#arrest |വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പ്രതി വിലങ്ങിൽനിന്ന് കൈ ഊരിയെടുത്ത് രക്ഷപ്പെട്ടു: 2 ദിവസത്തിന് ശേഷം കീഴടങ്ങി

#arrest |വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പ്രതി വിലങ്ങിൽനിന്ന് കൈ ഊരിയെടുത്ത് രക്ഷപ്പെട്ടു: 2 ദിവസത്തിന് ശേഷം കീഴടങ്ങി
Apr 24, 2024 10:31 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com)    കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ രക്ഷപ്പെട്ട പ്രതി പൊലീസിൽ കീഴടങ്ങി. പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്. തിരൂർ ജില്ലാ ആശുപത്രിയിലാണു സംഭവം നടന്നത്.

അർധരാത്രി പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്നാണ് റബീഹിനെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.

റിമാൻഡിൽ നിന്നു കസ്റ്റഡിയിലെടുത്ത മറ്റൊരു പ്രതിയും കൂടെയുണ്ടായിരുന്നു. ഇരുവരുടെയും കൈകളിൽ വിലങ്ങ് ധരിപ്പിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. കൂടെ മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു.

എന്നാൽ ആശുപത്രിയിൽ കയറിയ ഉടൻ റബീഹ് വിലങ്ങിൽ നിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടി. കൂടെ പൊലീസുകാരും ഓടിയെങ്കിലും ഇയാളെ കിട്ടിയില്ല. അടുത്തുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഒരു വശം കടന്നാണ് റബീഹ് ഓടിയത്.

ഒരാൾ അഗ്‌നിരക്ഷാസേനാ ഓഫിസിന്റെ സമീപം വഴി റെയിൽപാളം ചാടി കടന്ന് ഓടുന്നത് ചിലർ കണ്ടിരുന്നു. തുടർന്ന് പൊലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം തിരൂർ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാൾക്കെതിരെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനും കേസെടുത്ത് അറസ്റ്റ് ചെയ്തു.

#taken #medical #examination #suspect #managed #free #himself #from #handcuffs #surrendered #after #2days

Next TV

Related Stories
#founddead | കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

May 5, 2024 10:38 PM

#founddead | കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

ഇയാൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ മരണകാരണം അറിയാനാവുകയുള്ളൂവെന്നാണ് പൊലീസ്...

Read More >>
#murderattempt | വഴിയാത്രക്കാരെ തടഞ്ഞുനിർത്തി പണം പിരിവ്, കൊലപാതകശ്രമം; യുവാവ് പിടിയിൽ

May 5, 2024 10:29 PM

#murderattempt | വഴിയാത്രക്കാരെ തടഞ്ഞുനിർത്തി പണം പിരിവ്, കൊലപാതകശ്രമം; യുവാവ് പിടിയിൽ

കാപ്പപ്രകാരം ഒരുവർഷത്തോളം ജയിലിലായിരുന്ന ഇയാൾ സമീപകാലത്താണ് പുറത്തിറങ്ങിയതെന്നും പോലീസ്...

Read More >>
#rain |ജാഗ്രത വേണം, കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരും; നാളെയും കള്ളക്കടൽ മുന്നറിയിപ്പ്, കടലിൽ ഇറങ്ങരുത്

May 5, 2024 10:16 PM

#rain |ജാഗ്രത വേണം, കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരും; നാളെയും കള്ളക്കടൽ മുന്നറിയിപ്പ്, കടലിൽ ഇറങ്ങരുത്

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി...

Read More >>
#death | കോഴിക്കോട് കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

May 5, 2024 09:55 PM

#death | കോഴിക്കോട് കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

കടമേരി കാമിച്ചേരിയിലെ വീട്ടിൽ ഉച്ചയോടെ കുഴഞ്ഞുവീണ മാഷിദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#attack |പരസ്യ മദ്യപാനം തടഞ്ഞു; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

May 5, 2024 09:41 PM

#attack |പരസ്യ മദ്യപാനം തടഞ്ഞു; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

കൈക്ക് പരിക്കേറ്റ എസ്ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി....

Read More >>
Top Stories