#pollingduty | പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടർ; 'ഹാജരായില്ലെങ്കിൽ അറസ്റ്റ്'

#pollingduty  | പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടർ; 'ഹാജരായില്ലെങ്കിൽ അറസ്റ്റ്'
Apr 24, 2024 03:05 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)   വെള്ളിയാഴ്ച വോട്ടെടുപ്പ് ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍.

പോളിങ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ് വ്യക്തമാക്കി.

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ കണ്ടെത്തി അറസ്റ്റ് ചെയ്തുകൊണ്ട് വന്ന് ജോലിക്കു നിയോഗിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ മുന്നറിയിപ്പ് നല്‍കി.

നേരത്തേ ആരോഗ്യപരമായ കാരണങ്ങളാൽ പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. അപേക്ഷകൾ പരിഗണിച്ച് അർഹരായവരെ ഒഴിവാക്കിയിട്ടുമുണ്ട്.

ഇതിനു ശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നൽകിയിട്ടുള്ളവരെ ഒരു കാരണവശാലും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

#Ernakulam #District #Collector #warns #officials #polling #duty #Arrest #not #present

Next TV

Related Stories
#suicide | സാമ്പത്തിക തട്ടിപ്പിനിരയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കി; പ്രതികള്‍ റിമാന്‍ഡില്‍

May 6, 2024 12:54 PM

#suicide | സാമ്പത്തിക തട്ടിപ്പിനിരയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കി; പ്രതികള്‍ റിമാന്‍ഡില്‍

സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസരപ്രദേശങ്ങളിലും...

Read More >>
#Attack | ജെ.ഡി.എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

May 6, 2024 12:49 PM

#Attack | ജെ.ഡി.എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി സ​ജീ​വ​മാ​യി ദി​ലീ​പ്...

Read More >>
#cow |വീണ്ടും ജീവനെടുത്ത് അരളി; പോസ്റ്റ്‌മോര്‍ട്ടത്തിൽ സ്ഥിരീകരണം, അരളി തിന്ന് പശുവും കിടാവും ചത്തു

May 6, 2024 12:34 PM

#cow |വീണ്ടും ജീവനെടുത്ത് അരളി; പോസ്റ്റ്‌മോര്‍ട്ടത്തിൽ സ്ഥിരീകരണം, അരളി തിന്ന് പശുവും കിടാവും ചത്തു

ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന്...

Read More >>
#iranianboat | കൊയിലാണ്ടി കടലിൽ കണ്ടെത്തിയ ഇറാനിയൻ ബോട്ട് കൊച്ചിയിലെത്തിച്ചു

May 6, 2024 12:29 PM

#iranianboat | കൊയിലാണ്ടി കടലിൽ കണ്ടെത്തിയ ഇറാനിയൻ ബോട്ട് കൊച്ചിയിലെത്തിച്ചു

കോസ്റ്റ്ഗാർഡ് ആസ്ഥാനത്താണ് ഇവരെ എത്തിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ ഇന്ന് വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം...

Read More >>
#rashdriving |സാഹസികമായി കാറോടിച്ചതിന് സാമൂഹ്യസേവനം; അഞ്ച് യുവാക്കളും ആലപ്പുഴ മെഡിക്കൽ കോളജിലെത്തി

May 6, 2024 12:22 PM

#rashdriving |സാഹസികമായി കാറോടിച്ചതിന് സാമൂഹ്യസേവനം; അഞ്ച് യുവാക്കളും ആലപ്പുഴ മെഡിക്കൽ കോളജിലെത്തി

കാറിന്റെ ഡോറിൽ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്തതിനാണ്...

Read More >>
#AKBalan | ‘ലാവലിൻ പോലെ കെട്ടിച്ചമച്ചതാണ് മാസപ്പടി കേസ്’ - എ കെ ബാലൻ

May 6, 2024 12:20 PM

#AKBalan | ‘ലാവലിൻ പോലെ കെട്ടിച്ചമച്ചതാണ് മാസപ്പടി കേസ്’ - എ കെ ബാലൻ

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കുകയും...

Read More >>
Top Stories