#GrenadeBlast | പോളിംഗ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്ക്

#GrenadeBlast | പോളിംഗ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്ക്
Apr 19, 2024 01:26 PM | By VIPIN P V

ദില്ലി: (truevisionnews.com) ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്കേറ്റു.

സുരക്ഷാ സേനയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ജവാനാണ് പരിക്കേറ്റത്.

സിആർപിഎഫിൻ്റെ 196-ാം ബറ്റാലിയനിലെ ജവാനാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൽഗാം ഗ്രാമത്തിന് സമീപത്തുള്ള ഒരു പോളിംഗ് ബൂത്തിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് സംഭവമുണ്ടായത്.

പരിക്കേറ്റയാൾക്ക് പ്രാഥമിക വൈദ്യചികിത്സ നൽകിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നക്‌സൽ ബാധിത പ്രദേശമായ ബസ്തർ ലോക്‌സഭാ മണ്ഡലത്തിലാണ് ബിജാപൂർ ജില്ല സ്ഥിതിചെയ്യുന്നത്.

ഇവിടെ ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനാണ് ഇന്ന് തുടക്കമായത്.

16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്.

ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ട തമിഴ്‌നാട്ടിൽ, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പോളിംഗ് ആരംഭിച്ച രാവിലെ 7 മുതൽ തന്നെ ജനം പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി.

പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, ഖുഷ്ബു, ശിവകാർത്തികേയൻ സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

#CRPFjawan #injured #grenade #blast #during #polling #duty

Next TV

Related Stories
#founddead | സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം; രോഷാകുലരായ നാട്ടുകാർ സ്കൂളിന് തീയിട്ടു

May 17, 2024 01:05 PM

#founddead | സ്കൂളിന്റെ ഓടയിൽ ഏഴു വയസ്സുകാരന്റെ മൃതദേഹം; രോഷാകുലരായ നാട്ടുകാർ സ്കൂളിന് തീയിട്ടു

സ്കൂളിനു പുറത്തും തിരച്ചിൽ നടത്തി. പിന്നീട് ഓടയിൽ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം...

Read More >>
#Suspension | ബലാത്സം​ഗക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചു; അസിസ്റ്റൻ്റ് കമീഷണർ ഉൾപ്പെടെ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

May 17, 2024 10:06 AM

#Suspension | ബലാത്സം​ഗക്കേസ് പ്രതി കസ്റ്റഡിയിലിരിക്കെ തൂങ്ങി മരിച്ചു; അസിസ്റ്റൻ്റ് കമീഷണർ ഉൾപ്പെടെ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

യുവതിയുടെ പരാതി വ്യാജമാണെന്നും യുവാവിന്റെ മരണത്തിന് ഉത്തരവാദി പരാതിക്കാരിയാണെന്നും സഹോദരൻ...

Read More >>
#PriyankaGandhi | 'സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു' - പ്രിയങ്ക ​ഗാന്ധി

May 17, 2024 09:43 AM

#PriyankaGandhi | 'സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു' - പ്രിയങ്ക ​ഗാന്ധി

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ആദ്യ മൂന്നു ഘട്ട തെരഞ്ഞെടുപ്പുകളിൽ നിന്ന് തന്നെ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്ന് വ്യക്തമായതായും രാഹുൽ...

Read More >>
#death | ഡോക്ടറാവാൻ ആ​ഗ്രഹിച്ചെങ്കിലും വിധി കനിഞ്ഞില്ല, ഉയർന്ന മാർക്ക് നേടിയ പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

May 17, 2024 08:52 AM

#death | ഡോക്ടറാവാൻ ആ​ഗ്രഹിച്ചെങ്കിലും വിധി കനിഞ്ഞില്ല, ഉയർന്ന മാർക്ക് നേടിയ പെൺകുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം

അതിനാൽ അവൾക്ക് ഡോക്ടറാകാൻ കഴിഞ്ഞില്ലെങ്കിലും, മറ്റ് ജീവൻ രക്ഷിക്കാൻ അവൾക്ക് സഹായിക്കാനാകും," അവളുടെ പിതാവ്...

Read More >>
#founddead | ​നവ​ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

May 17, 2024 08:24 AM

#founddead | ​നവ​ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

മ​നോ​ജ കു​മാ​റും രാ​ഖി​യും വീ​ട്ടി​ൽ ത​നി​ച്ചാ​യി​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​ഞ്ഞു. ജ​ല​ന​ഗ​ർ പൊ​ലീ​സ്...

Read More >>
#kapilsibal | കപില്‍ സിബല്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷൻ പ്രസിഡന്‍റ്

May 17, 2024 06:53 AM

#kapilsibal | കപില്‍ സിബല്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷൻ പ്രസിഡന്‍റ്

അഭിഭാഷകനായി 50 വർഷത്തോളം പ്രാക്ടീസ് ചെയ്തിട്ടുള്ള കപിൽ സിബൽ ഇത് നാലാം തവണയാണ് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആയി...

Read More >>
Top Stories