'ഭർത്താവിന്റെ കാർ ഓടിക്കണം', സ്വപ്‌നങ്ങൾ ബാക്കി; ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിൻ്റെ ഭാര്യ ജീവനൊടുക്കി

'ഭർത്താവിന്റെ കാർ ഓടിക്കണം', സ്വപ്‌നങ്ങൾ ബാക്കി; ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിൻ്റെ ഭാര്യ ജീവനൊടുക്കി
Apr 24, 2024 02:13 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com)     തമിഴ്‌നാട്ടില്‍ ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ജീവനൊടുക്കി. ചെന്നൈയ്ക്ക് സമീപം പള്ളിക്കരണായി സ്വദേശി പ്രവീണിന്റെ ഭാര്യ ശര്‍മിള (20)യാണ് ആത്മഹത്യചെയ്തത്.

ഏപ്രില്‍ 14-ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ഫെബ്രുവരി 24-നാണ് ദളിത് യുവാവായ പ്രവീണിനെ ശര്‍മിളയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നത്.

ശര്‍മിളയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് 2023 നവംബറിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷവും ശര്‍മിളയുടെ കുടുംബം ഇവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പ്രവീണിനെ കൊലപ്പെടുത്തിയത്.

ഭര്‍ത്താവിന്റെ കൊലപാതകത്തിന് പിന്നാലെ ശര്‍മിള ഏറെ ദുഃഖിതയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പ്രവീണിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചതിന് ശേഷം യുവതി ഏറെ അസ്വസ്ഥയായി. ഇതിനുപിന്നാലെയാണ് കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പ്രവീണിന്റെ അമ്മ ജി. ചിത്ര മാധ്യമങ്ങളോട് പറഞ്ഞു.

'പ്രവീണ്‍ എവിടെപ്പോയാലും ഞാനും അവിടെപോകും, പ്രവീണ്‍ ഇല്ലാത്ത ഈ ജീവിതം എനിക്ക് വേണ്ട' എന്നായിരുന്നു ശര്‍മിളയുടെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്.

കേസിലെ മുഖ്യപ്രതിയായ തന്റെ സഹോദരനെ മാതാപിതാക്കള്‍ ജാമ്യത്തിലിറക്കാന്‍ തയ്യാറായതും യുവതിയെ വിഷമിപ്പിച്ചു. ഏപ്രില്‍ 12-നാണ് സഹോദരന്‍ ദിനേശ് പ്രവീണ്‍ കൊലക്കേസില്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഇതിനുപിന്നാലെ ഏപ്രില്‍ 14-നായിരുന്നു ശര്‍മിളയുടെ ആത്മഹത്യാശ്രമം. അതേസമയം, ജീവിതത്തിലേക്ക് തിരികെവരാനുള്ള ശ്രമത്തിനിടെ ശര്‍മിള ഈ കടുംകൈ ചെയ്തത് തങ്ങളെ ഞെട്ടിച്ചെന്നായിരുന്നു മറ്റുചില ബന്ധുക്കളുടെ പ്രതികരണം.

ഈ തിങ്കളാഴ്ച തിരികെ കോളേജില്‍ ചേര്‍ന്ന് പഠനം തുടരാനായിരുന്നു അവളുടെ തീരുമാനം. ഡ്രൈവിങ് പഠിച്ച് ലൈസന്‍സ് എടുക്കാനും തുടര്‍ന്ന് പ്രവീണിന്റെ കാര്‍ ഓടിക്കാനും അവള്‍ ആഗ്രഹിച്ചിരുന്നു. ഇതിനിടെയാണ് ആത്മഹത്യാശ്രമം നടന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#wife #youngman #who #involved #honor #killing #committed #suicide

Next TV

Related Stories
#Poonchterrorattack | പൂഞ്ച് ഭീകരാക്രമണം; രണ്ട് ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം, പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ

May 6, 2024 02:15 PM

#Poonchterrorattack | പൂഞ്ച് ഭീകരാക്രമണം; രണ്ട് ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം, പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്തും 40 ജവാൻമാർക്ക് ഭീകരാക്രമണത്തിൽ ജീവൻ...

Read More >>
#death | കളിക്കുന്നതിനിടെ കുഴിയിലേക്ക് നോക്കി; സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

May 6, 2024 02:11 PM

#death | കളിക്കുന്നതിനിടെ കുഴിയിലേക്ക് നോക്കി; സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

പാണ്ഡുവയിലുണ്ടായ സ്‌ഫോടനത്തിൽ പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് ആൺകുട്ടികൾക്കും ഗുരുതരമായി...

Read More >>
#court |ജീവനാംശം നൽകില്ലെന്ന് രണ്ടാം ഭർത്താവ്, ഗാർഹിക പീഡനത്തിന് കേസ് നൽകാൻ ഭാര്യയോട് ആവശ്യപ്പെട്ട് കോടതി

May 6, 2024 01:45 PM

#court |ജീവനാംശം നൽകില്ലെന്ന് രണ്ടാം ഭർത്താവ്, ഗാർഹിക പീഡനത്തിന് കേസ് നൽകാൻ ഭാര്യയോട് ആവശ്യപ്പെട്ട് കോടതി

ക്രിമിനൽ പ്രൊസീജ്യറിലെ 125ാം വകുപ്പ് അനുസരിച്ചാണ് യുവതി ജീവനാംശം...

Read More >>
#KKavitha | മദ്യനയ അഴിമതി: ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി

May 6, 2024 01:09 PM

#KKavitha | മദ്യനയ അഴിമതി: ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജാമ്യാപേക്ഷ തള്ളി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ താരപ്രചാരകരിൽ ഒരാളാണ് താനെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കവിത...

Read More >>
#threat | ​ഗുജറാത്തിൽ ഏഴ് സ്കൂളുകൾക്ക് തകർക്കുമെന്ന് ഭീഷണി സന്ദേശം; പരിശോധന തുടങ്ങി പൊലീസ്

May 6, 2024 12:45 PM

#threat | ​ഗുജറാത്തിൽ ഏഴ് സ്കൂളുകൾക്ക് തകർക്കുമെന്ന് ഭീഷണി സന്ദേശം; പരിശോധന തുടങ്ങി പൊലീസ്

സംഭവത്തെ തുടർന്ന് പൊലീസ് സംഘം നഗരത്തിലെ വിവിധ സ്‌കൂളുകളിൽ എത്തി പരിശോധന നടത്തി...

Read More >>
#cisceresult | പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം; ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

May 6, 2024 11:52 AM

#cisceresult | പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം; ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐഎസ്‌സി വിഭാഗത്തിലും പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും സംസ്ഥാനത്ത്...

Read More >>
Top Stories