#rapecase | സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

#rapecase | സമൂഹമാധ്യമം വഴി പരിചയം; സഹോദരിമാരെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ
Apr 19, 2024 07:22 PM | By VIPIN P V

വണ്ടൂർ (മലപ്പുറം): (truevisionnews.com) സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസറ്റിൽ.

നെടുമ്പാശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ്(22) എന്നിവരാണ് അറസ്റ്റിലായത്.

വണ്ടൂരിൽ ബന്ധുവീട്ടിൽ താമസിക്കാൻ എത്തിയ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കൊണ്ടുപോയത്.

ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിൽ താമസിക്കാനായി എത്തിയ കുട്ടികളെ കാണാതായതോടെ മാതൃസഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് വണ്ടൂർ എസ്ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തിൽ മൊബൈൽഫോൺ കേന്ദ്രിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശികളായ പെൺകുട്ടികൾ പ്രതികളുമായി പ്രണയത്തിലാണെന്ന് പറയുന്നു. കുട്ടികളെ ബെംഗളൂരുവിൽ എത്തിച്ച് വീട് സംഘടിപ്പിച്ച് ഒരു ദിവസം തങ്ങി. അവിടെ വച്ചാണ് പെൺകുട്ടികളെ മദ്യം നൽകി പീഡിപ്പിച്ചത്.

തിരിച്ചു വരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റിൽവച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവർക്കും എതിരെ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.

പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ ടി.സമദ്, പൊലീസ് ഉദ്യോഗസ്ഥരായ ടി. സിനി, എം.ജയേഷ് തുടങ്ങിയവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

#Familiarity #socialmedia; #Sisters #trafficked #tortured #alcohol: #Two #arrested

Next TV

Related Stories
#arrested|മൂത്ത മകളുടെ വിവാഹം അനുവാദമില്ലാതെ നടത്തി, ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങി, ഭര്‍ത്താവ് പിടിയിൽ

May 3, 2024 06:24 AM

#arrested|മൂത്ത മകളുടെ വിവാഹം അനുവാദമില്ലാതെ നടത്തി, ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങി, ഭര്‍ത്താവ് പിടിയിൽ

തമിഴ്നാട് സ്വദേശികളുടെ കൂടെ വാടകക്ക് താമസിച്ചുവരുകയായിരുന്ന ഇയാളെ ബുധനാഴ്ച കോട്ടക്കലില്‍ നിന്നാണ്...

Read More >>
 #arrested|മദ്യപിക്കാൻ കൂടെ ചെന്നില്ല, സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

May 3, 2024 06:11 AM

#arrested|മദ്യപിക്കാൻ കൂടെ ചെന്നില്ല, സുഹൃത്തിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

മദ്യം വാങ്ങാൻ ഷെയർ ആവശ്യപ്പെടുകയും ഒപ്പമിരുന്ന് മദ്യപിക്കാനും സജി...

Read More >>
#fire | പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

May 2, 2024 11:01 PM

#fire | പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ഫയർഫോഴ്സിന്റെ വലിയ വാഹനങ്ങൾക്ക് സ്ഥലത്ത് എത്താൻ പ്രയാസം...

Read More >>
#theftcase |പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം

May 2, 2024 09:59 PM

#theftcase |പകല്‍ ബൈക്കില്‍ കറങ്ങി കണ്ടുവെക്കും, ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം, ആഢംബര ജീവിതം

പകല്‍ സമയങ്ങളില്‍ ബൈക്കില്‍ കറങ്ങി ദേവാലയങ്ങള്‍ കണ്ടുവെക്കുകയും രാത്രിയെത്തി മോഷണം നടത്തുന്നതുമാണ് പ്രതികളുടെ...

Read More >>
#arrest | ആര്യ രാജേന്ദ്രന് വാട്‌സാപ്പില്‍ അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍

May 2, 2024 09:42 PM

#arrest | ആര്യ രാജേന്ദ്രന് വാട്‌സാപ്പില്‍ അധിക്ഷേപ സന്ദേശം അയച്ച ആള്‍ പിടിയില്‍

വാട്‌സാപ്പില്‍ സന്ദേശമയച്ച എറണാകുളം സ്വദേശി ശ്രീജിത്ത് എന്നയാളെയാണ് സൈബര്‍ പൊലീസ്...

Read More >>
Top Stories