#drowned | ഡാമിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

#drowned | ഡാമിൽ മീൻ പിടിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
Apr 18, 2024 10:56 AM | By VIPIN P V

ആനച്ചാൽ (ഇടുക്കി): (truevisionnews.com) ചെങ്കുളം ഡാമിൽനിന്ന് മീൻ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു.

ചെങ്കുളം നാലാനിക്കൽ ശീമോന്റെ മകൻ ജിമ്മി (33) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി എട്ടിനാണ് സംഭവം.

ജിമ്മിയും സുഹൃത്തുക്കളായ രണ്ടുപേരും ചേർന്ന് ടയർ ട്യൂബിൽ ഡാമിലൂടെ സഞ്ചരിച്ച് വലകെട്ടി മീൻ പിടിക്കുകയായിരുന്നു. ഇതിനിടെ കുളിക്കുന്നതിനുവേണ്ടി ജിമ്മി വീണ്ടും വെള്ളത്തിൽ ഇറങ്ങി.

സുഹൃത്തുക്കൾ ഏറെനേരം കരയിൽ കാത്തുനിന്നെങ്കിലും ജിമ്മി തിരികെ എത്തിയില്ല.

തുടർന്ന് ഡാമിൽ മീൻ പിടിക്കുകയായിരുന്ന ആളുകളുമായി ചേർന്നുനടത്തിയ തിരച്ചിലിലാണ് ജിമ്മിയെ അബോധാവസ്ഥയിൽ വെള്ളത്തിൽ കണ്ടെത്തിയത്. ആനച്ചാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

വെള്ളത്തൂവൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. മാതാവ്: ലിസി. സഹോദരി: ഷാലി.

#young #man #drowned #while #fishing #dam

Next TV

Related Stories
#Vmuralidharan | ഗർഭാവസ്ഥയിൽ മരിച്ച ശിശു ‘ഉറങ്ങുകയാണ്’ എന്നു പറഞ്ഞ ഡോക്ടർമാർക്ക് ‘നല്ല നമസ്ക്കാരം’: മന്ത്രി മുരളീധരൻ

May 21, 2024 10:12 PM

#Vmuralidharan | ഗർഭാവസ്ഥയിൽ മരിച്ച ശിശു ‘ഉറങ്ങുകയാണ്’ എന്നു പറഞ്ഞ ഡോക്ടർമാർക്ക് ‘നല്ല നമസ്ക്കാരം’: മന്ത്രി മുരളീധരൻ

പിണറായി വിജയൻ സർക്കാർ കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ....

Read More >>
#death | കോഴിക്കോട് മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ 28-കാരന് ദാരുണാന്ത്യം

May 21, 2024 10:11 PM

#death | കോഴിക്കോട് മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ 28-കാരന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ പുതിയാപ്പ ഹാർബറിൽനിന്ന് മീൻപിടിക്കാനായി പോവുന്നതിനിടെയാണ് കടലിൽ...

Read More >>
#rabies | ഏഴ് പേരെ കടിച്ച കുറുനരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

May 21, 2024 10:01 PM

#rabies | ഏഴ് പേരെ കടിച്ച കുറുനരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

ആക്രമണമുണ്ടായ പ്രദേശങ്ങൾ ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക...

Read More >>
#amebicmeningoencephalitis | ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

May 21, 2024 09:43 PM

#amebicmeningoencephalitis | ഫദ്‌വക്ക് കണ്ണീരിൽ കുതിർന്ന വിട; വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി

ഫദ്‌വക്കൊപ്പം കുളിച്ചിരുന്ന മറ്റു നാലു കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രോഗലക്ഷണമില്ലാത്തതിനെതുടർന്ന് ഇവർ ആശുപത്രി...

Read More >>
#AryaRajendran | സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍; പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

May 21, 2024 09:33 PM

#AryaRajendran | സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍; പ്രതികരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

ഇത്തരം സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും...

Read More >>
Top Stories