#arrest |ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണം, ഐസ്ക്രീം കഴിച്ചതിന് ശേഷമെന്ന അമ്മയുടെ വാദം കളവ്; അറസ്റ്റ് രേഖപ്പെടുത്തി

#arrest |ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണം, ഐസ്ക്രീം കഴിച്ചതിന് ശേഷമെന്ന അമ്മയുടെ വാദം കളവ്; അറസ്റ്റ് രേഖപ്പെടുത്തി
Apr 19, 2024 09:36 AM | By Susmitha Surendran

ബംഗളുരു: (truevisionnews.com)    കർണാടകയിലെ മാണ്ഡ്യയിൽ ഒന്നര വയസുള്ള രണ്ട് ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നിൽ അമ്മ തന്നെയാണെന്ന് കണ്ടെത്തി.

ഐസ്ക്രീം കഴിച്ചതിന് ശേഷം കുട്ടികൾക്ക് ശാരീരിക അവശതകളുണ്ടായെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാൽ പിന്നീട് പൊലീസ് ചോദ്യം ചെയ്പ്പോൾ ഐസ്ക്രീമിൽ വിഷം കലർത്തിയെന്ന് അമ്മ തന്നെ സമ്മതിക്കുകയായിരുന്നു.

മരണപ്പെട്ട ഇരട്ടക്കുട്ടികൾക്ക് പുറമെ അമ്മയും നാല് വയസുള്ള മൂത്ത മകളും ഇപ്പോഴും ചികിത്സയിലാണ്. കുട്ടികൾക്ക് വിഷം കലർത്തിയ ഐസ്ക്രീം കൊടുത്ത ശേഷം അത് താനും കഴിച്ചതായി അമ്മ പറഞ്ഞു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കിൽ ഉൾപ്പെടുന്ന ബെട്ടഹള്ളി ഗ്രാമത്തിലാണ് സംഭവം.

പൂജ - പ്രസന്ന ദമ്പതികളുടെ ഒന്നര വയസുള്ള ഇരട്ടക്കുട്ടികളായ തൃശൂൽ, തൃഷ എന്നിവരാണ് ബുധനാഴ്ച മരിച്ചത്. നാല് വയസുകാരിയായ മൂത്ത മകൾ ബൃന്ദയും കുട്ടികളുടെ അമ്മയും ഇപ്പോഴും ചികിത്സയിലാണ്.

ഇവരുടെ ഗ്രാമത്തിലെത്തിയ ഒരു ഐസ്ക്രീം വിൽപനക്കാരനിൽ നിന്ന് ഐസ്ക്രീം വാങ്ങി കുട്ടികൾക്ക് നൽകിയെന്നായിരുന്നു അമ്മ പറഞ്ഞത്.

അമ്മയും ഐസ്ക്രീം കഴിച്ചു. പിന്നീട് എല്ലാവർക്കും ശാരീരിക അവശതകളുണ്ടായെന്നും ഇവർ പറ‌‌ഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് വിഷ വസ്തുക്കൾ ശരീരത്തിലെത്തിയെന്ന സൂചന ലഭിച്ചത്.

ഉന്തുവണ്ടിയിൽ ഐസ്ക്രീം കൊണ്ടുവന്ന വിൽപനക്കാരനിൽ നിന്ന് ഗ്രാമത്തിലെ പലരും ഐസ്ക്രീം വാങ്ങിക്കഴിച്ചെങ്കിലും മറ്റാർക്കും ഇത്തരം പ്രശ്നങ്ങളുണ്ടായില്ല.

ഐസ്ക്രീം വിൽപ്പനക്കാരനെ ചോദ്യം ചെയ്തപ്പോഴും അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് കുട്ടികളുടെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്തത്.

കുടുംബ കലഹത്തിൽ മനം മടുത്ത് താൻ കുട്ടികളുടെ ഐസ്ക്രീമിൽ വിഷം കലർത്തിയെന്നും താനും അത് കഴിച്ചുവെന്നും പൂജ മൊഴി നൽകുകയായിരുന്നു. അഞ്ച് വ‍ർഷം മുമ്പാണ് പൂജയും പ്രസന്നയും വിവാഹിതരായത്.

