#cisceresult | പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം; ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

#cisceresult | പത്താം ക്ലാസിൽ 99.47%, പന്ത്രണ്ടാം ക്ലാസിൽ 98.19% വിജയം; ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
May 6, 2024 11:52 AM | By Athira V

ദില്ലി: ( www.truevisionnews.com ) രാജ്യത്ത് ഐഎസ്‌സി - ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു.

പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം. കേരളം അടങ്ങുന്ന തെക്കൻ മേഖലയിൽ പരീക്ഷയെഴുതിയവരിൽ 99.95% പേരും പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചു.

കേരളത്തിൽ പത്താം ക്ലാസിൽ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു. www.cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാനാവും.

ഐസിഎസ്ഇയിൽ സംസ്ഥാനത്ത് 160 സ്കൂളുകളും ഐഎസ്‌സിയിൽ സംസ്ഥാനത്ത് 72 സ്കൂളുകളുമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്. ഐസിഎസ്ഇ വിഭാഗത്തിൽ 7186 വിദ്യാര്‍ത്ഥികൾ പരീക്ഷയെഴുതി. ഇവരിൽ 3512 പേര്‍ ആൺകുട്ടികളും 3674 പേര്‍ പെൺകുട്ടികളുമായിരുന്നു. ഐഎസ്‌സിയിൽ 2822 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.

1371 ആൺകുട്ടികളും 1451 പേര്‍ പെൺകുട്ടികളുമായിരുന്നു. ഐസിഎസ്ഇയിൽ സംസ്ഥാനത്ത് പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും ജയിച്ചു. എന്നാൽ ആൺകുട്ടികളിൽ 99.97% ആണ് വിജയം.

ഐഎസ്‌സി വിഭാഗത്തിലും പരീക്ഷയെഴുതിയ മുഴുവൻ പെൺകുട്ടികളും സംസ്ഥാനത്ത് ജയിച്ചു. ആൺകുട്ടികളുടെ വിജയശതമാനം 99.85. ഐസിഎസ്ഇ വിഭാഗത്തിൽ സംസ്ഥാനത്ത് ഒരു കുട്ടിക്കും ഐഎസ്‌സി പ്ലസ് ടു വിഭാഗത്തിൽ രണ്ട് കുട്ടികൾക്കും ജയിക്കാനായില്ല.

#cisce #isc #icse #result #2024

Next TV

Related Stories
#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

May 19, 2024 07:56 AM

#LokSabhaElections2024 | ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്ന് നിശബ്ദ...

Read More >>
#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

May 19, 2024 06:21 AM

#fire | കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

പുണെ - ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ തുടർന്ന് അടിയന്തരമായി ബെംഗളൂരുവിൽ...

Read More >>
#election | തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

May 18, 2024 10:06 PM

#election | തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ച്ച് മുതല്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നും പിടിച്ചെടുത്തത് 8,889 കോടി മൂല്യമുള്ള പണവും...

Read More >>
#complaint | 'ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികൾ', കനയ്യയെ മര്‍ദ്ദിച്ചതിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

May 18, 2024 09:32 PM

#complaint | 'ആക്രമിച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ കൂട്ടാളികൾ', കനയ്യയെ മര്‍ദ്ദിച്ചതിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

സഹതാപത്തിലൂടെ വോട്ട് നേടാനുള്ള കനയ്യയുടെ അടവാണെന്നും ബിജെപി നേതാക്കൾ വിമര്‍ശിച്ചു. കനയ്യയെ മർദിച്ച രണ്ടു യുവാക്കളും ആശുപത്രിയിൽ...

Read More >>
#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

May 18, 2024 09:05 PM

#PrajwalRevanna | ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

ഹാസൻ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയ സിറ്റിങ് എം.പി പ്രജ്വൽ കഴിഞ്ഞ മാസം 26ന് തിരഞ്ഞെടുപ്പ് നടന്നതിനെത്തുടർന്ന് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്...

Read More >>
#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

May 18, 2024 08:23 PM

#ArvindKejriwal | 'എഎപി നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് വരാം, നിങ്ങൾക്ക് ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്‌തോളൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ

ഞങ്ങളെ ജയിലിൽ അടച്ച് ആംആദ്മി പാർട്ടിയെ തകർക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും കെജ്‌രിവാൾ...

Read More >>
Top Stories