#founddead | ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍

#founddead | ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്‍.പി.എഫ് ജവാന്‍ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍
Apr 19, 2024 11:43 AM | By VIPIN P V

കൂച്ച്ബിഹാര്‍: (truevisionnews.com) പശ്ചിമബംഗാളിലെ കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സി.ആര്‍.പി.എഫ്. ജവാനെ പോളിങ് ബൂത്തിലെ ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന കൂച്ച്ബിഹാറിലെ മാധാഭംഗാ പോളിങ് സ്‌റ്റേഷനിലാണ് സംഭവം.

വോട്ടിങ് തുടങ്ങുന്നതിന് അല്‍പസമയം മുമ്പാണ് ഇവിടുത്തെ ശൗചാലയത്തില്‍ ജവാനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജവാനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ശൗചാലയത്തില്‍ തെന്നിവീണ് നിലത്ത് തലയിടിച്ചാണ് ജവാന്‍ മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. തല തറയിലിടിച്ച് ഉണ്ടായ ക്ഷതം തന്നെയാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ പറയാനാകൂ എന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ കനത്ത സുരക്ഷയിലാണ് ഇവിടെ വോട്ടിങ് ആരംഭിച്ചത്. വടക്കന്‍ ബംഗാളിലെ പ്രധാനപ്പെട്ട മണ്ഡലമാണ് കൂച്ച്ബിഹാര്‍.

2021-ലെ തിരഞ്ഞെടുപ്പിലും ഇവിടെ സംഘര്‍ഷം നടന്നിരുന്നു. അന്ന് സിതല്‍കുച്ചി പോളിങ് ബൂത്തിന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥരും പ്രശ്‌നക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

ഇതിനുപിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് നിര്‍ത്തിവെച്ചിരുന്നു. കേന്ദ്രമന്ത്രിയും സിറ്റിങ് എം.പിയുമായ നിസിത് പ്രമാണിക് ആണ് ബി.ജെ.പിക്ക് വേണ്ടി കൂച്ച്ബിഹാറില്‍ മത്സരിക്കുന്നത്.

നിസിതിനെതിരെ ജഗദീഷ് ബസുനിയയെ ആണ് ത്രിണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. കൂച്ച്ബിഹാര്‍ കൂടാതെ ബംഗാളിലെ അലിപുര്‍ദ്വാര്‍, ജല്‍പയ്ഗുരി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വോട്ടിങ് നടക്കുന്നത്.

2019-ല്‍ ഈ രണ്ടിടത്തും ബി.ജെ.പി. സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. പശ്ചിമബംഗാളിലെ ഭരണകക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റുകളിലും ബി.ജെ.പി. 18 സീറ്റുകളിലുമാണ് അന്ന് വിജയിച്ചത്.

#CRPFjawan #duty #founddead #pollingbooth #toilet

Next TV

Related Stories
#AI |ചാറ്റ് ചെയ്തത് 'എ ഐ കാമുകൻ'; സംഭവം അറിഞ്ഞ് ഞെട്ടി കാമുകി, പിന്നെ തുറന്നുപറച്ചില്‍

May 1, 2024 10:06 PM

#AI |ചാറ്റ് ചെയ്തത് 'എ ഐ കാമുകൻ'; സംഭവം അറിഞ്ഞ് ഞെട്ടി കാമുകി, പിന്നെ തുറന്നുപറച്ചില്‍

വളരെ മാന്യമായി സ്നേഹത്താടെ തന്നെയായിരുന്നു ചാറ്റ്...

Read More >>
#ChandrasekharRao | മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം; ചന്ദ്രശേഖർ റാവുവിന് കുരുക്ക്, വിലക്ക് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

May 1, 2024 07:49 PM

#ChandrasekharRao | മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം; ചന്ദ്രശേഖർ റാവുവിന് കുരുക്ക്, വിലക്ക് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നടപടി ആവശ്യപ്പെട്ട് തെലങ്കാന കോൺഗ്രസ് കമ്മിറ്റിയടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതി പരിശോധിച്ച ശേഷമാണ് കമ്മീഷൻ നടപടി...

Read More >>
#Siddaramaiah | പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

May 1, 2024 05:40 PM

#Siddaramaiah | പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രേവണ്ണക്കൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു.രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ...

Read More >>
#SNCLavlincase | എസ്എൻസി ലാവ്‍ലിൻ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല

May 1, 2024 04:30 PM

#SNCLavlincase | എസ്എൻസി ലാവ്‍ലിൻ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല

ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. ഇത് 39ാം തവണയാണ് ലാവ് ലിന് കേസിലെ...

Read More >>
#rupaliganguly |'മോദിയുടെ വികസന പാത പിന്തുടരാൻ ആ​ഗ്രഹം'; നടി രൂപാലി ​ഗാം​ഗുലി ബി.ജെ.പിയിൽ

May 1, 2024 04:02 PM

#rupaliganguly |'മോദിയുടെ വികസന പാത പിന്തുടരാൻ ആ​ഗ്രഹം'; നടി രൂപാലി ​ഗാം​ഗുലി ബി.ജെ.പിയിൽ

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാർട്ടി...

Read More >>
#Covishield | 'പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം'; കോവിഷീൽഡിനെതിരെ സുപ്രിംകോടതിയിൽ ഹർജി

May 1, 2024 03:12 PM

#Covishield | 'പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം'; കോവിഷീൽഡിനെതിരെ സുപ്രിംകോടതിയിൽ ഹർജി

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനകയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ്...

Read More >>
Top Stories