അടുത്തിടെയാണ് ഇവർ തമ്മിൽ പ്രശ്നങ്ങളുണ്ടായത്. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും വിജയം കണ്ടില്ല. ബുധനാഴ്ച വീടിന് സമീപം ഐസ്ക്രീം വിൽപനക്കാരൻ എത്തിയപ്പോൾ കുട്ടികൾക്കായി ഐസ്ക്രീം വാങ്ങി.

ശേഷം പാറ്റയെ കൊല്ലുന്നതിന് ഉപയോഗിക്കുന്ന കീടനാശിനി അതിൽ കലർത്തി കുട്ടികൾക്ക് കൊടുത്തു. പിന്നീട് താനും അത് തന്നെ കഴിച്ചുവെന്ന് പൂജ പറഞ്ഞു. ഭ‍ർത്താവിനോടുള്ള ദേഷ്യത്തിലാണ് ഇത് ചെയ്തതെന്നും പൂജ പറഞ്ഞു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

#Death #baby #twins #after #eating #ice #cream #mother's #claim #false #arrest #recorded

Next TV

Related Stories
#snclavlincase | എസ്എന്‍സി ലാവ്ലിൻ കേസ്; അന്തിമ വാദത്തിനായി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും

May 2, 2024 07:18 AM

#snclavlincase | എസ്എന്‍സി ലാവ്ലിൻ കേസ്; അന്തിമ വാദത്തിനായി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം...

Read More >>
#death | ജിമ്മിൽ വ‍ർക്കൗട്ട് ചെയ്യുന്നതിനിടെ തലവേദന, പിന്നാലെ നിലത്തുവീണു; 32 വയസുകാരൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു

May 2, 2024 06:02 AM

#death | ജിമ്മിൽ വ‍ർക്കൗട്ട് ചെയ്യുന്നതിനിടെ തലവേദന, പിന്നാലെ നിലത്തുവീണു; 32 വയസുകാരൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു

32 വയസുകാരനായ ദീപക് ഗുപ്ത എന്നയാളാണ് മരിച്ചത്. വർക്കൗട്ടിനിടെ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഇരുന്ന് വിശ്രമിക്കുകയും പിന്നാലെ...

Read More >>
#AI |ചാറ്റ് ചെയ്തത് 'എ ഐ കാമുകൻ'; സംഭവം അറിഞ്ഞ് ഞെട്ടി കാമുകി, പിന്നെ തുറന്നുപറച്ചില്‍

May 1, 2024 10:06 PM

#AI |ചാറ്റ് ചെയ്തത് 'എ ഐ കാമുകൻ'; സംഭവം അറിഞ്ഞ് ഞെട്ടി കാമുകി, പിന്നെ തുറന്നുപറച്ചില്‍

വളരെ മാന്യമായി സ്നേഹത്താടെ തന്നെയായിരുന്നു ചാറ്റ്...

Read More >>
#ChandrasekharRao | മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം; ചന്ദ്രശേഖർ റാവുവിന് കുരുക്ക്, വിലക്ക് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

May 1, 2024 07:49 PM

#ChandrasekharRao | മുഖ്യമന്ത്രിക്കെതിരെ മോശം പരാമർശം; ചന്ദ്രശേഖർ റാവുവിന് കുരുക്ക്, വിലക്ക് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

നടപടി ആവശ്യപ്പെട്ട് തെലങ്കാന കോൺഗ്രസ് കമ്മിറ്റിയടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതി പരിശോധിച്ച ശേഷമാണ് കമ്മീഷൻ നടപടി...

Read More >>
#Siddaramaiah | പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

May 1, 2024 05:40 PM

#Siddaramaiah | പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രേവണ്ണക്കൊപ്പം വേദി പങ്കിടുകയും ചെയ്തിരുന്നു.രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ...

Read More >>
#SNCLavlincase | എസ്എൻസി ലാവ്‍ലിൻ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല

May 1, 2024 04:30 PM

#SNCLavlincase | എസ്എൻസി ലാവ്‍ലിൻ കേസ് ഇന്നും പരിഗണിച്ചില്ല; അന്തിമ വാദത്തിനുള്ള പട്ടികയിലുണ്ടായിട്ടും കേസ് ഉന്നയിച്ചില്ല

ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. ഇത് 39ാം തവണയാണ് ലാവ് ലിന് കേസിലെ...

Read More >>
Top Stories

GCC News