Apr 20, 2024 11:49 AM

കോഴിക്കോട് ( പുറമേരി ) : (truevisionnews.com) ''രാഹുൽ ഗാന്ധി പറയണം നിങ്ങളുടെ മനസ്സ് സംഘപരിവാർ മനസ്സാണോ അതോ മതനിരപേക്ഷ മനസ്സാണോയെന്ന് " മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.

വടകര പാലർമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പുറമേരിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നുണക്ക് അവാർഡ് കൊടുക്കുകയാണെങ്കിൽ അത് പ്രതിപക്ഷ നേതാവ് വിഡി സതീശന് നൽകണമെന്നും പിണറായി പറഞ്ഞു. കോൺഗ്രസ് നേത്വത്വത്തിലെ പലരുടെയും സമനില തെറ്റുന്നു.

എന്തും വിളിച്ചു പറയാനുള്ള മാനസിക അവസ്ഥയിലാണവർ. ഇവിടെ ഏറ്റവും വലിയ ദുർഗതി ഇവരുടെ നേതൃത്വത്തെ ഓർത്താണ്. തെറ്റായ രീതിയിൽ പെരുമാറുമ്പോൾ തിരുത്താനുള്ള നേതൃത്വമില്ല. പ്രതിപക്ഷേ നേതാവ് അടുത്ത കാലത്തായി വളരെ തരംതാണ നിലയിലാണ് പെരുമാറുന്നത്.

വസ്തുതാ വിരുദ്ധമായാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. പൗരത്വ നിയമ ഭേതഗതി വ്യക്തമായ നിലപാട് കോൺഗ്രസിന്നില്ല. ആർ എസ് എസ് ജനിച്ച കാല മുതൽ മതനിരപേക്ഷതയ്ക്ക് എതിരാണ്. ഭരണഘടനയ്ക്ക് അവർ എതിരാണ്.

മതാധിഷ്ടിത രാഷ്ട്രമാണ് അവരുടെ അജണ്ട. ഇത് നടപ്പാക്കാൻ രാജ്യത്ത് ഒരുപാട് കലാപങ്ങൾ, വംശഹത്യ, കൂട്ട കുരുതി എല്ലാം നടന്നത് അവർ നേരത്തെ തന്നെ കരുതി കൂട്ടിവെച്ചതാണ്. ഗുജറാത്തിലെയും മണിപ്പൂരിലെയും വംശഹത്യ അതിൻ്റ ഭാഗമാണ്.

ആർ എസ് എസ് നയമാണ് മോദി നടപ്പാക്കുന്നത്. രണ്ടാമൂഴത്തിലാണ് ആർ എസ് എസ് അജണ്ടയായ പൗരത്വം മതാധിഷ്ടിതമാക്കിയത്. ഇന്ത്യയെ അമേരിക്കയുടെ കാൽക്കീഴിൽ എത്തിച്ചത് മോദി സർക്കാരാണ്.

2019 ഡിസംബറിൽ രാജ്യ തലസ്ഥാനത്ത് പ്രക്ഷോപം നടക്കുമ്പോൾ കോൺഗ്രസിനെ എവിടെയും കണ്ടില്ല. ബിജെപിക്കെതിരെയുള്ള യോജിച്ച പ്രക്ഷോപത്തിൽ നിന്ന് കോൺഗ്രസ് പിൻമാറുന്നു. എങ്ങിനെ കോൺഗ്രസിനെ വിമർശിക്കാതിരിക്കും.

വയനാട്ടിൽ എത്തിയിട്ടും രാഹുൽ നിലപാട് വ്യക്തമാക്കിയില്ല. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഇത് സംബന്ധിച്ച് ഒരുവരി പോലും ഇല്ല. പ്രതിപക്ഷ നേതാവ് പച്ചക്കള്ളമാണ് പ്രകടന പത്രികയുമായി ബന്ധപ്പെട്ട് പറഞ്ഞത്.

ഇതിന് മനോരമ കൂട്ടുനിന്നു. പൗരത്വ ഭേദഗതി എന്ന ഒരു വാക്ക് പോലും പ്രകടന പത്രികയില്ല. ഇത് പൊളിഞ്ഞപ്പോൾ കെ.പിസിസി പ്രസിഡൻ്റ് ചുമതല വഹിക്കുന്നയാൾ പറഞ്ഞത് ഇത് ഉൾപ്പെടുത്താൻ മനസ്സില്ലയെന്നാണ് പറഞ്ഞത്.

പ്രകടന പത്രിയയുടെ കരടിൽ ഇത് ഉൾപ്പെടുത്തിയെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തത്. അപ്പോൾ ആലോചിച്ച് ഒഴിവാക്കിയതാണല്ലേ ? രാഹുൽ ഗാന്ധി പറയണം നിങ്ങളുടെ മനസ്സ് സംഘപരിവാർ മനസ്സാണോ അതോ മതനിരപേക്ഷ മനസ്സാണോയെന്ന്. 

#RahulGandhi #SanghParivar #mind? - #ChiefMinister #PinarayiVijayan

Next TV

Top Stories