#hacked | മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടി അമ്മ; തലയ്ക്കും നെഞ്ചിലും വെട്ടേറ്റു

#hacked | മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടി അമ്മ; തലയ്ക്കും നെഞ്ചിലും വെട്ടേറ്റു
May 2, 2024 08:28 AM | By VIPIN P V

കോട്ടയം: (truevisionnews.com) കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു.

കുറിച്ചി ഒന്നാം വാർഡ് കൈനാട്ട് വാല പത്തിൽക്കവല ഭാഗത്ത് തൊണ്ണൂറിൽച്ചിറ വീട്ടിൽ രാജേഷിനെയാണ് അമ്മ ഓമന വെട്ടിപ്പരിക്കേൽപ്പിച്ചത്.

തലയ്ക്കും നെഞ്ചിലും വെട്ടേറ്റ രാജേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണിപ്പോള്‍. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

കൂലിപ്പണിക്കാരനായ രാജേഷ് വീട്ടിൽ നിരന്തരം മദ്യപിച്ച് എത്തി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ വീട്ടിലെത്തിയ രാജേഷ് മദ്യപിച്ച് ബഹളമുണ്ടാക്കുകയും അമ്മയെ മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

ഇതെത്തുടർന്നാണ് ഓമന രാജേഷിനെ വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്.

വെട്ടേറ്റ രാജേഷിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

#Mother #cuts #son #making #noise #drinking; #cut #head #chest

Next TV

Related Stories
#LokKeralaSabha | കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

May 17, 2024 08:20 AM

#LokKeralaSabha | കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരള സഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ

ഓഫിസ് നടത്തിപ്പിനും മറ്റുചെലവുകള്‍ക്കുമായി 19 ലക്ഷം രൂപയും മാറ്റിവച്ചു. അടുത്തമാസം നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ 182 പ്രവാസി പ്രതിനിധികളാണ്...

Read More >>
#AryaRajendran | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും

May 17, 2024 08:15 AM

#AryaRajendran | മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: ആര്യാ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും

ഇതോടെ ഡ്രൈവര്‍ കോടതിയെ സമീപിച്ചു. ഇതിനിടയിടെ അഭിഭാഷകനായ ബൈജു നോയലും കോടതിയെ...

Read More >>
#death | വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരി മരിച്ചു

May 17, 2024 08:06 AM

#death | വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരി മരിച്ചു

പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ദീർഘകാലമായി പ്രമേഹ രോഗ...

Read More >>
#lightningstrike | കോളേജ് വിദ്യാർഥിനിക്ക് ഇടിമിന്നലേറ്റ് പരിക്ക്

May 17, 2024 08:02 AM

#lightningstrike | കോളേജ് വിദ്യാർഥിനിക്ക് ഇടിമിന്നലേറ്റ് പരിക്ക്

തീ ഗോളം വരുന്നത് കണ്ട് അനശ്വരയുടെ മാതാവ് സുബിതയും പിതാവിൻറെ അമ്മ ജാനകിയും ഒഴിഞ്ഞുമാറിയതിനാൽ അപകടം...

Read More >>
#bodyfound | കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ; മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചു

May 17, 2024 07:44 AM

#bodyfound | കാണാതായ വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ; മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചു

ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുമാണ് മൃതദേഹം തിരിച്ചറിയാൻ...

Read More >>
Top Stories