#APAnilkumar | പി.വി അൻവറിന്റെ പ്രസ്താവനയുടെ ലക്ഷ്യം മോദിയുടെ വർഗീയ പരാമർശം മറച്ചുവയ്ക്കാൻ - എ.പി അനിൽകുമാർ എം.എൽ.എ

#APAnilkumar | പി.വി അൻവറിന്റെ പ്രസ്താവനയുടെ ലക്ഷ്യം മോദിയുടെ വർഗീയ പരാമർശം മറച്ചുവയ്ക്കാൻ - എ.പി അനിൽകുമാർ എം.എൽ.എ
Apr 23, 2024 03:56 PM | By VIPIN P V

കൽപ്പറ്റ: (truevisionnews.com) പാലക്കാട് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നിലമ്പൂർ എം.എൽ.എ പി.വി അൻവർ നടത്തിയ പ്രസ്താവനയുടെ ലക്ഷ്യം നരേന്ദ്രമോദിയുടെ വർഗീയ പരാമർശം മറച്ചുവെക്കാനാണെന്ന് എ.പി അനിൽകുമാർ എം.എൽ.എ കല്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നരേന്ദ്രമോദി രാജസ്ഥാനിൽ വെച്ച് നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന കേരളത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

മോദിയുടെ പരാമർശം കേരളത്തിൽ വലിയ രീതിയിൽ ദോഷം ചെയ്യുമെന്ന് മനസിലാക്കിയ ബി.ജെ.പി പിണറായി വിജയൻ്റെ ഒത്താശയോട് കൂടി വിഷയം വഴിതിരിച്ചുവിടാൻ നടത്തിയ ശ്രമമാണ് അൻവറിന്റെ പ്രസ്താവന.

അൻവർ പിണറായിയുടെ കൂലി എഴുത്തുകാരനാണെന്ന് നിരവധി തവണ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ ഇതിൻ്റെ ലക്ഷ്യം ബി.ജെ.പിയുടെ പ്രസ്താവന മറയ്ക്കുക എന്നതാണ്. ഇതിൽ പിണറായി വിജയനും ബി.ജെ.പിയും തമ്മിൽ ഗൂഢാലോചന നടത്തിയിട്ടുണ്ട്.

പി.വി അൻവറിന്റെ പ്രസ്താവനയെ അനുകൂലിക്കുന്നുണ്ടോയെന്ന് ആനി രാജ വ്യക്തമാക്കണം. അൻവറിനെ പിന്തുണച്ച പിണറായി വിജയൻ്റെ നിലപാട് അദ്ദേഹത്തിൻ്റെ വികൃത മനസിനെയാണ് സൂചിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുൽ ഗാന്ധിയെ പോലെ ഒരു നേതാവിനെ വ്യക്തിപരമായി ആക്രമിക്കുന്നത് ബി.ജെ.പിയെ സഹായിക്കാൻ വേണ്ടിയാണ്. പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസ്താവന കേരളത്തിൽ ചർച്ചയാവുന്നതിൽ ഏറ്റവും കൂടുതൽ അസ്വസ്ഥരാവുന്നത് സി.പി.എമ്മാണ്.

കേരളത്തിൽ ബി.ജെ.പി പ്രതിസന്ധിയിലാകുമ്പോഴെല്ലാം പിണറായി വിജയൻ്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നേതാക്കൾ അവരുടെ രക്ഷയ്ക്കെത്തുന്നതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പി.വി അൻവറിൻ്റെ പരാമർശത്തിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയതായും എ.പി അനിൽകുമാർ എം.എൽ.എ പറഞ്ഞു.

#PVAnwar #statement #aimed #covering #Modi #communal #remarks - #APAnilkumarMLA

Next TV

Related Stories
#LokSabhaelectionCampaign | ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

May 17, 2024 03:56 PM

#LokSabhaelectionCampaign | ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണം; കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം

കൂടാതെ കുടുംബസംഗമം ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി...

Read More >>
#NarendraModi | സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി; മാസങ്ങള്‍ക്കകം ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രഖ്യാപനം

May 16, 2024 08:43 PM

#NarendraModi | സിഎഎ പിന്‍വലിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി; മാസങ്ങള്‍ക്കകം ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് പ്രഖ്യാപനം

ഇന്ത്യസഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ജനങ്ങളുടെ സ്വത്തുക്കള്‍ തങ്ങളുടെ വോട്ടു ബാങ്കിന് വിതരണം ചെയ്യുമെന്ന ആരോപണം പ്രധാനമന്ത്രി...

Read More >>
#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

May 11, 2024 08:09 PM

#ManekaGandhi | 'നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനും, വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നൽകേണ്ടതായിരുന്നു' - മേനക ഗാന്ധി

വയനാട് എംപിയായ രാഹുൽ ഗാന്ധി വന്യമൃഗ ആക്രമണത്തിൽ എന്തെങ്കിലും ഇടപെടൽ നടത്തിയോ? പക്ഷേ താൻ ഇടപെട്ടിരുന്നു.കേന്ദ്ര സർക്കാരും കാര്യമായ ഇടപെടൽ...

Read More >>
#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

May 11, 2024 10:55 AM

#NarendraModi | ശിവസേനയും എൻസിപിയുമായി കൈകോർക്കൂ; ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും മോദിയുടെ ഉപദേശം

ഇതു രാജ്യത്തിനുതന്നെ ആപത്താണ്. രാജ്യതാല്പര്യത്തിനു നിരക്കാത്തതിനു ഞാനോ എന്റെ സഹപ്രവർത്തകരോ തുനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത...

Read More >>
#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

May 7, 2024 01:25 PM

#BJP | ശോഭ സുരേന്ദ്രനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് ജാവദേക്കർ; വി മുരളീധര പക്ഷം തന്നെ തോല്പിക്കാൻ ശ്രമിച്ചെന്ന് ശോഭാ സുരേന്ദ്രൻ

മറ്റു പാർട്ടിയിലുള്ളവർ ഇനി ചർച്ചയ്ക്ക് തയ്യാറാകുമോ? ശോഭ ചെയ്തത് തെറ്റാണെന്നും ജാവദേക്കർ...

Read More >>
Top Stories