#Kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട് സംഭവം: വോട്ട് അസാധുവാക്കും; റീപോളിം​ഗ് സാധ്യമല്ലെന്ന് ജില്ലാ കളക്ടർ

#Kalyasseryfakevote | കല്യാശ്ശേരി കള്ളവോട്ട് സംഭവം: വോട്ട് അസാധുവാക്കും; റീപോളിം​ഗ് സാധ്യമല്ലെന്ന് ജില്ലാ കളക്ടർ
Apr 19, 2024 07:17 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) കണ്ണൂർ കല്യാശ്ശേരിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ റിപോളിം​ഗ് സാധ്യമല്ലെന്നും വോട്ട് അസാധുവാക്കുമെന്നും ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു.

ഇതുപോലെയുള്ള സംഭവം ഒരിടത്തും നടത്താൻ പാടില്ലെന്നും കളക്ടർ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

സംഭവത്തിൽ 5 ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് പ്രജിന്‍ ടി കെ, മൈക്രോ ഒബ്സര്‍വര്‍ ഷീല എ, സിവില്‍ പൊലീസ് ഓഫീസര്‍ ലെജീഷ് പി, വീഡിയോഗ്രാഫര്‍ റിജു അമല്‍ജിത്ത് പിപി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.

വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

കപ്പോത്ത്കാവ് മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഇ കെ ഗണേഷൻ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

#Kalyasseryfakevote #incident: #Vote #annulled; #DistrictCollector #said #repolling #possible

Next TV

Related Stories
#ThiruvanchoorRadhakrishnan | 'സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ്'; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

May 17, 2024 04:27 PM

#ThiruvanchoorRadhakrishnan | 'സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ്'; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

ഒരേയൊരു കോള്‍ ആണ് തനിക്ക് വന്നതെന്നും, പിന്നീട് ഇതിന്‍റെ തുടര്‍ ചര്‍ച്ചയില്‍ ആരൊക്കെ ഇടപെട്ടുവെന്ന് തനിക്കറിയില്ലെന്നും താൻ പിന്നെ അതിന്‍റെ...

Read More >>
#death |  ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു

May 17, 2024 04:15 PM

#death | ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു

കര്‍ണാടകയില്‍ നിന്ന് വന്ന 40 അംഗ സംഘത്തില്‍ പെട്ടയാളാണ് ബാലകൃഷ്ണ. രാത്രി 12 മണിയോടെയായിരുന്നു...

Read More >>
#keralarain |  സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

May 17, 2024 03:25 PM

#keralarain | സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

പാലക്കാടും, മലപ്പുറത്തും നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട്...

Read More >>
#keralarain  | കാലാവസ്ഥ മോശം ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

May 17, 2024 03:13 PM

#keralarain | കാലാവസ്ഥ മോശം ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്ന് മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്....

Read More >>
#arrest | കണ്ണൂരിൽ ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് തട്ടിയെടുത്തത് രണ്ടുലക്ഷം രൂപ; പ്രതി പിടിയില്‍

May 17, 2024 03:10 PM

#arrest | കണ്ണൂരിൽ ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട യുവതിയില്‍നിന്ന് തട്ടിയെടുത്തത് രണ്ടുലക്ഷം രൂപ; പ്രതി പിടിയില്‍

2023 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഷെയര്‍ ചാറ്റിലൂടെയാണ് ഹക്കീം യുവതിയെ...

Read More >>
Top Stories