#AKBalan | ‘ലാവലിൻ പോലെ കെട്ടിച്ചമച്ചതാണ് മാസപ്പടി കേസ്’ - എ കെ ബാലൻ

#AKBalan | ‘ലാവലിൻ പോലെ കെട്ടിച്ചമച്ചതാണ് മാസപ്പടി കേസ്’ - എ കെ ബാലൻ
May 6, 2024 12:20 PM | By VIPIN P V

(truevisionnews.com) ലാവലിൻ പോലെ കെട്ടിച്ചമച്ചതാണ് മാസപ്പടി കേസുമെന്ന് എ കെ ബാലൻ. നിയമപരമായി നിലനിൽക്കുന്ന കേസല്ലെന്ന് നേരത്തെ പറഞ്ഞതാണ്.

എസ്എഫ്ഐഒ പോലുള്ള ഏജൻസികൾ അന്വേഷിക്കട്ടെയന്നും എ കെ ബാലൻ പറഞ്ഞു. മാത്യു കുഴൽനാടൻ സ്വയം വിമർശനം നടത്തണം. നിയമപരമായി നിലനിൽക്കുന്ന കേസല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ടതില്ല. എല്ലാവർക്കും ഇതൊരു പാഠമാകട്ടെയെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

മാസപ്പടി കേസില്‍ അന്വേഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജിയാണ് തള്ളിയത്.

കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട് സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.

വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

തുടര്‍ന്ന് വഴിവിട്ട സഹായം നല്‍കിയെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി മാത്യു കുഴല്‍നാടനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ രേഖകളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും കോടതിയില്‍ വാദിച്ചു.

#Masapadicase #fabricated #like #Lavalin' - #AKBalan

Next TV

Related Stories
#heavyrain | കനത്ത മഴയ്ക്കിടെ സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു; കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു

May 19, 2024 11:07 AM

#heavyrain | കനത്ത മഴയ്ക്കിടെ സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു; കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു

പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ്...

Read More >>
#accident | റോഡ് പണിയിൽ വഴി തെറ്റി, മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്നു; ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം

May 19, 2024 11:04 AM

#accident | റോഡ് പണിയിൽ വഴി തെറ്റി, മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്നു; ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടം

ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ വഴിതെറ്റി സർവ്വീസ് റോഡ് വഴി വന്ന ടാങ്കറാണ്...

Read More >>
#MURDERCASE | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

May 19, 2024 10:46 AM

#MURDERCASE | കുറ്റ്യാടിയിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ഒളിവിലായ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ഫാത്തിമയുടെ മകൻ ബഷീർ ഇവരെ പണത്തിനായി നിരന്തരമായി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു എന്ന് ബന്ധുക്കൾ...

Read More >>
#veenageorge |  മഞ്ഞപ്പിത്ത വ്യാപനം; രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം, കരുതൽ കൈവിടരുതെന്ന് ആരോ​ഗ്യമന്ത്രി

May 19, 2024 10:33 AM

#veenageorge | മഞ്ഞപ്പിത്ത വ്യാപനം; രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം, കരുതൽ കൈവിടരുതെന്ന് ആരോ​ഗ്യമന്ത്രി

മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ...

Read More >>
#AirpodTheft | എയർപോഡ് മോഷണ വിവാദം: ബിനു പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്താൻ മാണി ​ഗ്രൂപ്പ്

May 19, 2024 10:24 AM

#AirpodTheft | എയർപോഡ് മോഷണ വിവാദം: ബിനു പുളിക്കക്കണ്ടത്തിന്‍റെ അറസ്റ്റിനായി സമ്മര്‍ദം ചെലുത്താൻ മാണി ​ഗ്രൂപ്പ്

എന്നാല്‍ തെളിവുകള്‍ സമാഹരിക്കാനാണ് ആദ്യ പരാതിയില്‍ സിപിഎം നേതാവിന്‍റെ പേര് പറയാതിരുന്നതെന്നാണ് മാണി ഗ്രൂപ്പ് കൗണ്‍സിലർ വിശദീകരണം...

Read More >>
#feverdeath|സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 മരണം

May 19, 2024 10:03 AM

#feverdeath|സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുന്നു; അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 മരണം

ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേര്‍. മഞ്ഞപ്പിത്ത മരണവും...

Read More >>
Top Stories