#mueenalishaihabthangal |വിവാദങ്ങള്‍ നടക്കുമ്പോഴാണ് ഭൂരിപക്ഷം കൂടുക; സമസ്ത-മുസ്ലിം ലീഗ് വിവാദത്തില്‍ മുഈനലി തങ്ങള്‍

#mueenalishaihabthangal |വിവാദങ്ങള്‍ നടക്കുമ്പോഴാണ് ഭൂരിപക്ഷം കൂടുക; സമസ്ത-മുസ്ലിം ലീഗ് വിവാദത്തില്‍ മുഈനലി തങ്ങള്‍
Apr 24, 2024 10:15 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com)   സമസ്ത - മുസ്ലിം ലീഗ് വിവാദം ലീഗിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍.

വിവാദങ്ങള്‍ ഉള്ളതുകൊണ്ടാണ് എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. തര്‍ക്കം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഈനലി തങ്ങള്‍ പറഞ്ഞു.

മുസ്ലീം ലീഗും സമസ്തയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. അകല്‍ച്ച തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സമസ്ത ലീഗ് തര്‍ക്കങ്ങളില്‍ മുഈനലി തങ്ങള്‍ ലീഗ് നേതാക്കളെ വിമര്‍ശിക്കുകയും സമസ്തക്ക് ഒപ്പം നില്‍ക്കുകയും ചെയ്തിരുന്നു.

'മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വിജയിക്കും. വിവാദങ്ങള്‍ ഉണ്ടാകുമ്പോഴാണ് ഭൂരിപക്ഷം കൂടുക. എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കും.

ദോഷകരമായി ബാധിക്കില്ല. സാമൂഹ മാധ്യമങ്ങളിലെ ആരോപണങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ല', 

ഹൈദരലി തങ്ങളെ ചൂണ്ടിക്കാട്ടിയുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസയുടെ പ്രചാരണവും മുഈനലി തങ്ങള്‍ തള്ളി. തിരഞ്ഞെടുപ്പ് സമയത്ത് അത് ചര്‍ച്ച ചെയ്യേണ്ടതില്ല. അതിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലന്നും മുഈനലി തങ്ങള്‍ പറഞ്ഞു.

ലീഗാണ് പ്രയോരിറ്റി, ലീഗിനൊപ്പം ഉറച്ചു നില്‍ക്കുമെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. ബിജെപിയെ പുറത്താക്കാന്‍ ഏറ്റവും നല്ലത് ഇന്‍ഡ്യാ മുന്നണിയാണെന്നും ഇന്‍ഡ്യാ മുന്നണിയില്‍ ഫാസിസത്തെ ഏറ്റവും ശക്തമായി നേരിടുന്നത് ഇടത് മുന്നണിയാണെന്നും കഴിഞ്ഞ ദിവസം ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു.

പൊന്നാനിയിലെ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ എസ് ഹംസ സമസ്തക്കാരന്‍ തന്നെയാണെന്ന് പറഞ്ഞ അദ്ദേഹം സമസ്തയുടെ ഭൂരിഭാഗം ആളുകളുടെയും പിന്തുണ ഇടത് മുന്നണിക്കാണെന്നും വ്യക്തമാക്കിയിരുന്നു.

ഇതിന് പുറമെ മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം പിഎംഎ സലാമാണെന്നും സലാമിനെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

#Panakkad #MuenaliShihabThangal #believes #Samasta #Muslim #League #controversy #increase #majority #League.

Next TV

Related Stories
#founddead | കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

May 5, 2024 10:38 PM

#founddead | കിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം

ഇയാൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ മരണകാരണം അറിയാനാവുകയുള്ളൂവെന്നാണ് പൊലീസ്...

Read More >>
#murderattempt | വഴിയാത്രക്കാരെ തടഞ്ഞുനിർത്തി പണം പിരിവ്, കൊലപാതകശ്രമം; യുവാവ് പിടിയിൽ

May 5, 2024 10:29 PM

#murderattempt | വഴിയാത്രക്കാരെ തടഞ്ഞുനിർത്തി പണം പിരിവ്, കൊലപാതകശ്രമം; യുവാവ് പിടിയിൽ

കാപ്പപ്രകാരം ഒരുവർഷത്തോളം ജയിലിലായിരുന്ന ഇയാൾ സമീപകാലത്താണ് പുറത്തിറങ്ങിയതെന്നും പോലീസ്...

Read More >>
#rain |ജാഗ്രത വേണം, കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരും; നാളെയും കള്ളക്കടൽ മുന്നറിയിപ്പ്, കടലിൽ ഇറങ്ങരുത്

May 5, 2024 10:16 PM

#rain |ജാഗ്രത വേണം, കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരും; നാളെയും കള്ളക്കടൽ മുന്നറിയിപ്പ്, കടലിൽ ഇറങ്ങരുത്

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി...

Read More >>
#death | കോഴിക്കോട് കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

May 5, 2024 09:55 PM

#death | കോഴിക്കോട് കടമേരിയില്‍ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു

കടമേരി കാമിച്ചേരിയിലെ വീട്ടിൽ ഉച്ചയോടെ കുഴഞ്ഞുവീണ മാഷിദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#attack |പരസ്യ മദ്യപാനം തടഞ്ഞു; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

May 5, 2024 09:41 PM

#attack |പരസ്യ മദ്യപാനം തടഞ്ഞു; എസ്ഐയെ കുപ്പിച്ചില്ല് കൊണ്ട് ആക്രമിച്ച് മദ്യപസംഘം

കൈക്ക് പരിക്കേറ്റ എസ്ഐ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി....

Read More >>
Top Stories