#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം

#death | റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണു; 19-കാരന് ദാരുണാന്ത്യം
Apr 19, 2024 06:03 PM | By VIPIN P V

ലഖ്‌നൗ: (truevisionnews.com) റീൽസ് ചിത്രീകരിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണ് 19കാരൻ മരിച്ചു.

ആഷിസ്‌നയിലെ ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ വാട്ടർ ടാങ്കിൽ വീണാണ് വ്യാഴാഴ്ച ശിവാൻഷ് അഗർവാൾ എന്ന യുവാവ് മരിച്ചത്. സുഹൃത്തുമൊത്ത് റീൽ ചിത്രീകരിക്കാനായി ടാങ്കിന് മുകളിൽ ബാലൻസ് നഷ്ടപ്പെട്ട് ടാങ്കിലേക്ക് വീഴുകയായിരുന്നു.

രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സുഹൃത്താണ് പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്. ലോക്കൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ബോധരഹിതനായ ശിവാൻഷിനെ പുറത്തെടുത്തു. ലോക് ബന്ധു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

അതേസമയം, മകന്റെ മരണത്തിൽ സംശയമുന്നയിച്ച് പിതാവ് രം​ഗത്തെത്തി. ശരീരത്തിൽ സംശയാസ്പദമായ രീതിയിൽ മുറിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസും വ്യക്തമാക്കി. മകൻ ഫുഡ് കാർട്ട് തുടങ്ങാൻ ആഗ്രഹിച്ചിരുന്നെന്നും അതിനായി 1.82 ലക്ഷം രൂപ നൽകിയിരുന്നെന്നും പിതാവ് പറഞ്ഞു. മാർച്ച് 5നാണ് മകൻ 19-ാം ജന്മദിനം ആഘോഷിച്ചത്.

സുഹൃത്തുക്കളായ ശിവാൻഷും പ്രഭാത് അവസ്‌തിയും റീൽസ് ചിത്രീകരിക്കാനായി വാട്ടർ ടാങ്കിലേക്ക് കയറിയെന്നും ശിവാൻഷ് ബാലൻസ് തെറ്റി വീണതാകാമെന്നുമാണ് പ്രാഥമിക നി​ഗമനമെന്ന് എസ്എച്ച്ഒ ക്ഷതൃപാൽ പറഞ്ഞു.

#Fell #water #tank #shooting #reels; #tragic #end #year-#old

Next TV

Related Stories
#arrest | പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

May 17, 2024 05:19 PM

#arrest | പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക്...

Read More >>
#missing|കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം; 17 കാരനെ കാണാതായി

May 17, 2024 05:18 PM

#missing|കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം; 17 കാരനെ കാണാതായി

കുളിച്ചു കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വെള്ളം...

Read More >>
#sexualasult | മലയാളി മോഡലിനെ ഹോട്ടലിൽവച്ച് പീഡിപ്പിക്കാൻ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ

May 17, 2024 04:32 PM

#sexualasult | മലയാളി മോഡലിനെ ഹോട്ടലിൽവച്ച് പീഡിപ്പിക്കാൻ ശ്രമം; പരസ്യ ഏജന്റ് പിടിയിൽ

താൻ കുരുക്കിലാണെന്ന് മനസിലാക്കിയ യുവതി ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയതോടെയാണ്...

Read More >>
#Suicide | ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടു; ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി വീട്ടില്‍ ജീവനൊടുക്കി

May 17, 2024 02:14 PM

#Suicide | ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ടു; ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥി വീട്ടില്‍ ജീവനൊടുക്കി

പോലീസ് എത്തി കതകുപൊളിച്ച് നോക്കിയിപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലേക്ക്...

Read More >>
#RapeCase | തീർഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് നൽകി; ടി.വി. അവതാരകയെ പീഡിപ്പിച്ചതിന് പൂജാരിക്കെതിരെ കേസ്

May 17, 2024 02:09 PM

#RapeCase | തീർഥമെന്ന് വിശ്വസിപ്പിച്ച് മയക്കുമരുന്ന് നൽകി; ടി.വി. അവതാരകയെ പീഡിപ്പിച്ചതിന് പൂജാരിക്കെതിരെ കേസ്

ഒരിക്കല്‍ ക്ഷേത്രം സന്ദര്‍ശിച്ച് തിരികെപ്പോവുമ്പോള്‍ വീട്ടില്‍ വിടാമെന്നു പറഞ്ഞ് യുവതിയെ കാര്‍ത്തിക് തന്റെ കാറില്‍ കയറ്റിയശേഷം തീര്‍ഥം...

Read More >>
#founddead | സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം; രോഷാകുലരായ നാട്ടുകാർ സ്കൂളിന് തീയിട്ടു

May 17, 2024 01:05 PM

#founddead | സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം; രോഷാകുലരായ നാട്ടുകാർ സ്കൂളിന് തീയിട്ടു

സ്കൂളിനു പുറത്തും തിരച്ചിൽ നടത്തി. പിന്നീട് ഓടയിൽ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം...

Read More >>
Top Stories