#bombthreat |'ചന്ദനത്തിരി കത്തിത്തീരും മുൻപ് ബോംബ് പൊട്ടും', അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി

#bombthreat |'ചന്ദനത്തിരി കത്തിത്തീരും മുൻപ് ബോംബ് പൊട്ടും', അങ്കമാലി നഗരസഭയിൽ ബോംബ് ഭീഷണി
Apr 24, 2024 11:41 AM | By Susmitha Surendran

അങ്കമാലി:  (truevisionnews.com)   അങ്കമാലി നഗരസഭാ കാര്യാലയത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നുള്ള ഫോണ്‍ സന്ദേശം പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെ 11.45-ന് അങ്കമാലി പോലീസ് സ്റ്റേഷനിലേയ്ക്കാണ് നഗരസഭാ കാര്യാലയത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നുള്ള ഫോണ്‍ സന്ദേശം എത്തിയത്.

അഞ്ച് നാടന്‍ ബോംബുകള്‍ നഗരസഭയില്‍ വെച്ചിട്ടുണ്ടെന്നും അതിനോടുചേര്‍ന്ന് കത്തിച്ചുവെച്ചിട്ടുള്ള ചന്ദനത്തിരി കത്തിത്തീരും മുന്‍പ് ബോംബുകള്‍ പൊട്ടുമെന്നുമായിരുന്നു ഭീഷണി.

സന്ദേശം ലഭിച്ചയുടന്‍ പോലീസ് എത്തി നഗരസഭയിലുണ്ടായിരുന്നവരെയെല്ലാം ഒഴിപ്പിച്ചു. വിവരമറിയിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നഗരസഭയിലെത്തി പരിശോധന നടത്തി.

നാലുനില കെട്ടിടം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഒരുമണിക്കൂര്‍ പരിശോധന നീണ്ടു. ഉച്ചയ്ക്കുശേഷം ഒന്നരയോടെ ജീവനക്കാരെയും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരെയും നഗരസഭയുടെ ഉള്ളില്‍ കയറാന്‍ അനുവദിച്ചു.

നഗരഭയില്‍ തയ്യല്‍ പരിശീലനത്തിനായി വനിതകള്‍ എത്തിയിരുന്നു. ബോംബ് ഭീഷണി ഉണ്ടായതോടെ ഇവരുള്‍പ്പെടെ നഗരസഭയില്‍ ഉണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി. വിവരമറിഞ്ഞ് ആളുകളും നഗരസഭയിലേക്ക് ഓടിയെത്തി.

നഗരസഭയില്‍ ഉണ്ടായിരുന്ന വാഹനങ്ങളും നഗരസഭാ പരിസരവുമെല്ലാം പരിശോധിച്ചശേഷമാണ് ബോംബില്ലെന്ന് ഉറപ്പുവരുത്തിയത്. ഇരിങ്ങാലക്കുട സ്വദേശി സോനു ജോണ്‍സണ്‍ ആണ് ഫോണ്‍ സന്ദേശം നല്‍കിയിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി.

ഇയാളുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്ന് അങ്കമാലി സ്റ്റേഷന്‍ ഓഫീസര്‍ പി. ലാല്‍കുമാര്‍ അറിയിച്ചു. സോനു ജോണ്‍സണ്‍ ഒരുവര്‍ഷമായി കാനഡയിലാണുള്ളത്.

ഇയാള്‍ കാനഡയില്‍ നിന്നുമാണ് അങ്കമാലി സ്റ്റേഷനിലേക്ക് വിളിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് മുഖേനയാണ് ഫോണ്‍ സന്ദേശം നല്‍കിയിരിക്കുന്നത്.

ഇയാള്‍ മുന്‍പ് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്കും വ്യാജ ഫോണ്‍ സന്ദേശം അയച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. ഇയാളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്.

#phone #message #bomb #placed #Angamali #Municipal #Corporation #office #created #panic.

Next TV

Related Stories
#KSudhakaran | കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളും

May 6, 2024 12:14 PM

#KSudhakaran | കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ മടങ്ങിവരവ് നീളും

തെരഞ്ഞെടുപ്പിന് ശേഷം അവലോകനയോഗം വിളിച്ചതും ഹസനായിരുന്നു. ഇതിന് പിന്നാലെ സുധാകരൻ അടുത്ത ആഴ്ചയോടെ സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന...

Read More >>
#suicide | മൂലമറ്റത്ത് കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയില്‍

May 6, 2024 12:12 PM

#suicide | മൂലമറ്റത്ത് കോണ്‍ഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയില്‍

തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....

Read More >>
#newbornbabydeath | മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍; അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്‍റെ സംസ്കാരം നടത്തി പൊലീസ്

May 6, 2024 12:08 PM

#newbornbabydeath | മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍; അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്‍റെ സംസ്കാരം നടത്തി പൊലീസ്

ആശുപത്രി വിട്ട ശേഷമായിരിക്കും പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക.കൊലപാതകം നടത്തിയ കാര്യം യുവതി സമ്മതിച്ചിട്ടുണ്ടെങ്കിലും...

Read More >>
#SRajendran |'തനിക്കൊപ്പം നില്‍ക്കുന്നവരെ അടിച്ചൊതുക്കുന്നു'; സിപിഐഎം വിടുമെന്ന് സൂചന നല്‍കി എസ് രാജേന്ദ്രന്‍

May 6, 2024 11:47 AM

#SRajendran |'തനിക്കൊപ്പം നില്‍ക്കുന്നവരെ അടിച്ചൊതുക്കുന്നു'; സിപിഐഎം വിടുമെന്ന് സൂചന നല്‍കി എസ് രാജേന്ദ്രന്‍

ബിജെപിയിലേക്ക് വരണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് അറിയിച്ച അദ്ദേഹം സിപിഐഎമ്മിനെതിരെ ഗുരുതര ആരോപണം...

Read More >>
#navakeralabus | ഫ്ലഷിന്റെ ബട്ടൺ ഇളക്കിമാറ്റി; നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ച നിലയിൽ

May 6, 2024 11:46 AM

#navakeralabus | ഫ്ലഷിന്റെ ബട്ടൺ ഇളക്കിമാറ്റി; നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ച നിലയിൽ

ഇന്നലത്തെ യാത്രയ്ക്കിടെ നവകേരള ബസിന്റെ ശുചിമുറിയുടെ ഫ്ലഷിന്റെ ബട്ടൺ ആരോ...

Read More >>
Top Stories