Apr 23, 2024 01:50 PM

തിരുവനന്തപുരം : (truevisionnews.com)    മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലവാരം അൻവറിനേക്കാൾ താഴെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇടത് തരംഗമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പിണറായിക്ക് തലക്ക് മിസ്റ്റേക്ക് ഉള്ളത് കൊണ്ട് പറഞ്ഞതാണ്. അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യം ഉണ്ട്‌ .

ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. ഇപ്പോൾ കാണിച്ചാൽ ചെക്കപ്പ് ചെയ്യാം. ഇല്ലെങ്കിൽ അത് വർധിക്കും. പി.വി അൻവർ നിലവാരമില്ലാതെ സംസാരിക്കുന്നയാളാണ്.

വലിയ രാഷ്ട്രീയ വിവരം ഇല്ലാത്തയാളാണെന്നും അൻവറിൽ നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കെ. സുധാകരൻ പറഞ്ഞു.

#KSudhakaran #criticized #pinarayivijayan #mentally #unwell

Next TV

Top Stories