#CRNeelakandan | രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ

#CRNeelakandan | രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ
Apr 19, 2024 05:10 PM | By VIPIN P V

മാനന്തവാടി: (truevisionnews.com) വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ.

മാനന്തവാടി ടൗണിലെ നരിപ്പള്ളി കോളനിയിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്തു. വൈരുധ്യങ്ങളുടെയും ബഹുസ്വരതയുടെയും നാടായ ഇന്ത്യയെ ശിഥിലമാക്കുന്ന നിലപാടാണ് നരേന്ദ്രമോദി സർക്കാറും അതിനെ നിയന്ത്രിക്കുന്ന ആർ.എസ്.എസും സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതിനിർണായകമായ തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം പോകുന്നത്. വർഗീയ ഫാസിസ്റ്റ് നടപടികളിലൂടെ രാജ്യത്തെ ധ്രുവീകരണത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കും തള്ളിവിട്ട നരേന്ദ്രമോദി സർക്കാറിനെ പുറന്തള്ളണം.

അതുവഴി ഇന്ത്യയുടെ ഭാവിയെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യമാണ് ജനാധിപത്യ വിശ്വാസികൾ കൈക്കൊള്ളേണ്ടത്. ആദിവാസികൾക്കും ദളിതർക്കും വേണ്ടി പ്രവർത്തിച്ച ഫാദർ സ്റ്റാൻ സ്വാമി ജയിലിൽ കിടന്ന് ദാരുണമായാണ് മരണപ്പെട്ടത്.

എല്ലാ മനുഷ്യാവകാശങ്ങളും അദ്ദേഹത്തിന് ഭരണകൂടം നിഷേധിച്ചു. ജനാധിപത്യത്തിനും മതേതരത്വത്തിനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്നവരെ തുറുങ്കിലടയ്ക്കുകയാണ് നരേന്ദ്രമോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. എൻ.കെ വർഗീസ്, പി.വി ജോർജ്, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, രേഖ രാജീവൻ, ദീപ സംസാരിച്ചു.

#Environmental #activist #CRNeelakandan #solicits #votes #RahulGandhi

Next TV

Related Stories
#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

May 9, 2024 12:35 PM

#LokSabhaElection2024 | ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് മത്സരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റുകളില്‍

റായ്‌ബറേലിയും അമേഠിയും അടക്കം 17 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളില്‍ 42ല്‍ 14 ഉം മഹാരാഷ്ട്രയില്‍...

Read More >>
#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

May 7, 2024 09:53 PM

#LokSabhaElection2024 | പൊലീസ് മുസ്‍ലിംകളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

‘അത് പൊലീസിന്റെ പണിയല്ല. വോട്ടർമാർ അകത്തേക്ക് പോകട്ടെ. വോട്ട് ചെയ്യണോ വേണ്ടയോ എന്ന് പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും’ -അവർ വീഡിയോയിൽ...

Read More >>
#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

May 7, 2024 12:26 PM

#loksabhaelection2024 |മൂന്നാംഘട്ട വോട്ടെടുപ്പ്: 11 മണി വരെ 25 ശതമാനം പോളിങ്; ബംഗാളിൽ സംഘർഷം

പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്....

Read More >>
#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

May 7, 2024 07:32 AM

#loksabhaelection2024 | ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം ഇന്ന്; അമിത് ഷാ ഉൾപ്പെടെയുള്ളവർ ജനവിധി തേടും

ഹത്രാസ്, ആഗ്ര, ഫത്തേപൂർ സിക്രി, ഫിറോസാബാദ്, മെയിൻപുരി എന്നിവയാണ് മൂന്നാംഘട്ടത്തിലെ ഉത്തർപ്രദേശിലെ പ്രധാന...

Read More >>
#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

May 3, 2024 08:31 PM

#RahulGandhi | മോദിയടക്കമുള്ളവർക്ക് മറുപടി: സ്ഥാനാർഥിയായതിന്‍റെ കാരണം പറഞ്ഞ് രാഹുൽ ഗാന്ധി; 'അമ്മ ഏൽപിച്ച ദൗത്യം'

ഉച്ചയോടെയാണ് സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍...

Read More >>
Top Stories