More >>
#drowned |  സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവം: അപകടം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ

May 18, 2024 11:12 PM

#drowned | സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവം: അപകടം ഇളയ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ

പുഴയിലെ ചളിക്കുഴിയിൽ അകപ്പെട്ട ഇളയസഹോദരനെ രക്ഷിക്കാനിറങ്ങവേയാണ് ഇരുവരും...

Read More >>
#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതിയെ രക്ഷപ്പെടുത്തിയത് പൊലീസോ?, സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

May 18, 2024 10:44 PM

#Newbrideabuse | പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്: പ്രതിയെ രക്ഷപ്പെടുത്തിയത് പൊലീസോ?, സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് പ​ന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ രാ​ഹു​ലി​ന്റെ സു​ഹൃ​ത്താ​യ പൊ​ലീ​സു​കാ​ര​ൻ ഒ​ത്തു​ക​ളി​ച്ച​താ​യി സൂ​ച​ന...

Read More >>
#arrest | വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം നല്‍കിയില്ല'; ദേഷ്യത്തില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം, യുവാക്കള്‍ അറസ്റ്റില്‍

May 18, 2024 10:35 PM

#arrest | വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം നല്‍കിയില്ല'; ദേഷ്യത്തില്‍ വെട്ടിക്കൊല്ലാന്‍ ശ്രമം, യുവാക്കള്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം കഴിവൂര്‍ പറയന്‍ വിളാകത്ത് വീട്ടില്‍ വിശാഖ് (28), കാഞ്ഞിരംകുളം മൂന്നുമുക്ക് കല്ലില്‍ പുത്തന്‍വീട്ടില്‍ അരവിന്ദ് (34)...

Read More >>
Top Stories