#childdeath | ചോക്ലേറ്റ് കഴിച്ച് രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

#childdeath | ചോക്ലേറ്റ് കഴിച്ച് രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
Apr 20, 2024 02:19 PM | By Athira V

ചണ്ഡിഗഢ്: ( www.truevisionnews.com ) ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്.

പട്യാലയിലെ ബേക്കറിയിൽനിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ ദമ്പതികളുടെ മകൾ റാബിയ മരിച്ചതെന്ന് 'ന്യൂസ് 9 ലൈവ്' റിപ്പോർട്ട് ചെയ്തു.

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കൾ വെളിപ്പെടുത്തി.

ഏതാനും ദിവസങ്ങൾക്കുമുൻപ് പട്യാലയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. വീട്ടിൽനിന്നു ബന്ധുക്കൾ നൽകിയ ചോക്ലേറ്റ് ആണ് കുഞ്ഞ് കഴിച്ചത്.

കുട്ടിയുടെ മരണത്തിൽ ബന്ധുക്കളുടെ പ്രതിഷേധത്തിനു പിന്നാലെ പട്യാലയിലെ കടയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചോക്ലേറ്റ് ഉൾപ്പെടെയുള്ള മിഠായികളുടെയും മധുരപലഹാരങ്ങളുടെയും സാംപിളുകൾ ശേഖരിച്ചു. കാലാവധി തീർന്നതും പഴകിയതുമായ വസ്തുക്കളും കടയിൽനിന്നു പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കടയുടമകൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം പട്യാലയിൽ തന്നെ കേക്ക് കഴിച്ച് 10 വയസുകാരി മരിച്ചിരുന്നു. ജന്മദിനത്തോടനുബന്ധിച്ച് നഗരത്തിലെ ബേക്കറിയിൽനിന്നു വാങ്ങിയ കേക്ക് കഴിച്ചായിരുന്നു പെൺകുട്ടിയുടെ മരണം. കേക്ക് കഴിച്ച മുത്തച്ഛൻ ഉൾപ്പെടെയുള്ള ബന്ധുക്കളും രോഗബാധിതരായിരുന്നു.

#toddler #girl #death #chocolate #patiala #punjab

Next TV

Related Stories
#death | ട്രെയിനിൽ ശുചിമുറിയിലേക്കുപോയ ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു

May 3, 2024 11:12 AM

#death | ട്രെയിനിൽ ശുചിമുറിയിലേക്കുപോയ ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു

വിരുദാചലത്തിനു സമീപമായിരുന്നു അപകടം. ശുചിമുറിയിലേക്കുപോയ യുവതി പുറത്തേക്കു...

Read More >>
#death | മുംബൈ ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് ഉപയോഗിച്ച് പ്രസവ ശസ്ത്രക്രിയ; അമ്മയും കുഞ്ഞും മരിച്ചു

May 3, 2024 08:21 AM

#death | മുംബൈ ആശുപത്രിയില്‍ മൊബൈല്‍ ഫോണ്‍ ടോര്‍ച്ച് ഉപയോഗിച്ച് പ്രസവ ശസ്ത്രക്രിയ; അമ്മയും കുഞ്ഞും മരിച്ചു

ഭിന്നശേഷിക്കാരനായ ഖുസ്രുദ്ദീൻ അൻസാരിയുടെ 26 കാരിയായ ഭാര്യ സാഹിദൂനെ പ്രസവത്തിനായിട്ടാണ് സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിൽ പ്രവേശിപ്പിച്ചത്....

Read More >>
#rahulgandhi  | ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ്; രാഹുല്‍ റായ്ബറേലിയില്‍, കിഷോരിലാല്‍ അമേഠിയില്‍

May 3, 2024 08:06 AM

#rahulgandhi | ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കോണ്‍ഗ്രസ്; രാഹുല്‍ റായ്ബറേലിയില്‍, കിഷോരിലാല്‍ അമേഠിയില്‍

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ സമയം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അമേഠിയിലും റായ്ബറേലിയിലും സസ്പെന്‍സ്...

Read More >>
#deliverydeath |മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയയെന്ന് ആരോപണം, ​യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

May 2, 2024 09:49 PM

#deliverydeath |മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയയെന്ന് ആരോപണം, ​യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഡോക്ടർമാർ സെൽഫോൺ ടോർച്ച് ഉപയോഗിച്ചാണ് സിസേറിയൻ നടത്തിയതെന്ന് കുടുംബം...

Read More >>
#RamappaThimmapur  | രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ചു; വിവാദത്തിലായി കര്‍ണാടക മന്ത്രി

May 2, 2024 09:25 PM

#RamappaThimmapur | രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ചു; വിവാദത്തിലായി കര്‍ണാടക മന്ത്രി

'ഇത്രയും വൃത്തികെട്ടയാളെ നമ്മൾ ഈ രാജ്യത്ത് കണ്ടിട്ടില്ല. ലോക റെക്കോർഡ് ഇട്ടുകളയാമെന്നാകും അയാൾ...

Read More >>
#Covaxin | സുരക്ഷിതത്വമാണ് പ്രധാനം, കോവാക്സിന് പാർശ്വഫലങ്ങളില്ല; വിശദീകരണവുമായി ഭാരത് ബയോടെക്

May 2, 2024 08:57 PM

#Covaxin | സുരക്ഷിതത്വമാണ് പ്രധാനം, കോവാക്സിന് പാർശ്വഫലങ്ങളില്ല; വിശദീകരണവുമായി ഭാരത് ബയോടെക്

അപൂർവമായി ചിലരിൽ പാർശ്വഫലമുണ്ടാകാമെങ്കിലും കോവിഡ് സൃഷ്ടിക്കുന്ന അപകടം പരിഗണിക്കുമ്പോൾ വാക്സീൻ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്ന നിലപാടാണു...

Read More >>
Top Stories