#arrest | മാരക മയക്കുമരുന്നായ ഐസ് മെത്തുമായി മർച്ചന്‍റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ പിടിയിൽ

#arrest | മാരക മയക്കുമരുന്നായ ഐസ് മെത്തുമായി മർച്ചന്‍റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ പിടിയിൽ
Apr 19, 2024 03:32 PM | By VIPIN P V

കൊച്ചി: (truevisionnews.com) ഐസ് മെത്ത് എന്ന് വിളിക്കുന്ന മാരക മയക്കുമരുന്നുമായി മർച്ചന്‍റ് നേവി വിദ്യാർത്ഥി അടക്കം രണ്ടു പേർ കൊച്ചിയിൽ പിടിയിൽ.

'മഞ്ഞുമ്മൽ മച്ചാൻ' എന്ന ലഹരി സംഘത്തിലെ പ്രധാനിയായ ഏലൂർ മഞ്ഞുമ്മൽ സ്വദേശി ഷബിൻ ഷാജി (26 ), ആലുവ ചൂർണ്ണിക്കര സ്വദേശി അക്ഷയ് വി എസ് (27) എന്നിവരാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.

ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത് പഞ്ചാബിൽ നിന്നാണെന്നും പിന്നിൽ വൻ റാക്കറ്റെന്ന് സൂചനയുണ്ടെന്നും എക്സൈസ് പറഞ്ഞു.

രാജസ്ഥാനിൽ മർച്ചന്‍റ് നേവി കോഴ്സ് ചെയ്യുന്ന ഷബിൻ, അവിടെ വച്ച് പരിചയപ്പെട്ട പഞ്ചാബ് സ്വദേശിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങി കളമശ്ശേരി, ഏലൂർ, മഞ്ഞുമ്മൽ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരുകയായിരുന്നുവെന്ന് എക്സൈസ് പറയുന്നു.

രണ്ടാഴ്ച മുൻപ് വൈറ്റില ചക്കരപ്പറമ്പിൽ നിന്ന് 62 ഗ്രാം മെത്താംഫിറ്റമിനും 3 കിലോ കഞ്ചാവും 18 മയക്കുമരുന്നു ഗുളികകളുമായി രണ്ട് പേരെ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെന്‍റ് സ്ക്വാഡ് പിടികൂടിയിരുന്നു.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മഞ്ഞുമ്മൽ മച്ചാൻ എന്ന പേരിൽ എറണാകുളം ടൗൺ ഭാഗത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും എക്സൈസ് പറഞ്ഞു.

തുടർന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡ് തലവൻ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ടി അനികുമാറിന്‍റെ നേതൃത്വത്തിൽ ഫോൺകോൾ വിവരങ്ങളും സമൂഹ മാധ്യമ അക്കൗണ്ടുകളും സൂഷ്മമായി പരിശോധിച്ച് ഇവരുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ച് വരുകയായിരുന്നു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്സൈസ് ഇന്‍റലിജൻസ്, വരാപ്പുഴ റേഞ്ച് എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് 10 ഗ്രാം മെത്താംഫിറ്റാമിനാണ് കണ്ടെടുത്തത്. അർദ്ധരാത്രിയോടെ ഇവർക്ക് ഏറെ സ്വാധീനമുള്ള മഞ്ഞുമ്മൽ കടവ് റോഡിൽ വച്ചാണ് മയക്കുമരുന്ന് കൈമാറിയിരുന്നത്.

പതിവ് പോലെ പുലർച്ചെ ഒരു മണിയോടെ മഞ്ഞുമ്മൽ കടവ് ഭാഗത്ത് മയക്കുമരുന്ന് കൈമാറാൻ എത്തിയ ഇരുവരും എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്ന് പിടികൂടിയെന്ന് എക്സൈസ് സംഘം പറഞ്ഞു.

പിടിയിലായപ്പോള്‍ അക്രമാസക്തനായ ഷബിൻ ഷാജി കൈവശം ഉണ്ടായിരുന്ന മയക്കുമരുന്ന് വിഴുങ്ങാൻ ശ്രമിച്ച് പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലം നടന്നില്ലെന്നും എക്സൈസ് പറഞ്ഞു.

ഷബിനും അക്ഷയും വരാപ്പുഴ എക്സൈസ് റേഞ്ചിൽ നേരത്തെയും മയക്കുമരുന്ന് കേസിലെ പ്രതികളാണ്.

വരാപ്പുഴ റേഞ്ച് ഇൻസ്പെക്ടർ എം പി പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിലെ പ്രിവന്‍റീവ് ഓഫീസർ എൻ ഡി ടോമി, ഇന്‍റലിജൻസ് പ്രിവന്‍റീവ് ഓഫീസർ എൻ ജി അജിത്ത്കുമാർ,

വരാപ്പുഴ റേഞ്ചിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ പി യു ഋഷികേശൻ, പ്രിവന്‍റീവ് ഓഫീസർ അനീഷ് കെ ജോസഫ്,

സിഇഒമാരായ അനൂപ് എസ്, സമൽദേവ്, വനിതാ സിഇഒ തസിയ കെ എം എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#Two #people, #including #merchant #navy #student, #arrested #deadly #drug #icemeth

Next TV

Related Stories
#Newbrideabuse | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജ‍ര്‍മ്മനിയിൽ, പൊലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത് രാജേഷ്

May 17, 2024 10:33 AM

#Newbrideabuse | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജ‍ര്‍മ്മനിയിൽ, പൊലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത് രാജേഷ്

രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെയാണ് ഇൻ്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ്...

Read More >>
#arrest | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; ഭർത്താവ് അറസ്റ്റിൽ

May 17, 2024 10:01 AM

#arrest | ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ; ഭർത്താവ് അറസ്റ്റിൽ

ഓ​ട്ടോ​ഡ്രൈ​വ​റാ​യ പ്ര​തി​ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി​വ​ന്ന​തി​നെ തു​ട​ർ​ന്ന് കാ​ട്ടാ​ക്ക​ട ഡി​വൈ.​എ​സ്.​പി​ക്ക് ല​ഭി​ച്ച...

Read More >>
#theft | ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു: പിന്തുടർന്നവരുടെ നേരെ മുളക്പൊടിയെറിഞ്ഞ് പ്രതികൾ

May 17, 2024 09:39 AM

#theft | ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു: പിന്തുടർന്നവരുടെ നേരെ മുളക്പൊടിയെറിഞ്ഞ് പ്രതികൾ

റോഡരിയിൽ നിൽക്കുമ്പോഴാണ് സംഭവം. ബൈക്കിൽ എത്തിയ രണ്ട് യുവാക്കളിൽ ഒരാൾ ഇറങ്ങി വന്നു മാല...

Read More >>
#NambiRajeshDeath | എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ

May 17, 2024 09:14 AM

#NambiRajeshDeath | എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൈയ്യൊഴിഞ്ഞു; കേന്ദ്രത്തിന് പരാതി നൽകുമെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ ഭാര്യ

വിമാനം റദ്ദായ സമയത്ത് തന്നെ ടിക്കറ്റ് തുക തന്നിരുന്നെങ്കിൽ അവസാനമായി ഭർത്താവിനെ കാണാൻ...

Read More >>
#missingcase | പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ വയോധികനെ കണ്ടെത്തി

May 17, 2024 09:03 AM

#missingcase | പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ വയോധികനെ കണ്ടെത്തി

ആറ്റുകാൽ ദർശനം കഴിഞ്ഞ് എട്ടുമണിയോടെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി. വരി നിന്ന് തൊഴുത് കഴിഞ്ഞ ശേഷം പുറത്തേക്കിറങ്ങി നടന്ന രാമനാഥനെ പിന്നീട്...

Read More >>
#KozhikodeMedicalCollege | 'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, പ്രശ്നമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് വിവാദമായപ്പോള്‍' - കുട്ടിയുടെ അമ്മ

May 17, 2024 08:47 AM

#KozhikodeMedicalCollege | 'അവളുടെ നാവിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല, പ്രശ്നമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് വിവാദമായപ്പോള്‍' - കുട്ടിയുടെ അമ്മ

അവയവം മാറി ശസ്ത്രക്രിയ ചെയ്തുവെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമെന്നും കുട്ടിയുടെ നാവിന് അടിയിലെ വൈകല്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ആദ്യം ആ...

Read More >>
Top Stories